ജയൻ എന്ന അതുല്യ നടന്റെ അഭിനയ പാടവം; 40 വർഷങ്ങൾക്കുശേഷം'അങ്ങാടി' വീണ്ടും പ്രേക്ഷകരിലേക്ക്, ട്രെയിലർ

Web Desk   | Asianet News
Published : Nov 10, 2020, 03:20 PM IST
ജയൻ എന്ന അതുല്യ നടന്റെ അഭിനയ പാടവം; 40 വർഷങ്ങൾക്കുശേഷം'അങ്ങാടി' വീണ്ടും പ്രേക്ഷകരിലേക്ക്, ട്രെയിലർ

Synopsis

ടി ദാമോദരൻ തിരക്കഥയെഴുതിയ അങ്ങാടിയിൽ സീമയും സുകുമാരനുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 

ലയാള സിനിമയുടെ അതുല്യ പ്രതിഭ ജയനെ നായകനാക്കി 1980ൽ ഐവി ശശി ഒരുക്കിയ 'അങ്ങാടി' എന്ന ചിത്രം വീണ്ടും പ്രേക്ഷകരിലേക്ക്. എസ് ക്യൂബ് ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെ നവംബർ 16 മുതൽ ചിത്രം പ്രേക്ഷകർക്ക് മുമ്പിലെത്തും. ഇതിന് മുന്നോടിയായി ചിത്രത്തിന്റെ ട്രെയിലറും എസ് ക്യൂബ് ഫിലിംസ് പുറത്തുവിട്ടു. 

"മലയാള സിനിമയിലെ അനശ്വരനായ സൂപ്പർസ്റ്റാറിനെ അനുസ്മരിക്കുന്നു ... മലയാള സിനിമയുടെ ക്ലാസിക് ബ്ലോക്ക്ബസ്റ്ററുകളിലൊന്നായ അങ്ങാടിയുടെ ട്രെയിലർ പുറത്തിറക്കിയത് ഞങ്ങൾക്ക് ഒരു ബഹുമതിയാണ്. ഇതിഹാസത്തിന്റെ അനുസ്മരണ ദിനമായ നവംബർ 16ന് എസ് ക്യൂബ് യൂട്യൂബ് ചാനലിൽ ചിത്രം പ്രദർശിപ്പിക്കും", എന്ന് എസ് ക്യൂബ് ഫിലിംസ് പങ്കുവച്ച കുറിപ്പിൽ പറയുന്നു.

ടി ദാമോദരൻ തിരക്കഥയെഴുതിയ അങ്ങാടിയിൽ സീമയും സുകുമാരനുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ​ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ പിവി ​ഗം​ഗാധരനായിരുന്നു ചിത്രം നിർമിച്ചത്. ശ്യാം ആണ് ചിത്രത്തിന്റെ സം​ഗീതം നിർവഹിച്ചത്. കൽപക ഫിലിംസ് ആണ് ചിത്രം വിതരണത്തിനെത്തിച്ചത്.

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

click me!

Recommended Stories

ദിലീപിനൊപ്പം മോഹന്‍ലാല്‍; 'ഭഭബ' ട്രെയ്‍ലര്‍ എത്തി
ഗോകുൽ സുരേഷ് നായകനായ അമ്പലമുക്കിലെ വിശേഷങ്ങളുടെ ട്രെയ്‍ലർ പുറത്ത്