
പൊട്ടിച്ചിരിയുടെ ആഘോഷങ്ങളുമായി ജൈത്രയാത്ര തുടരുന്ന കോമഡി സ്റ്റാർസിന്റെ 1234 എപ്പിസോഡുകളുടെ വിജയാഘോഷം "കോമഡി സ്റ്റാർസ് 1234 " ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. തെന്നിന്ത്യൻ സൂപ്പർ താരം ഖുശ്‌ബു സുന്ദർ മുഖ്യാതിഥിയായി എത്തുന്ന ഷോയിൽ അപർണ ബാലമുരളി, സലിം കുമാർ തുടങ്ങി നിരവധി താരങ്ങൾക്കൊപ്പം ടെലിവിഷൻ താരങ്ങളും പങ്കെടുക്കും. വേദിയിൽ അനശ്വരഗായകൻ എസ്പിബിക്ക് ഗാനാർച്ചനയിലൂടെ പ്രണാമം അർപ്പിക്കുകയും ചെയ്തു.
ജഗദീഷ്, ബൈജു സന്തോഷ്, മണിയൻ പിള്ള രാജു, കലാഭവൻ ഷാജോൺ, കോട്ടയം നാസിർ , പ്രജോദ് കലാഭവൻ , ടിനി ടോം, ബിജു കുട്ടൻ, നോബി, സ്വസ്തിക, ടെലിവിഷൻ താരങ്ങൾ, കോമഡി സ്റ്റേഴ്സിലെ മത്സരാത്ഥികൾ തുടങ്ങിയവർ അവതരിപ്പിച്ച കോമഡി സ്‍കിറ്റുകളും , രചന നാരായണൻകുട്ടി, പാരീസ് ലക്ഷ്‍മി, സ്വസ്‍തിക, അനീഷ് റഹ്മാൻ എന്നിവരുടെ ഡാൻസും ചലച്ചിത്ര പിന്നണി ഗായകരായ നാദിർഷ, രഞ്ജിനി ജോസ്, മധുശ്രീ നാരായണൻ എന്നിവരുടെ സംഗീതവിരുന്നും ഒപ്പം ഒരുപാടു സർപ്രൈസുകളുമായി കോമഡി സ്റ്റാർസ് 1234 ഇവന്റ് ഏഷ്യാനെറ്റിൽ ഞായറാഴ്ച രാത്രി 8 മുതൽ സംപ്രേഷണം ചെയ്യും.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam