പ്രകടനത്തില്‍ ഞെട്ടിക്കാൻ മമ്മൂട്ടി, കളങ്കാവല്‍ ടീസര്‍ പുറത്ത്

Published : Aug 28, 2025, 11:15 AM IST
Mammootty

Synopsis

മമ്മൂട്ടിയുടെ കളങ്കാവലിന്റെ ടീസര്‍ പുറത്ത്.

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് കളങ്കാവൽ. ഒരു ക്രൈം ഡാമയായിട്ടാണ് മമ്മൂട്ടിയുടെ ചിത്രം ഒരുക്കുന്നത്. മമ്മൂട്ടിയുടെ കളങ്കാവലിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. വിസ്‍യമിപ്പിക്കുന്ന പ്രകടനമായിരിക്കും മമ്മൂട്ടി ചിത്രത്തില്‍ നടത്തുകയെന്ന് ടീസര്‍ സൂചന നല്‍കുന്നു.

ഇന്ന് ആഗോള റിലീസായി എത്തുന്ന "ലോക" എന്ന മലയാളം സൂപ്പർഹീറോ ചിത്രത്തിനൊപ്പം തീയേറ്ററുകളിൽ "കളങ്കാവൽ" ടീസർ പ്രദർശിപ്പിക്കും. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ദുല്‍ഖറിന്റെ വേഫറർ ഫിലിംസ് തന്നെയാണ് ലോക നിർമ്മിച്ചിരിക്കുന്നത്. ജിഷ്‍ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ് കളങ്കാവലിന്റെ തിരക്കഥ രചിച്ചത്. ദുൽഖർ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം 'കുറുപ്പ്'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്. ജിബിൻ ഗോപിനാഥ് ആണ് ചിത്രത്തിലെ മറ്റൊരു നിർണ്ണായക വേഷം ചെയ്യുന്നത്. നേരത്തെ പുറത്ത് വന്ന, ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. ടീസറിൽ മമ്മൂട്ടിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന രീതി പ്രേക്ഷകർ വളരെ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. മമ്മൂട്ടിയെ ഇതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലുമാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്ന് ടീസർ സൂചിപ്പിക്കുന്നു. മലയാള സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് "കളങ്കാവൽ". അധികം വൈകാതെ തന്നെ ചിത്രത്തിന്റെ റിലീസ് അപ്‌ഡേറ്റും പുറത്ത് വരുമെന്നാണ് സൂചന.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം- ഫൈസൽ അലി, സംഗീതം - മുജീബ് മജീദ്, എഡിറ്റർ - പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബോസ്, മേക്കപ്പ്- അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം-അഭിജിത്ത് സി, സ്റ്റിൽസ്- നിദാദ്, പബ്ലിസിറ്റി ഡിസൈൻസ്- ആൻ്റണി സ്റ്റീഫൻ, ഡിജിറ്റൽ മാർക്കറ്റിംഗ്- വിഷ്‍ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്, പിആർഓ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'നിന്‍റെ റാപ്പിന് പ്രശ്നമുണ്ട്, ലിറിക്സ് സിസ്റ്റത്തിന് എതിരാ..'; ത്രസിപ്പിച്ച് ഷെയ്ൻ നി​ഗത്തിന്റെ 'ഹാൽ', ട്രെയിലർ
പ്രണയത്തിന്‍റെ കഥയുമായി ഉണ്ണി മുകുന്ദന്‍, അപര്‍ണ ബാലമുരളി; 'മിണ്ടിയും പറഞ്ഞും' ടീസര്‍ എത്തി