പുതിയ സൂപ്പര്‍ ഹീറോകളുമായി മാര്‍വല്‍; 'എറ്റേര്‍ണല്‍സ്' ഫൈനല്‍ ട്രെയിലര്‍

Web Desk   | Asianet News
Published : Sep 08, 2021, 12:31 PM IST
പുതിയ സൂപ്പര്‍ ഹീറോകളുമായി മാര്‍വല്‍; 'എറ്റേര്‍ണല്‍സ്' ഫൈനല്‍ ട്രെയിലര്‍

Synopsis

അഞ്ചലീന ജോളി, സല്‍മ ഹയ്ക്, ഗെമാ ചാന്‍, റിച്ചാര്‍ഡ് മാഡന്‍, കിറ്റ് ഹാരിംഗ്ടണ്‍, ഡോണ്‍ ലീ, ഹരീഷ് പാട്ടീല്‍ അടക്കം വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. 

മാര്‍വല്‍ സ്റ്റുഡിയോസിന്‍റെ പുതിയ ചിത്രം എറ്റേര്‍ണല്‍സിന്‍റെ അവസാന ട്രെയിലര്‍ പുറത്തിറങ്ങി. വന്‍ താരനിരയുമായി നവംബര്‍ 5നാണ് ചിത്രം റിലീസാകുന്നത്. മാര്‍വല്‍ സിനിമാറ്റിക്ക് യൂണിവേഴ്സിലെ ഇരുപത്തിയാറാമത്തെ ചിത്രമാണ് 'എറ്റേര്‍ണല്‍സ്'.

ജെലോ സാവോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഞ്ചലീന ജോളി, സല്‍മ ഹയ്ക്, ഗെമാ ചാന്‍, റിച്ചാര്‍ഡ് മാഡന്‍, കിറ്റ് ഹാരിംഗ്ടണ്‍, ഡോണ്‍ ലീ, ഹരീഷ് പാട്ടീല്‍ അടക്കം വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. 

വര്‍ഷങ്ങളായി ഭൂമിയില്‍ ഒളിവില്‍ കഴിയുന്ന അന്യഗ്രഹ മനുഷ്യര്‍ വീണ്ടും തങ്ങളുടെ ശക്തികള്‍ പുറത്തെടുത്ത് ഭൂമിയെ രക്ഷിക്കാന്‍ ഒരുങ്ങുന്നതാണ് 'എറ്റേര്‍ണല്‍സ്' ഇതിവൃത്തം. മാര്‍വല്‍ കോമിക്സ് അധികരിച്ച് നിര്‍മ്മിക്കുന്ന പടത്തിന്‍റെ അവസാന ട്രെയിലറില്‍ താനോസ് അടക്കമുള്ള ക്യാരക്ടറുകളുടെ പരാമര്‍ശമുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

click me!

Recommended Stories

'ഇതെന്റെ കേരളമല്ല, തിയറ്ററിൽ ബീഫ് ഫെസ്റ്റ് നടത്തണം'; കേരള സ്റ്റോറി 2 ട്രെയിലറിന് വ്യാപക വിമർശനം
ഇതുവരെ കാണാത്ത നിവിന്‍, ബി ഉണ്ണികൃഷ്‍ണന്‍ ചിത്രം 'പ്രതിഛായ'; ട്രെയ്‍ലര്‍ എത്തി