ക്യാമറയ്ക്ക് മുന്നില്‍ ഒരാള്‍, പിന്നിലും! 'മതിലുകള്‍, ലവ് ഇന്‍ ദി ടൈം ഓഫ് കൊറോണ' ട്രെയ്‍ലര്‍

Published : Jun 04, 2021, 11:34 PM ISTUpdated : Jun 04, 2021, 11:36 PM IST
ക്യാമറയ്ക്ക് മുന്നില്‍ ഒരാള്‍, പിന്നിലും! 'മതിലുകള്‍, ലവ് ഇന്‍ ദി ടൈം ഓഫ് കൊറോണ' ട്രെയ്‍ലര്‍

Synopsis

ചലച്ചിത്ര നിരൂപകനും എഴുത്തുകാരനുമായ അന്‍വര്‍ അബ്‍ദുള്ളയാണ് ചിത്രത്തിന്‍റെ രചയിതാവും സംവിധാനവും. ചിത്രത്തിലെ ഒരേയൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും അന്‍വര്‍ തന്നെ

സിനിമാ ചിത്രീകരണം സ്തംഭനാവസ്ഥയിലായ കൊവിഡ് കാലത്ത് അതിനെ സാധ്യതയാക്കിയ ചില ചിത്രങ്ങളും വന്നു. അക്കൂട്ടത്തിലേക്ക് എത്തുന്ന പുതിയ ചിത്രമാണ് 'മതിലുകള്‍- ലവ് ഇന്‍ ദി ടൈം ഓഫ് കൊറോണ'. ചലച്ചിത്ര നിരൂപകനും എഴുത്തുകാരനുമായ അന്‍വര്‍ അബ്‍ദുള്ളയാണ് ചിത്രത്തിന്‍റെ രചയിതാവും സംവിധാനവും. ചിത്രത്തിലെ ഒരേയൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും അന്‍വര്‍ തന്നെ. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. 

സിനിമയുടെ ചിത്രീകരണസമയത്ത് അന്‍വര്‍ അബ്‍ദുള്ളയ്ക്കൊപ്പം ഛായാഗ്രാഹകന്‍ മുഹമ്മദ് എ മാത്രമാണ് ഉണ്ടായിരുന്നത്. നിര്‍മ്മാണം 24/1 ഇന്‍ഡിപെന്‍ഡന്‍ഡ് ഫിലിം ആക്റ്റിവിറ്റീസ്. പ്രൊഡക്ഷന്‍ എക്സിക്യൂഷന്‍ സ്മിത ആരഭി. എഡിറ്റിംഗ്, പശ്ചാത്തലസംഗീതം രാജ്‍കുമാര്‍ വിജയ്. സൗണ്ട് ഡിസൈന്‍, മിക്സിംഗ് വിഷ്‍ണു പ്രമോദ്, അജയ് ലെ ഗ്രാന്‍റ്. ഡിഐ ശ്രീധര്‍ വി. നിര്‍വ്വഹണം ബാലു മുരളീധരന്‍ നായര്‍. ക്യാമറ അസിസ്റ്റന്‍റ് ദിയ എ. അസിസ്റ്റന്‍റ് ഡയറക്ടര്‍ ദീപക് എ. ഒടിടി പ്ലാറ്റ്ഫോം ആയ റൂട്ട്‍സിലൂടെ ഈ മാസം 11ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

PREV
click me!

Recommended Stories

'അന്ത അളവ്ക്ക് പൈത്യം പുടിച്ചവൻ'; കൊലയാളിയെ തേടി ഇന്ദ്രജിത്ത്, ആകാംക്ഷയുണര്‍ത്തുന്ന ‘ധീരം’ ട്രെയിലര്‍
കണ്ണൂര്‍ കഫെയിലെ അഭിനേതാക്കള്‍ ഒന്നിക്കുന്ന 'ദി ലേറ്റ് കുഞ്ഞപ്പ'; ടീസര്‍ എത്തി