'ക്യാപ്റ്റന്‍ അഭിനവ്' ആയി കൈലാഷ്; 'മിഷന്‍ സി' ട്രെയ്‍ലര്‍

By Web TeamFirst Published May 29, 2021, 5:24 PM IST
Highlights

റോഡ് ത്രില്ലര്‍ എന്ന് അണിയറക്കാര്‍ വിശേഷിപ്പിക്കുന്ന ചിത്രത്തില്‍ അപ്പാനി ശരത്ത് ആണ് നായകന്‍

വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന 'മിഷന്‍ സി'യുടെ ട്രെയ്‍ലര്‍ പുറത്തെത്തി. റോഡ് ത്രില്ലര്‍ എന്ന് അണിയറക്കാര്‍ വിശേഷിപ്പിക്കുന്ന ചിത്രത്തില്‍ അപ്പാനി ശരത്ത് ആണ് നായകന്‍. ക്യാപ്റ്റന്‍ അഭിനവ് എന്ന ഒരു പ്രധാന കഥാപാത്രത്തെ കൈലാഷും അവതരിപ്പിക്കുന്നു. 

തീവ്രവാദികള്‍ തട്ടിയെടുത്ത ഒരു ടൂറിസ്റ്റ് ബസില്‍ ബന്ദികളാക്കപ്പെട്ട വിദ്യാര്‍ഥികളെ രക്ഷിക്കാന്‍ പൊലീസ്, കമാന്‍ഡോ സംഘങ്ങള്‍ എത്തുന്നതോടെയാണ് ചിത്രം ചടുലമാവുന്നത്. മേജർ രവി, ജയകൃഷ്ണൻ, ബാലാജിശർമ്മ  എന്നിവരെകൂടാതെ  35 ഓളം പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. കേരളത്തിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരിൽ പലരും ഇതിൽ കഥാപാത്രങ്ങൾ ആകുന്നു എന്നതും പ്രത്യേകതയാണ്. കൂടാതെ ഇതിൽ ഗാനങ്ങൾ എഴുതിയിരിക്കുന്നത് പൊലീസ് ഉദ്യോഗസ്ഥനായ സുനിൽ ചെറുകടവാണ്. മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനായ ഹണിയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

എം സ്ക്വയർ സിനിമയുടെ ബാനറിൽ മുല്ല ഷാജി നിർമ്മിച്ചിരിക്കുന്ന ചിത്രം രാമക്കൽമേടിലും മൂന്നാറിലുമായാണ് ചിത്രീകരിച്ചിരിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!