
ഉണ്ണി മുകുന്ദനും അപർണ്ണ ബാലമുരളിയും ആദ്യമായി ഒരുമിക്കുന്ന 'മിണ്ടിയും പറഞ്ഞും' ഈ വരുന്ന ക്രിസ്മസിന് തിയറ്ററുകളിലെത്തും. അരുൺ ബോസ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് അലൻസ് മീഡിയയുടെ ബാനറിൽ സംവിധായകൻ സലിം അഹമ്മദാണ്. ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങി. രു ഫീൽഗുഡ് ഫാമിലി എൻ്റർടെയ്നർ ആയിരിക്കും ചിത്രമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന.
സനൽ - ലീന ദമ്പതികളുടെ വിവാഹത്തിനു മുൻപും ശേഷവുമുള്ള പ്രണയത്തിന്റെയും ജീവിതത്തിന്റെയും പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് മൃദുൽ ജോർജ്ജും അരുൺ ബോസും ചേർന്നാണ്. ഒരിടവേളയ്ക്ക് ശേഷം വിഖ്യാത ഛായാഗ്രാഹകൻ മധു അമ്പാട്ട് ക്യാമറ ചലിപ്പിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കിരൺ ദാസും സംഗീതം ഒരുക്കിയിരിക്കുന്നത് സൂരജ് എസ്. കുറുപ്പുമാണ്. കലാസംവിധാനം അനീസ് നാടോടിയും വസ്ത്രാലങ്കാരം ഗായത്രി കിഷോറും നിർവഹിച്ചിരിക്കുന്ന 'മിണ്ടിയും പറഞ്ഞും' തിയറ്ററുകളിലെത്തിക്കുന്നത് ജാഗ്വാർ സ്റ്റുഡിയോസാണ്. ഡിസ്ട്രിബ്യൂഷൻ ഹെഡ് ഷാനു പരപ്പനങ്ങാടി, പിആർഒ- പി ശിവപ്രസാദ്.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam