വീണ്ടും ഉദയഭാനുവും സരോജ് കുമാറും; 'ഉദയനാട് താരം' ഫോർ കെ ട്രെയിലർ എത്തി

Published : Feb 01, 2026, 07:00 PM IST
Udayananu Tharam

Synopsis

മോഹൻലാൽ-ശ്രീനിവാസൻ കൂട്ടുകെട്ടിലെ ക്ലാസിക് ചിത്രമായ 'ഉദയനാണ് താരം' 20 വർഷങ്ങൾക്ക് ശേഷം വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നു. ഫെബ്രുവരി 6-ന് റീ-റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ, ട്രെയ്‌ലർ പുറത്തിറങ്ങി.

'ഉദയനാണ് താരം' സിനിമയുടെ റീ റിലീസ് ട്രെയിലർ റിലീസ് ചെയ്തു. സിനിമയിലെ രസകരമായ സംഭാഷണങ്ങളും രം​ഗങ്ങളും ഉൾക്കൊള്ളിച്ചാണ് ട്രെയിലർ പുറത്തിറക്കിയിരിക്കുന്നത്. ഫെബ്രുവരി 6ന് ചിത്രം വീണ്ടും തിയറ്ററുകളിൽ എത്തും. ബോക്സ് ഓഫീസിൽ മികച്ച വിജയം നേടിയ സിനിമ 20 വർഷത്തിന് ശേഷമാണ് റീ റിലീസ് ചെയ്യാനൊരുങ്ങുന്നത്.

മലയാള സിനിമാലോകത്തെ ഹാസ്യാത്മകവും അതേസമയം ചിന്തിപ്പിക്കുന്നതുമായി അവതരിപ്പിച്ച് വൻവിജയം നേടിയ ചിത്രമായിരുന്നു റോഷൻ ആൻഡ്രൂസ്- മോഹൻലാൽ- ശ്രീനിവാസൻ കൂട്ടുകെട്ടിലെത്തിയ 'ഉദയനാണ് താരം'. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ ചിത്രം കാൾട്ടൺ ഫിലിംസിൻ്റെ ബാനറിൽ സി.കരുണാകരനാണ് നിർമിച്ചിരിക്കുന്നത്. മോഹൻലാലിനൊപ്പം ശ്രീനിവാസനും പ്രധാന വേഷത്തിലെത്തിയ സിനിമ മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമയായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഉദയഭാനുവിന്റെയും സരോജ്‌കുമാർ എന്ന രാജപ്പന്റെയും സിനിമയിലൂടെയുള്ള യാത്രയെ വളരെ മികച്ചതായിട്ടായിരുന്നു റോഷൻ ആൻഡ്രൂസ് അവതരിപ്പിച്ചത്.

ദീപക് ദേവിൻ്റെ സംഗീതത്തിൽ വിനീത് ശ്രീനിവാസൻ പാടിയ "കരളേ, കരളിന്റെ കരളേ" എന്ന ഗാനം ഉൾപ്പടെ ചിത്രത്തിലെ ഗാനങ്ങളും ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയവയാണ്. മികച്ച നവാഗത സംവിധായകന്‍, മികച്ച നൃത്തസംവിധാനം എന്നിവക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഉൾപ്പടെ നിരവധി പുരസ്കാരങ്ങളുമായി മികച്ച പ്രേക്ഷക നിരൂപക ശ്രദ്ധ നേടിയ ചിത്രവുമാണ് "ഉദയനാണ് താരം".

ശ്രീനിവാസൻ ആണ് ചിത്രത്തിന്റെ തിരക്കഥ. സഹസംവിധായകനായ ഉദയാഭാനുവായിരുന്നു ചിത്രത്തില്‍ മോഹൻലാല്‍. രാജപ്പൻ തെങ്ങുമ്മൂടെന്ന മറ്റൊരു കഥാപാത്രം ചിത്രത്തില്‍ ശ്രീനിവാസൻ അവതരിപ്പിച്ചു. സരോജ് കുമാറായി മാറുന്ന കഥാപാത്രമായിരുന്നുവിത്. ജഗതി ശ്രീകുമാർ പച്ചാളം ഭാസിയായുള്ള തകർപ്പൻ പ്രകടനം കാഴ്ചവച്ച സിനിമയിൽ മോഹൻലാലിന്റെ നായികയായി മീന എത്തിയപ്പോൾ മുകേഷ്, സലിംകുമാര്‍, ഇന്ദ്രൻസ്, ഭാവന എന്നിവരും വേഷമിട്ടിട്ടുണ്ട്. 

ഛായാഗ്രാഹണം നിര്‍വഹിച്ചത് എസ് കുമാറാണ്. ഗാനരചന കൈതപ്രം നിര്‍വഹിച്ചപ്പോള്‍ പശ്ചാത്തല സംഗീതം ഔസേപ്പച്ചനും നിർവഹിച്ചു. എ. കെ സുനിലിൻ്റെ നേതൃത്വത്തിലുള്ള ന്യൂ സൂര്യ ഫിലിംസ് ആണ് ചിത്രത്തിൻ്റെ ഡിസ്ത്രിബ്യൂഷൻ കൈകാര്യം ചെയ്യുന്നത്. എഡിറ്റർ: രഞ്ജൻ എബ്രഹാം, എക്സിക്യൂട്ട് പ്രൊഡ്യൂസർ: കരീം അബ്ദുള്ള, ആർട്ട്: രാജീവൻ, പ്രൊഡക്ഷൻ കൺട്രോളർ: ആൻ്റോ ജോസഫ്, മേക്കപ്പ്: പാണ്ഡ്യൻ, കോസ്റ്റ്യൂംസ്: സായി, ഓഫീസ് ഇൻചാർജ്: ബിനീഷ് സി കരുൺ, മാർക്കറ്റിങ് ഹെഡ്ഡ്: ബോണി അസനാർ, ക്രിയേറ്റീവ് കോൺട്രിബ്യൂഷൻ: മദൻ മേനോൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഹൈ സ്റ്റുഡിയോസ്, സ്റ്റിൽസ്: മോമി & ജെപി, ഡിസൈൻസ്: പ്രദീഷ് സമ, പി.ആർ.ഓ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പുതുമുഖങ്ങൾക്കൊപ്പം അഷ്ക്കറും റിയാസ് ഖാനും; 'ഇനിയും' ട്രെയിലർ റിലീസ് ആയി
മാത്യു തോമസിനൊപ്പം ദേവിക സഞ്ജയ്; ചിരിപ്പിക്കാന്‍ 'സുഖമാണോ സുഖമാണ്', ട്രെയ്‍ലര്‍ എത്തി