
സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം മുംബൈകറുടെ ട്രെയ്‍ലര്‍ പുറത്തെത്തി. സന്തോഷ് ശിവന്‍ 15 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഹിന്ദിയില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തമിഴ് താരം വിജയ് സേതുപതിയുടെ ബോളിവുഡ് അരങ്ങേറ്റമാണിത് എന്ന പ്രത്യേകതയുമുണ്ട്. വിക്രാന്ത് മസ്സേ, താനിയ മാണിക്ടല, രാഘവ് ബിനാനി, ഹൃദു ഹറൂണ്‍, ഇഷാന്‍ മിശ്ര, സഞ്ജയ് മിശ്ര, രണ്‍വീര്‍ ഷോറെ, സച്ചിന്‍ ഖേഡേക്കര്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തമിഴ് സംവിധായകന്‍ ലോകേഷ് കനകരാജിന്‍റെ 2017 ചിത്രം മാനഗരത്തിന്‍റെ റീമേക്ക് ആണിത്. ലോകേഷിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമായിരുന്നു മാനഗരം. ജ്യോതി ദേശ്‍പാണ്ഡെയും റിയ ഷിബുവും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണവും സന്തോഷ് ശിവന്‍ ആണ് നിര്‍വ്വഹിച്ചിരിക്കുന്നത്. സ്ക്രീന്‍പ്ലേ ഡയലോഗ് ഹിമാന്‍ശു സിംഗ്, സ്ക്രിപ്റ്റ് അമിത് ജോഷി, ആരാധന സാ, എഡിറ്റിംഗ് ദിലീപ് ദാമോദര്‍, സംഗീതം യുഗ്‍പ്രസാദ് ഭൂസല്‍, രാംദാസ് വി എസ്, ജോഷ്വ നൈനാന്‍ ഉമ്മന്‍, പശ്ചാത്തല സംഗീതം സലില്‍ അമൃതെ (ജെല്ലിഫിഷ് എന്‍റര്‍ടെയ്ന്‍മെന്‍റ്), എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സഫര്‍ മെഹ്‍ദി, കലാസംവിധാനം കൃഷ്ണ താക്കൂര്‍, വസ്ത്രാലങ്കാരം ജ്യോതി മദ്‍നാനി സിംഗ്, ആക്ഷന്‍ ഡയറക്ടര്‍ ശ്യാം കൗശല്‍. ഡയറക്റ്റ് ഒടിടി റിലീസ് ആയി ജിയോ സിനിമയിലൂടെയാണ് ചിത്രം എത്തുക. ജൂണ്‍ 2 നാണ് റിലീസ്.
ഹൈപ്പര്‍ലിങ്ക് ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിരുന്ന മാനഗരം ലോകേഷിന്‍റെ ഫിലിമോഗ്രഫിയിലെ ശ്രദ്ധേയ ചിത്രങ്ങളില്‍ ഒന്നായിരുന്നു. ശ്രീ, സുദീപ് കൃഷ്ണന്‍, റെഗിന കസാന്‍ഡ്ര, ചാര്‍ലി തുടങ്ങിയവരായിരുന്നു ഈ ചിത്രത്തിലെ പ്രധാന താരങ്ങള്‍. അതേസമയം കൈതി, വിക്രം, മാസ്റ്റര്‍ തമിഴ് സിനിമയിലെ ഏറ്റവും മൂല്യമുള്ള സംവിധായകരില്‍ ഒരാളാണ് ലോകേഷ്.
ALSO READ : 150 കോടി ക്ലബ്ബിലേക്ക് മോളിവുഡ്! റെക്കോര്‍ഡ് നേട്ടത്തില്‍ '2018'
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam