"നല്ല നിലാവുള്ള രാത്രി" സിനിമയുടെ പുതിയ ടീസർ പുറത്തിറങ്ങി

Published : Jun 26, 2023, 06:40 PM IST
"നല്ല നിലാവുള്ള രാത്രി" സിനിമയുടെ പുതിയ ടീസർ പുറത്തിറങ്ങി

Synopsis

സംവിധായകൻ മർഫി ദേവസ്സിയും പ്രഫുൽ സുരേഷും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.

കൊച്ചി: സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സാന്ദ്ര തോമസും വില്‍സണ്‍ തോമസും ചേർന്നു നിർമ്മിച്ചു
നവാഗതനായ മർഫി ദേവസ്സി സംവിധാനം ചെയ്യുന്ന "നല്ല നിലാവുള്ള രാത്രി" സിനിമയുടെ ടീസർ പുറത്തിറങ്ങി. ചിത്രം തിയ്യേറ്ററുകളിൽ എത്താൻ 4 ദിവസം ബാക്കി നിൽക്കെ ആണ് ഇപ്പോൾ ടീസർ പുറത്തിറങ്ങിയിരിക്കുന്നത്. 

ചിത്രം ജൂൺ 30 വെള്ളിയാഴ്ച തിയ്യേറ്ററുകളിൽ എത്തും. ഒരു പക്കാ മാസ്സ് ആക്ഷൻ ത്രില്ലർ ആയിട്ട് ആണ് ചിത്രം അണിയിച്ചു ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ ചെമ്പൻ വിനോദ് ജോസ്, ബാബുരാജ്, ജിനു ജോസഫ്, ബിനു പാപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിൻ ജോർജ്, സജിൻ ചെറുകയിൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  ചിത്രത്തിലെ 'തനാരോ തന്നാരോ' എന്ന ഗാനം ഹിറ്റ്‌ ചാർട്ടുകളിൽ ഇടം നേടിക്കഴിഞ്ഞിരുന്നു. സ്ത്രീകഥാപാത്രങ്ങൾ ആരും ഇല്ലാത്ത ഒരു സിനിമയാണ് 'നല്ല നിലാവുള്ള രാത്രി'.

സംവിധായകൻ മർഫി ദേവസ്സിയും പ്രഫുൽ സുരേഷും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.
സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്‍റെ ആദ്യ ചിത്രം കൂടിയാണ് "നല്ല നിലാവുള്ള രാത്രി". അജയ് ഡേവിഡ് കാച്ചപ്പിള്ളി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് ശ്യാം ശശിധരൻ, പ്രൊഡക്ഷൻ കൺട്രോളർ ഡേവിഡ്സൺ സി ജെ, ക്രിയേറ്റിവ് ഹെഡ് ഗോപികാ റാണി.

സംഗീത സംവിധാനം കൈലാസ് മേനോൻ, ആക്ഷന്‍ കൊറിയോഗ്രഫി രാജശേഖരൻ, കലാസംവിധാനം ത്യാഗു തവനൂർ, വസ്ത്രാലങ്കാരം അരുൺ മനോഹർ, മേക്കപ്പ് അമൽ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ദിനിൽ ബാബു, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, മാർക്കറ്റിങ് പ്ലാനിങ് ഒബ്സ്ക്യുറ എന്റർടൈൻമെന്റ്, ഡിസൈൻ യെല്ലോടൂത്ത്, പി ആർ ഒ സീതലക്ഷ്മി പപ്പറ്റ് മീഡിയ എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

'ജാതി സംഘര്‍ഷം ഉണ്ടാക്കും': മാമന്നന്‍ നിരോധിക്കണം തമിഴ്നാട്ടില്‍ പോസ്റ്റര്‍ പ്രചാരണം

മഹേഷ് ബാബുവും, ചിമ്പുവും; ദുല്‍ഖറിന്‍റെ 'കിംഗ് ഓഫ് കൊത്ത' വന്‍ അപ്ഡേറ്റ്.!
 

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

click me!

Recommended Stories

നി​ഗൂഢതകൾ നിറച്ച ഇൻവെസ്റ്റി​ഗേഷൻ ത്രില്ലർ; ആര്യയുടെ 'ക്രിസ്റ്റീന' ട്രെയിലർ
സസ്പെൻസ് നിറച്ച 'ബേബി ഗേൾ' ട്രെയിലർ; ഏറ്റെടുത്ത് പ്രേക്ഷകർ, കണ്ടത് രണ്ടുമില്യൺ ആൾക്കാർ