Asianet News MalayalamAsianet News Malayalam

മഹേഷ് ബാബുവും, ചിമ്പുവും; ദുല്‍ഖറിന്‍റെ 'കിംഗ് ഓഫ് കൊത്ത' വന്‍ അപ്ഡേറ്റ്.!

ദുല്‍ഖര്‍ നായകനായി വേഷമിടുന്ന ചിത്രത്തിലെ ക്യാരക്ടറുകളെ വെളിപ്പെടുത്തുന്ന വീഡിയോ പീപ്പിള്‍ ഓഫ് കൊത്ത എന്ന പേരില്‍ കഴിഞ്ഞ 22 ന് പുറത്തിറങ്ങിയിരുന്നു. ഇപ്പോള്‍ ചിത്രത്തിന്‍റെ ടീസറിന്‍റെ പുതിയ അപ്ഡേറ്റാണ് വരുന്നത്. 

dulquer salmaan movie king of kotha teaser release mahesh babu and simbu vvk
Author
First Published Jun 26, 2023, 3:40 PM IST

കൊച്ചി: ദുല്‍ഖര്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കിംഗ് ഓഫ് കൊത്ത'. മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രഖ്യാപനം തൊട്ടേ ചര്‍ച്ചയില്‍ നിറഞ്ഞുനിന്ന 'കിംഗ് ഓഫ് കൊത്ത'യുടെ അപ്‍ഡേറ്റുകള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. ദുല്‍ഖര്‍ നായകനായി വേഷമിടുന്ന ചിത്രത്തിലെ  ക്യാരക്ടറുകളെ വെളിപ്പെടുത്തുന്ന വീഡിയോ പീപ്പിള്‍ ഓഫ് കൊത്ത എന്ന പേരില്‍ കഴിഞ്ഞ 22 ന് പുറത്തിറങ്ങിയിരുന്നു. ഇപ്പോള്‍ ചിത്രത്തിന്‍റെ ടീസറിന്‍റെ പുതിയ അപ്ഡേറ്റാണ് വരുന്നത്. 

ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്യാൻ അണിയറപ്രവർത്തകർ ഒരുങ്ങുകയാണ് എന്നാണ് പുതിയ വാര്‍ത്ത. ചിത്രത്തിന്‍റെ തമിഴ് ടീസര്‍ ചിമ്പുവാണ് തെലുങ്ക് ടീസര്‍ മഹേഷ് ബാബുവും ആയിരിക്കും റിലീസ് ചെയ്യുക എന്നാണ് വിവരം. അണിയറക്കാര്‍ തന്നെ ഈ വിവരം പുറത്തുവിട്ടിട്ടുണ്ട്. ദുല്‍ഖറിന്‍റെ കരിയറിലെ തന്നെ ഏറ്റവും മുടക്കുമുതല്‍ നടത്തിയ ചിത്രമാണ് 'കിംഗ് ഓഫ് കൊത്ത'

പീപ്പിള്‍ ഓഫ് കൊത്ത എന്ന വീഡിയോയില്‍ സിനിമയിലെ ഒരോ താരങ്ങളെയും പരിചയപ്പെടുത്തുന്നുണ്ട്.  പാ രഞ്ജിത്തിന്‍റെ സരപ്പെട്ട പരമ്പര ചിത്രത്തിലെ ഡാന്‍സിംഗ് റോസ് എന്ന വേഷത്തിനെ അവതരിപ്പിച്ച ഷബീര്‍ ചിത്രത്തില്‍ കണ്ണന്‍ എന്ന വേഷത്തിലാണ് എത്തുന്നത്. തമിഴ് താരം പ്രസന്ന ഷാഹുല്‍ ഹസന്‍ എന്ന റോളില്‍ എത്തുന്നുണ്ട്. ഐശ്വര്യ ലക്ഷ്മി താര എന്ന വേഷത്തിലാണ്. 

മഞ്ജു എന്ന വേഷത്തിലാണ് നൈല ഉഷ എത്തുന്നത്. രഞ്ജിത്ത് എന്ന വേഷത്തില്‍ ചെമ്പന്‍ വിനോദ് എത്തുന്നു. ഗോകുല്‍ സുരേഷ് ടോണി എന്ന വേഷത്തില്‍ എത്തുമ്പോള്‍ ഷമ്മി തിലകന്‍ രവി എന്ന വേഷത്തില്‍ എത്തുന്നു. ശാന്തി കൃഷ്ണ അടക്കമുള്ളവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അവസാനമാണ് കിംഗ് ഓഫ് കൊത്തയായി ദുല്‍ഖറിനെ കാണിക്കുന്നത്. 

മോളിവുഡ് ബോക്സ് ഓഫീസില്‍ മികച്ച ഇനിഷ്യല്‍ സൃഷ്ടിക്കുന്ന താരങ്ങളില്‍ ഒരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. എന്നാല്‍ തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം ചിത്രങ്ങള്‍ ചെയ്യുന്ന ദുല്‍ഖറിന്‍റേതായി മലയാളത്തില്‍ എത്തുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ കുറവാണ്. വന്‍ വിജയം നേടിയ കുറുപ്പിനു ശേഷം 2022 ല്‍ ദുല്‍ഖറിന്‍റേതായി മലയാളത്തില്‍ തിയറ്റര്‍ റിലീസുകളൊന്നും ഉണ്ടായിരുന്നില്ല. അതിനാല്‍ത്തന്നെ അടുത്ത ചിത്രമായ കിംഗ് ഓഫ് കൊത്തയ്ക്ക് വേണ്ടി ആരാധകര്‍ക്കിടയിലുള്ള കാത്തിരിപ്പും വലുതാണ്. 

"പീപ്പിള്‍ ഓഫ് കൊത്ത": കിംഗ് ഓഫ് കൊത്തയുടെ വമ്പന്‍ അപ്ഡേറ്റ് വീഡിയോ അവതരിപ്പിച്ച് ദുല്‍ഖര്‍

മാസായിരിക്കും 'കിംഗ് ഓഫ് കൊത്ത', ചിത്രത്തിന്റെ ആക്ഷൻ വിസ്‍മിയിപ്പിക്കും എന്ന് ഛായാഗ്രാഹകൻ

Follow Us:
Download App:
  • android
  • ios