'പ്രദീപനും പിള്ളേരും': ഒരു ഭാരത സർക്കാർ ഉത്പന്നം രസകരമായ ടീസര്‍ പുറത്ത്

Published : Feb 09, 2024, 06:42 PM ISTUpdated : Feb 09, 2024, 06:46 PM IST
'പ്രദീപനും പിള്ളേരും': ഒരു ഭാരത സർക്കാർ ഉത്പന്നം രസകരമായ ടീസര്‍ പുറത്ത്

Synopsis

സോഷ്യോ പൊളിറ്റിക്കൽ സറ്റയർ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് ഇത്. തിരക്കഥ ഒരുക്കിയിരിക്കുന്നത് നിസാം റാവുത്തർ ആണ്. 

കൊച്ചി: ലാൽ ജോസ് ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ സുബീഷ് സുധി നായകനാകുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കി. ഒരു ഭാരത സർക്കാർ ഉത്പന്നം എന്ന് പേരിട്ടിരിക്കുന്ന ചിത്രം ടി വി രഞ്ജിത്ത് ആണ് സംവിധാനം ചെയ്യുന്നത്. ഭവാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ രഞ്ജിത് ജഗന്നാഥൻ, ടി വി കൃഷ്ണൻ തുരുത്തി, രഘുനാഥൻ കെ സി എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.

സോഷ്യോ പൊളിറ്റിക്കൽ സറ്റയർ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് ഇത്. തിരക്കഥ ഒരുക്കിയിരിക്കുന്നത് നിസാം റാവുത്തർ ആണ്. മിന്നൽ മുരളിയിലൂടെ ശ്രദ്ധേയയായ ഷെല്ലിയാണ് നായിക. അജു വർഗീസ്, ഗൗരി ജി കിഷൻ, ദർശന എസ് നായർ, ജാഫര്‍ ഇടുക്കി, വിനീത് വാസുദേവൻ, ലാൽ ജോസ്, ഗോകുലൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

അൻസാർ ഷാ ആണ് ഛായാഗ്രഹണം. രഘുനാഥ്‌ വർമ്മ ക്രിയേറ്റീവ് ഡയറക്ടർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നാഗരാജ്, എഡിറ്റർ  ജിതിൻ ടി കെ, സംഗീതം അജ്മൽ ഹസ്ബുള്ള, മേക്കപ്പ് റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം സമീറ സനീഷ്, ആർട്ട് ഷാജി മുകുന്ദ്

ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ, നിതിൻ എം എസ്, പ്രൊഡക്ഷൻ കണ്ട്രോളർ ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ രാമഭദ്രൻ ബി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വിനോദ് വേണുഗോപാൽ, സ്റ്റിൽസ് അജി മസ്‌കറ്റ്, ഡിസൈൻ യെല്ലൊ ടൂത്ത്. പി ആർ&  മാർക്കറ്റിംഗ് കണ്ടന്റ് ഫാക്ടറി. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. 

നയന്‍താരയും അല്ലു അര്‍ജുനും തമ്മില്‍ ശത്രുതയോ; കാരണം അന്ന് അവാര്‍ഡ് വേദിയില്‍ സംഭവിച്ചതോ?

റിലീസ് ചെയ്ത് ഒരു മാസം കഴിയും മുന്‍പ് ഒടിടിയില്‍ എത്തി മഹേഷ് ബാബുവിന്‍റെ 'ഗുണ്ടൂർ കാരം'

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

click me!

Recommended Stories

നി​ഗൂഢതകൾ നിറച്ച ഇൻവെസ്റ്റി​ഗേഷൻ ത്രില്ലർ; ആര്യയുടെ 'ക്രിസ്റ്റീന' ട്രെയിലർ
സസ്പെൻസ് നിറച്ച 'ബേബി ഗേൾ' ട്രെയിലർ; ഏറ്റെടുത്ത് പ്രേക്ഷകർ, കണ്ടത് രണ്ടുമില്യൺ ആൾക്കാർ