
ജോജു ജോര്‍ജിനെ (Joju George) നായകനാക്കി നവാഗതനായ അഖില്‍ മാരാര്‍ (Akhil Marar) രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന 'ഒരു താത്വിക അവലോകനം' (Oru Thathwika Avalokanam) എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ (trailer) പുറത്തെത്തി. രാഷ്ട്രീയ ആക്ഷേപഹാസ്യ വിഭാഗത്തില്‍ പെടുന്ന ചിത്രം എന്നാണ് ട്രെയ്‍ലര്‍ നല്‍കുന്ന സൂചന. യൊഹാന്‍ പ്രാഡക്ഷന്‍സിന്‍റെ ബാനറില്‍ ഡോ: ഗീവര്‍ഗീസ് യോഹന്നാന്‍ ആണ് നിര്‍മ്മാണം. 'സ്റ്റാര്‍' എന്ന ചിത്രത്തിനു ശേഷം ജോജുവിന്‍റേതായി തിയറ്ററുകളില്‍ എത്തുന്ന സിനിമയാണിത്.
ജോജു ജോര്‍ജിനൊപ്പം അജു വർഗീസ്, മേജർ രവി, ഷമ്മി തിലകൻ, നിരഞ്ജന്‍, പ്രശാന്ത് അലക്സാണ്ടർ, ബാലാജി ശർമ്മ, അസീസ് നെടുമങ്ങാട്, പ്രേംകുമാർ, മാമുക്കോയ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഛായാഗ്രഹണം വിഷ്‍ണു നാരായണൻ. എഡിറ്റിംഗ് ലിജോ പോൾ. കൈതപ്രം ദാമോദരന്‍ നമ്പൂതിരി, മുരുകന്‍ കാട്ടാക്കട എന്നിവരുടെ വരികള്‍ക്ക് ഒ കെ രവിശങ്കറാണ് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പശ്ചാത്തലസംഗീതം ഷാന്‍ റഹ്‍മാന്‍. കലാസംവിധാനം ശ്യാം കാര്‍ത്തികേയന്‍. സൗണ്ട് ഡിസൈൻ രാജേഷ് ചലച്ചിത്രം. യൊഹാന്‍ മൂവീസ് വിതരണം ചെയ്യുന്ന ചിത്രം ഡിസംബര്‍ 31ന് തിയറ്ററുകളില്‍ എത്തും.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam