"പതിമൂന്നാം രാത്രി" ടീസർ പുറത്തിറങ്ങി; റിലീസ് ജൂലൈ മാസത്തില്‍

By Web TeamFirst Published Jun 26, 2023, 9:07 PM IST
Highlights

ഡി2കെ ഫിലിംസിന്റെ ബാനറിൽ മേരി മെയ്‌ഷ നിർമ്മിച്ച് നവാഗതനായ മനീഷ് ബാബു സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രമാണ്  "പതിമൂന്നാം രാത്രി". 

കൊച്ചി: ഷൈൻ ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണൻ, ദീപക് പറമ്പോൽ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം പതിമൂന്നാം രാത്രിയുടെ ടീസർ പുറത്തിറങ്ങി.ഡി2കെ ഫിലിംസിന്റെ ബാനറിൽ മേരി മെയ്‌ഷ നിർമ്മിച്ച്  നവാഗതനായ മനീഷ് ബാബു സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രമാണ്  "പതിമൂന്നാം രാത്രി". 

പുതുവർഷ ആഘോഷങ്ങൾക്കൊരുങ്ങുന്ന കൊച്ചിയിലേക്ക് തലേദിവസം ജോലിസംബന്ധമായി മറയൂരിൽ നിന്നും യാത്ര ചെയ്യുന്ന ശിവറാം, ഇതേ ദിവസം തന്നെ അടിമാലിയിൽ നിന്നും ലീവ് കഴിഞ്ഞ് കൊച്ചിയിലെ തുണിക്കടയിൽ വീണ്ടും ജോലിക്കായി  എത്തുന്ന മാളവിക, തിരുവനന്തപുരത്ത് ഐ ടി കമ്പനിയിൽ ട്രെയിനർ ആയി ജോലി ചെയ്യുന്ന വിനോദ് എബ്രഹാം ജോലി സംബന്ധമായ മീറ്റിംഗിനായി ഇതേ ദിവസം കൊച്ചിയിലേക്ക് എത്തുന്നു.  

തമ്മിൽ പരിചയമില്ലാത്ത ഈ മൂന്നുപേരും കൊച്ചിയിൽ എത്തുമ്പോൾ ഇവരറിയാതെ തന്നെ ഇവർക്കിടയിൽ  സംഭവിക്കുന്ന കുറേ കാര്യങ്ങൾ, തുടർന്നുണ്ടാകുന്ന സംഭവങ്ങൾ ഇതെല്ലാം കോർത്തൊരുക്കിയ ഒരു ത്രില്ലർ ചിത്രമാണ് "പതിമൂന്നാം രാത്രി". ശിവറാമായി വിഷ്ണു ഉണ്ണികൃഷ്ണനും വിനോദ് എബ്രഹാമായി ഷൈൻ ടോം ചാക്കോയും മാളവികയായി മാളവിക മേനോനും എത്തുന്നു. 

ഇവരെ കൂടാതെ വിജയ് ബാബു, സോഹൻ സീനുലാൽ, ഡെയ്ൻ ഡേവിസ്, രജിത് കുമാർ,അസിം ജമാൽ, കോട്ടയം രമേശ്,സാജൻ പള്ളുരുത്തി, ഹരി പ്രശാന്ത്, ഡിസ്നി ജെയിംസ്,അനിൽ പെരുമ്പളം,സെബി ആലുവ അജീഷ് ജനാർദ്ദനൻ, അർച്ചന കവി, മീനാക്ഷി രവീന്ദ്രൻ,സ്മിനു സിജോ, സോനാ നായർ, ആര്യ ബാബു എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

ഛായാഗ്രഹണം  ആർ എസ്.ആനന്ദകുമാർ, തിരക്കഥ ദിനേശ് നീലകണ്ഠൻ, എഡിറ്റർ വിജയ് വേലുക്കുട്ടി, ആർട്ട് സന്തോഷ് രാമൻ, സംഗീതം  രാജു ജോർജ്,സൗണ്ട് ഡിസൈൻ ആശിസ് ഇല്ലിക്കൽ, കളറിസ്റ്റ് വിവേക് നായർ, പ്രൊഡക്ഷൻ കൺട്രോളർ അനീഷ് പെരുമ്പിലാവ്, പ്രൊഡക്ഷൻ കോർഡിനേറ്റർ എ ആർ കണ്ണൻ, ഫിനാൻസ് കൺട്രോളർ അനിൽ ആമ്പല്ലൂർ, കോസ്റ്റ്യൂംസ് അരവിന്ദ് കെ ആർ, സ്റ്റണ്ട്സ് മാഫിയ ശശി, മേക്കപ്പ് മനു മോഹൻ ,കൊറിയോഗ്രാഫി റിഷ്ധാൻ, സ്റ്റിൽസ് ഇകുട്ട്സ് രഘു, വി.എഫ്.എക്സ് ഷിനു( മഡ് ഹൗസ് ), പി ആർ ഓ മഞ്ജു ഗോപിനാഥ്, ഡിസൈൻസ് പപ്പാവെറോസ് അറ്റലിയർ ട്ടോഗിൾ ചിത്രം ജൂലൈ റിലീസായി തീയറ്ററിൽ എത്തും. വിതരണം എസ് എം കെ റിലീസ്.

"എന്നാല്‍ പിന്നെ ഇയാളുടെ കൂടി താ" അഖിലിനോട് ശോഭ; ബിഗ്ബോസ് വീട്ടുകാരെ അമ്പരപ്പിച്ച ശോഭയുടെ ആവശ്യം.!

"നല്ല നിലാവുള്ള രാത്രി" സിനിമയുടെ പുതിയ ടീസർ പുറത്തിറങ്ങി


 

click me!