ടൈറ്റില്‍ കഥാപാത്രമായി ദിലീഷ് പോത്തന്‍; 'പ്രകാശന്‍ പറക്കട്ടെ' ട്രെയ്‍ലര്‍

Published : Jun 12, 2022, 11:59 AM ISTUpdated : Jun 12, 2022, 12:17 PM IST
ടൈറ്റില്‍ കഥാപാത്രമായി ദിലീഷ് പോത്തന്‍; 'പ്രകാശന്‍ പറക്കട്ടെ' ട്രെയ്‍ലര്‍

Synopsis

രചന നിര്‍വ്വഹിച്ചിരിക്കുന്നത് ധ്യാന്‍ ശ്രീനിവാസന്‍

ദിലീഷ് പോത്തന്‍ (Dileesh Pothan) ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രകാശന്‍ പറക്കട്ടെ (Prakashan Parakkatte) എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. നവാഗതനായ ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്‍ത ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ധ്യാന്‍ ശ്രീനിവാസനാണ് (Dhyan Sreenivasan). ഒപ്പം ഒരു പ്രധാന കഥാപാത്രത്തെയും ധ്യാന്‍ അവതരിപ്പിക്കുന്നുണ്ട്. മാത്യു തോമസ്, അജു വർഗീസ് , സൈജു കുറുപ്പ് എന്നിവരും അഭിനയിച്ചിട്ടുണ്ട്. ഒരു ഫീല്‍ ഗുഡ് എന്‍റര്‍ടെയ്നര്‍ എന്ന തോന്നല്‍ ഉളവാക്കുന്നതാണ് പുറത്തെത്തിയ ട്രെയ്‍ലര്‍.

പുതുമുഖം മാളവിക മനോജാണ് ചിത്രത്തിൽ നായികയാകുന്നത്. ശ്രീജിത്ത് രവി, ഗോവിന്ദ് വി പെെ, നിഷാ സാരംഗ്, സ്മിനു സിജോ തുടങ്ങിയവർക്കൊപ്പം നടന്‍ ശ്രീജിത്ത് രവിയുടെ മകന്‍ മാസ്റ്റര്‍ ഋതുണ്‍ ജയ് ശ്രീജിത്ത് രവിയും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ധ്യാന്‍ ശ്രീനിവാസന്റെ അസ്സോസിയേറ്റ് ഡയറക്ടറായിരുന്ന ഷഹദിന്റെ ആദ്യ ചിത്രമാണിത്. ഹിറ്റ് മേക്കേഴ്സ് എന്റര്‍ടെെയ്മെന്റ്, ഫണ്‍ടാസ്റ്റിക് ഫിലിംസ് എന്നീ ബാനറുകളില്‍ വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജു വർഗീസ് എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ALSO READ : 'അയ്യര്‍' അഞ്ച് ഭാഷകളില്‍ നെറ്റ്ഫ്ലിക്സില്‍; സിബിഐ 5 സ്ട്രീമിംഗ് ആരംഭിച്ചു

മനു മഞ്ജിത്തിന്റെയും, ബി കെ ഹരി നാരായണന്റെയും വരികൾക്ക് ഷാൻ റഹ്മാൻ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ജാസി ഗിഫ്റ്റ് ആലപിച്ച കണ്ണ് കൊണ്ട് നുള്ളി എന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചായാഗ്രഹണം ഗുരുപ്രസാദ്, എഡിറ്റിംഗ് രതിൻ രാധാകൃഷ്ണൻ, സൗണ്ട് ഷെഫിൻ മായൻ, കലാസംവിധാനം ഷാജി മുകുന്ദ്, ചമയം വിപിൻ ഓമശ്ശേരി, വസ്ത്രാലങ്കാരം സുജിത് സി എസ്, സ്റ്റിൽസ് ഷിജിൻ രാജ് പി, പരസ്യകല മനു ഡാവിഞ്ചി, പ്രൊജക്ട് ഡിസൈനർ ദിനിൽ ബാബു, നിർമ്മാണ നിർവ്വഹണം സജീവ് ചന്തിരൂർ, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ, അഭിലാഷ് ശ്രീരംഗൻ, പിആർഒ മഞ്ജു ഗോപിനാഥ്. ജൂൺ 17ന് ചിത്രം തിയറ്ററുകളില്‍ പ്രദർശനത്തിനെത്തും. 

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

click me!

Recommended Stories

നി​ഗൂഢതകൾ നിറച്ച ഇൻവെസ്റ്റി​ഗേഷൻ ത്രില്ലർ; ആര്യയുടെ 'ക്രിസ്റ്റീന' ട്രെയിലർ
സസ്പെൻസ് നിറച്ച 'ബേബി ഗേൾ' ട്രെയിലർ; ഏറ്റെടുത്ത് പ്രേക്ഷകർ, കണ്ടത് രണ്ടുമില്യൺ ആൾക്കാർ