നായകന്‍ ഉണ്ണി രാജ; 'പുഷ്‍പാംഗദന്‍റെ ഒന്നാം സ്വയംവരം' ട്രെയ്‍ലര്‍ എത്തി

Published : Jan 10, 2026, 05:29 PM IST
pushpamgadante onnam swayamvaram trailer unni raja

Synopsis

സുരേന്ദ്രൻ പയ്യാനയ്ക്കൽ സംവിധാനം ചെയ്യുന്ന 'പുഷ്പാംഗദന്‍റെ ഒന്നാം സ്വയംവരം' എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍

ചീങ്കല്ലേൽ ഫിലിംസിൻ്റെ ബാനറിൽ ജോസ് കൂട്ടക്കര നിർമ്മിച്ച് സുരേന്ദ്രൻ പയ്യാനയ്ക്കൽ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം എന്ന ചിത്രത്തിന്റെ ട്രെയ്‍ലര്‍ പുറത്തെത്തി. നടന്‍ സുധീഷ് ആണ് ഫേസ്ബുക്കിലൂടെ ട്രെയ്‍ലര്‍ റിലീസ് ചെയ്തത്. ഒരു കല്യാണ വീട്ടിൽ നടക്കുന്ന മനോഹരമായ രസക്കാഴ്ചകളും അതോടൊപ്പം തന്നെ അല്പം നൊമ്പരം ഉണർത്തുന്ന ജീവിതത്തിന്റെ നേർക്കാഴ്ചകളുമാണ് ട്രെയിലറിൽ കാണുന്നത്.

വയനാട്ടിലെ കാപ്പി കർഷകനും ഫ്ലോർ മിൽ ഉടമസ്ഥനുമായ 40 കഴിഞ്ഞ പുഷ്പാംഗദന്റെ ഏറെ നാളത്തെ വിവാഹാലോചനകൾക്കു ശേഷം ഒടുവിൽ സുന്ദരിയായ ഒരു പെൺകുട്ടിയെ കണ്ടെത്തുന്നു. വിവാഹത്തിനായുള്ള ഒരുക്കങ്ങൾ തകൃതിയായി നടന്നുകൊണ്ടിരിക്കുമ്പോൾ കല്യാണത്തലേന്ന് പുഷ്പാംഗദന്റെ മൂന്ന് അമ്മാവന്മാരും അവരുടെ കുടുംബാംഗങ്ങളും മറ്റു ബന്ധുക്കളും എത്തുന്നു. തുടർന്നുണ്ടാവുന്ന സംഭവബഹുലമായ നർമ്മ മുഹൂർത്തങ്ങളാണ് ഈ ചിത്രത്തിൽ ദൃശ്യവത്കരിക്കുന്നത്. കോമഡി റൊമാന്റിക് ജോണറിൽ വയനാടിന്റെ പശ്ചാത്തലത്തിൽ പൂർണമായും ചിത്രീകരിച്ച ഈ സിനിമയിൽ ഉണ്ണിരാജ എന്ന നടന്‍റെ ശ്രദ്ധേയ കഥാപാത്രമായിരിക്കും ഉണ്ടാവുകയെന്ന് അണിയറക്കാര്‍ പറയുന്നു. ചിത്രത്തിൽ ഉണ്ണിരാജ, സി. എം ജോസ് എന്നിവരെ കൂടാതെ ഗിനീഷ് ഗോവിന്ദ്, രമേഷ് കാപ്പാട്, റോയ് പുനലൂർ, സുരേഷ് മഞ്ഞപ്പാലം, ഷിജിത്ത് മണവാളൻ, ജലജാ റാണി, നിധിഷ കണ്ണൂർ, നിമിഷ ബിജോ, കൃഷ്ണപ്രിയ, വിലു ജനാർദ്ദനൻ, പ്യാരിജാൻ, കൃഷ്ണ ബാലുശ്ശേരി, ഷെറിൻ തോമസ്, റീന തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു.

അണിയറക്കാര്‍

ചിത്രത്തിന്റെ സിനിമാറ്റോഗ്രാഫിയും എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നത് അഷ്റഫ് പാലാഴിയാണ്. ഗിരീഷ് ആമ്പ്ര, അഡ്വ. ശ്രീരഞ്ജിനി എന്നിവർ എഴുതിയ വരികൾക്ക് ശ്രീജിത്ത് റാം ആണ് സംഗീതം പകർന്നിരിക്കുന്നത്. രാജേഷ്, നിഷാദ്, അമല റോസ് ഡൊമിനിക് എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ രൂപേഷ് വെങ്ങളം, ആർട്ട് വിനയൻ വള്ളിക്കുന്ന്, മേക്കപ്പ് പ്യാരി ജാൻ പാരിസ് മേക്ക് ഓവർ, കോസ്റ്റ്യൂം ഡിസൈനർ രാജൻ തടായിൽ, അസോസിയേറ്റ് ഡയറക്ടർ ഹാഷിം സക്കീർ നീലാടൻ, രാഹുൽ ആർ ടി പി, പശ്ചാത്തല സംഗീതം ശ്രീജിത്ത് റാം, പ്രൊഡക്ഷൻ മാനേജർ രാജീവ് ചേമഞ്ചേരി, വിഷ്ണു ഒ.കെ, സ്റ്റുഡിയോ മലയിൽ ഫിലിം സ്റ്റുഡിയോ എറണാകുളം, സ്റ്റിൽസ് കൃഷ്ണദാസ് വളയനാട്, ഡിസൈൻസ്‌ സുജിബാൽ വിതരണം മൂവി മാർക്ക്‌ റിലീസ്, പി ആർ ഒ- എ എസ് ദിനേശ്, മനു ശിവൻ.

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഒടുവില്‍ അവൻ വന്നു', യാഷിന്റെ 'ടോക്സിക്' കഥാപാത്രത്തെ അവതരിപ്പിച്ച് ഞെട്ടിക്കുന്ന ടീസര്‍
പേടിപ്പിക്കും ചിരിപ്പിക്കും ഈ 'കണിമംഗലം കോവിലകം'; വൈറൽ താരങ്ങളുടെ വൈബ് ട്രെയിലർ പുറത്തിറങ്ങി