'ഒടുവില്‍ അവൻ വന്നു', യാഷിന്റെ 'ടോക്സിക്' കഥാപാത്രത്തെ അവതരിപ്പിച്ച് ഞെട്ടിക്കുന്ന ടീസര്‍

Published : Jan 08, 2026, 11:48 AM IST
Yash

Synopsis

റായ എന്ന കഥാപാത്രത്തെയാണ് യാഷ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

യാഷ്- ഗീതു മോഹൻദാസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന 'ടോക്സിക്' എന്ന ചിത്രത്തിന് വേണ്ടി പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വമ്പൻ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. രക്തരൂക്ഷിതമായ ബാത്ത് ടബ്ബിൽ പരുക്കൻ ലുക്കില്‍ യാഷ് പോസ്റ്ററിൽ ഉണ്ടായിരുന്നു. മുഖം ദൃശ്യമല്ലെങ്കിലും, ഒരു പ്രകാശരേഖയാൽ പ്രകാശിതനായി അദ്ദേഹം പുറത്തേക്ക് നോക്കുന്നു. അദ്ദേഹത്തിന്റെ ശരീരം ടാറ്റൂകളാൽ അലങ്കരിച്ചിരിക്കുന്നു, അദ്ദേഹത്തിന്റെ കഥാപാത്രത്തെ സൂചിപ്പിക്കുന്ന ഒരു തികഞ്ഞ ബാഡാസ് വൈബ് നൽകിയിരുന്നുന്നു ഈ പോസ്റ്റർ. ഇപ്പോഴിതാ യാഷിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടുള്ള ടീസറും പുറത്തുവിട്ടിരിക്കുകയാണ്.

റായ എന്ന കഥാപാത്രത്തെയാണ് യാഷ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. യാഷിന്റെ ജന്മദിനത്തിലാണ് ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. ശക്തവും ധൈര്യവും നിറഞ്ഞ ഒരു സിനിമാറ്റിക് പ്രസ്താവനയായി റായയുടെ വരവിനെക്കുറിച്ച് നിർമ്മാതാക്കൾ ഇങ്ങനെ കുറിച്ചു "ഇത് ഒരു ആഘോഷ ടീസറല്ല, ഇത് ഒരു മുന്നറിയിപ്പാണ്". കെ ജി എഫ് 2 വിന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം നാലു വർഷങ്ങൾക്കു ശേഷമാണു യാഷിന്റെ ഒരു ചിത്രം റിലീസിനൊരുങ്ങുന്നത്. ഒരു ശ്‍‌മശാനത്തിന്റെ നിശ്ശബ്ദതയെ തകർത്ത് തുടങ്ങുന്ന ടീസർ, വെടിയൊച്ചകളിലൂടെയും കലാപത്തിലൂടെയും കടന്നുചെന്നു, പുകമറയുടെ നടുവിൽ നിന്ന് റായയെ അവതരിപ്പിക്കുന്നു. കൈയിൽ ടോമി ഗൺ, മുഖത്ത് നിർഭയത — അവൻ എല്ലാവരെയും നിയന്ത്രിക്കുന്നവനായി മാറുന്നു. റായയുടെ ഓരോ ചുവടും അധികാരത്തിന്റെ അടയാളമാണ് എന്നും ടീസര്‍ സൂചന നല്‍കുന്നു.

ടോക്സിക് ലോകത്തെ ആദ്യമായി പരിചയപ്പെടുത്തുമ്പോൾ, യാഷ് സ്വയം പിന്നിലേക്ക് നീങ്ങി, ചിത്രത്തിലെ വനിതാ കഥാപാത്രങ്ങളായ കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാര്യ എന്നിവരെ മുൻനിരയിലേക്കു കൊണ്ടുവന്നത് ശ്രദ്ധേയമായിരുന്നു. കഥയും കഥാപാത്രങ്ങളും മുൻതൂക്കം നൽകുന്ന, ആഖ്യാനമാണ് ടോക്സിക് എന്നതിന്റെ ആദ്യ സൂചന അതായിരുന്നു. ഇപ്പോൾ, ആ ലോകത്തിന്റെ കേന്ദ്ര ശക്തി അരങ്ങേറ്റം കുറിക്കുന്ന കഥാപാത്രമായി റായയും കടന്നുവരുമ്പോൾ ടോക്സിനെക്കുറിച്ചുള്ള ആരാധകരുടെ പ്രതീക്ഷകൾ പതിന്മടങ്ങു വർദ്ധിക്കുന്നു.

യാഷും ഗീതു മോഹൻദാസും ചേർന്ന് തിരക്കഥ രചിച്ച്, ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിച്ചിട്ടുണ്ട്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ ഡബ്ബ് പതിപ്പുകൾ ഒരുക്കുന്ന ചിത്രം, ആഗോള പ്രേക്ഷകരെയാണ് ലക്ഷ്യമിടുന്നത്. സാങ്കേതികമായി മികച്ചൊരു ടീമും ചിത്രത്തിനുണ്ട്. ദേശീയ അവാർഡ് ജേതാവായ രാജീവ് രവി (ഛായാഗ്രഹണം), രവി ബസ്രൂർ (സംഗീതം), ഉജ്വൽ കുൽക്കർണി (എഡിറ്റിംഗ്), ടി.പി. അബിദ് (പ്രൊഡക്ഷൻ ഡിസൈൻ). ആക്ഷൻ രംഗങ്ങൾ ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ.ജെ. പെറി (ജോൺ വിക്ക്), ദേശീയ അവാർഡ് ജേതാക്കളായ അൻപറിവ് ഒപ്പം കേച ഖംഫാക്ഡി എന്നിവർ ചേർന്നാണ് ഒരുക്കുന്നത്. വെങ്കട് കെ. നാരായണയും യാഷും ചേർന്ന് KVN പ്രൊഡക്ഷൻസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നീ ബാനറുകളിൽ നിർമ്മിക്കുന്ന ടോക്സിക്, 2026 മാർച്ച് 19-ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. പിആര്‍ഒ പ്രതീഷ് ശേഖർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പേടിപ്പിക്കും ചിരിപ്പിക്കും ഈ 'കണിമംഗലം കോവിലകം'; വൈറൽ താരങ്ങളുടെ വൈബ് ട്രെയിലർ പുറത്തിറങ്ങി
അത് ദളപതി, തൊട്ടിടാതെടാ..; 'ഐ ആം വെയ്റ്റിം​ഗ്' അല്ല 'കമിം​ഗ്' പറഞ്ഞ് വിജയ്, 'ജനനായകൻ' ട്രെയിലർ