ഹിന്ദി പ്രേക്ഷകര്‍ സ്വീകരിക്കുമോ 'സൂരറൈ പോട്ര്'? അക്ഷയ് കുമാറിന്‍റെ 'സര്‍ഫിറ' ട്രെയ്‍ലര്‍

Published : Jun 18, 2024, 01:25 PM IST
ഹിന്ദി പ്രേക്ഷകര്‍ സ്വീകരിക്കുമോ 'സൂരറൈ പോട്ര്'? അക്ഷയ് കുമാറിന്‍റെ 'സര്‍ഫിറ' ട്രെയ്‍ലര്‍

Synopsis

പരേഷ് റാവല്‍, രാധിക മദന്‍, സീമ ബിശ്വാസ് എന്നിവരും

അക്ഷയ് കുമാര്‍ നായകനാവുന്ന ഡ്രാമ ചിത്രം സര്‍ഫിറയുടെ ട്രെയ്‍ലര്‍ പുറത്തെത്തി. സൂര്യയെ നായകനാക്കി സുധ കൊങ്കര ഒരുക്കിയ തമിഴ് ചിത്രം സൂരറൈ പോട്രിന്‍റെ റീമേക്ക് ആണ് ഇത്. രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍ ആണ് എത്തിയിരിക്കുന്നത്. അക്ഷയ് കുമാര്‍ സമീപകാലത്ത് ചെയ്ത ചിത്രങ്ങളില്‍ നിന്നെല്ലാം വേറിട്ട ഒന്നാണ് സര്‍ഫിറ എന്നാണ് ട്രെയ്‍ലര്‍ നല്‍കുന്ന സൂചന. സൂരറൈ പോട്ര് ഒരുക്കിയ സുധ കൊങ്കര തന്നെയാണ് ഹിന്ദി റീമേക്കും സംവിധാനം ചെയ്തിരിക്കുന്നത്. 

പരേഷ് റാവല്‍, രാധിക മദന്‍, സീമ ബിശ്വാസ് എന്നിവര്‍ക്കൊപ്പം അതിഥി താരമായി സൂര്യയും ചിത്രത്തില്‍ എത്തുന്നുണ്ട്. അബണ്ഡന്‍ഷ്യ എന്‍റര്‍ടെയ്ന്‍മെന്‍റ്, 2ഡി എന്‍റര്‍ടെയ്ന്‍മെന്‍റ്, കേപ്പ് ഓഫ് ഗുഡ് ഫിലിംസ് എന്നീ ബാനറുകളില്‍ അരുണ ഭാട്ടിയ, ജ്യോതിക, സൂര്യ, വിക്രം മല്‍ഹോത്ര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ആഭ്യന്തര വിമാന സര്‍വ്വീസ് ആയ എയര്‍ ഡെക്കാണിന്‍റെ സ്ഥാപകന്‍ ജി ആര്‍ ഗോപിനാഥിന്‍റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് സൂരറൈ പോട്ര്. ഏറെക്കാലത്തിനുശേഷം പ്രേക്ഷകര്‍ ഏറ്റെടുത്ത സൂര്യ ചിത്രമായിരുന്നു സൂരറൈ പോട്ര്. തിയറ്റര്‍ റിലീസ് ആയിരുന്നില്ല ചിത്രം. മറിച്ച് ആമസോണ്‍ പ്രൈം വീഡിയോയിലൂടെയുള്ള ഡയറക്റ്റ് ഒടിടി റിലീസ് ആയിരുന്നു ചിത്രം. സര്‍ഫിറ ജൂലൈ 12 ന് തിയറ്ററുകളില്‍ എത്തും. ശാലിനി ഉഷാദേവിയും ചേര്‍ന്നാണ് ഹിന്ദിയില്‍ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അക്ഷയ് കുമാര്‍ ചിത്രങ്ങള്‍ സമീപകാലത്ത് ബോക്സ് ഓഫീസില്‍ നേരിടുന്ന പരാജയ തുടര്‍ച്ചയ്ക്ക് സര്‍ഫിറ ഒരു അന്ത്യം കുറിക്കുമെന്നാണ് അദ്ദേഹത്തിന്‍റെ ആരാധകര്‍ പ്രതീക്ഷിക്കുന്നത്. 

ALSO READ : 'ടര്‍ബോ' അറബിക് പതിപ്പ് വരുന്നു; ടീസര്‍ ഇന്ന്

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

click me!

Recommended Stories

നി​ഗൂഢതകൾ നിറച്ച ഇൻവെസ്റ്റി​ഗേഷൻ ത്രില്ലർ; ആര്യയുടെ 'ക്രിസ്റ്റീന' ട്രെയിലർ
സസ്പെൻസ് നിറച്ച 'ബേബി ഗേൾ' ട്രെയിലർ; ഏറ്റെടുത്ത് പ്രേക്ഷകർ, കണ്ടത് രണ്ടുമില്യൺ ആൾക്കാർ