
മമ്മൂട്ടി നായകനായെത്തുന്ന അജയ് വാസുദേവ് ചിത്രം 'ഷൈലോക്കി'ന്റെ രണ്ടാം ടീസര്‍ പുറത്തെത്തി. ആരാധകര്‍ക്കുള്ള പുതുവത്സര സമ്മാനമായി അര്‍ധരാത്രിയാണ് മമ്മൂട്ടിയുടെ നൃത്തച്ചുവടുകളോടെയുള്ള ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടത്. 'അങ്കമാലി ഡയറീസ്' എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തില്‍ ഉപയോഗിച്ച 'തീയാമ്മേ' എന്ന നാടന്‍ ഗാനത്തിന് മമ്മൂട്ടി അടക്കമുള്ളവര്‍ നൃത്തം ചവിട്ടുന്നതാണ് ടീസറില്‍. യുട്യൂബ് ട്രെന്റ് ലിസ്റ്റില്‍ ഇടംപിടിച്ച ടീസറിന് ഇതിനകം നാല് ലക്ഷത്തിലധികം കാഴ്ചകള്‍ ലഭിച്ചിട്ടുണ്ട്.
രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്ന ചിത്രമാണ് ഷൈലോക്ക്. അനീഷ് ഹമീദ്, ബിബിന്‍ മോഹന്‍ എന്നീ നവാഗതരുടേതാണ് തിരക്കഥ. മീന, രാജ്കിരണ്‍, ബിബിന്‍ ജോര്‍ജ്, ബൈജു, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ജോണ്‍ വിജയ് എന്നിവര്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ക്രിസ്മസ് റിലീസ് ആയി ആദ്യം നിശ്ചയിച്ചിരുന്ന ചിത്രം പിന്നീട് ജനുവരിയിലേക്ക് നീട്ടുകയായിരുന്നു.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam