സ്ക്വിഡ് ഗെയിം 3: ആറ് എപ്പിസോഡുകളുമായി ത്രില്ലിംഗ് ഫൈനല്‍ സീസൺ എത്തി

Published : Jun 27, 2025, 02:44 PM IST
squid game

Synopsis

സ്ക്വിഡ് ഗെയിം സീസൺ 3 നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തു. ആറ് എപ്പിസോഡുകളുള്ള ഈ സീസണിൽ തീവ്രമായ വൈകാരിക രംഗങ്ങളും ട്വിസ്റ്റുകളും പ്രതീക്ഷിക്കാം.

മുംബൈ: സ്ക്വിഡ് ഗെയിം സീസൺ 3യുടെ ഫൈനല്‍ സീസണ്‍ നെറ്റ്ഫ്ലിക്സില്‍ പുറത്തിറങ്ങി. ഇതുവരെ സീരിസില്‍ വന്ന ഏറ്റവും തീവ്രമായ വൈകാരിക രംഗങ്ങള്‍ ഈ സീസണാണ് എന്നാണ് ആദ്യ റിവ്യൂകള്‍ വരുന്നത്.

ലീ ജംഗ്-ജേ (ഗി-ഹൻ), ലീ ബ്യൂങ്-ഹൻ (ഫ്രണ്ട് മാൻ), വി ഹാ-ജൂൺ (ജുൻ-ഹോ), പാർക്ക് ഗ്യു-യംഗ് (കാംഗ് നോ-യൂൽ), യിം സി-വാൻ, കാംഗ് ഹാ-നൂൽ, പാർക്ക് സംഗ്-ഹൂൺ, ജോ യൂ-റി, കാംഗ് ഏ-സിം, ലീ ഡേവിഡ്, റോ ജേ-വോൺ, ജുൻ സുക്-ഹോ എന്നിവർ മൂന്നാം സീസണിൽ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.

ഹ്വാങ് ഡോങ്-ഹ്യൂക്ക് സൃഷ്ടിച്ച്, രചനയും സംവിധാനവും നിർവഹിച്ച ഈ സീരീസ്, ആദ്യ രണ്ട് സീസണുകളുടെ ട്വിസ്റ്റ് നിറഞ്ഞ ക്ലൈമാക്സിന് ശേഷം എന്ത് സംഭവിച്ചുവെന്ന ആകാംക്ഷയില്‍ നില്‍ക്കുന്ന പ്രേക്ഷകര്‍ക്ക് മുന്നില്‍ ആറു എപ്പിസോഡുകളായിട്ടാണ് എത്തിയിരിക്കുന്നത്.

പ്ലെയർ 456 ഉം, നിഗൂഢമായ ഫ്രണ്ട് മാൻ-വൺ എന്നിവ തമ്മിലുള്ള ഒരു ഭയാനകമായ പോരാട്ടമാണ് അവസാന സീസൺ അവതരിപ്പിക്കുക എന്നതായിരുന്നു ഇതുവരെ ഇറങ്ങിയ പ്രമോഷന്‍ മെറ്റീരിയലുകള്‍ നല്‍കിയ സൂചനയെങ്കില്‍ അതിനോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് പുതിയ സീസണ്‍ സംബന്ധിച്ച റിവ്യൂകളില്‍ നിന്നും മനസിലാക്കുന്നത്.

കീസ് ആന്‍റ് നീവ്സ്, ദ സ്ട്രേ ലൈറ്റ്, ഇറ്റ് ഈസ് നോട്ട് യൂവര്‍ ഫാള്‍ട്ട്, 222, ○△□, ഹ്യൂമന്‍സ് ആര്‍ എന്നിങ്ങനെയാണ് അവസാന സീസണിലെ എപ്പിസോഡുകളുടെ പേര്. ഇന്ത്യയില്‍ ഉച്ചയ്ക്ക് 12.30നാണ് സീസണ്‍ സ്ട്രീം ചെയ്യാന്‍ ആരംഭിച്ചത്.

 

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നി​ഗൂഢതകൾ നിറച്ച ഇൻവെസ്റ്റി​ഗേഷൻ ത്രില്ലർ; ആര്യയുടെ 'ക്രിസ്റ്റീന' ട്രെയിലർ
സസ്പെൻസ് നിറച്ച 'ബേബി ഗേൾ' ട്രെയിലർ; ഏറ്റെടുത്ത് പ്രേക്ഷകർ, കണ്ടത് രണ്ടുമില്യൺ ആൾക്കാർ