ഇതാണ് പൃഥ്വിരാജിന്‍റെ സര്‍പ്രൈസ് റോള്‍! 'സ്റ്റാര്‍' ട്രെയ്‍ലര്‍

By Web TeamFirst Published Apr 4, 2021, 12:29 PM IST
Highlights

'പൈപ്പിന്‍ ചുവട്ടിലെ പ്രണയം' എന്ന ചിത്രമൊരുക്കിയ ഡോമിന്‍ ഡിസില്‍വയാണ് സംവിധാനം.

ജോജു ജോര്‍ജും ഷീലു എബ്രഹാമും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'സ്റ്റാര്‍' എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. അതിഥിതാരമെങ്കിലും പ്രാധാന്യമുള്ള ഒരു കഥാപാത്രമായി പൃഥ്വിരാജും ചിത്രത്തില്‍ എത്തുന്നുണ്ട്. അബാം മൂവീസിന്‍റെ ബാനറില്‍ എബ്രഹാം മാത്യുവാണ് നിര്‍മ്മാണം. 'പൈപ്പിന്‍ ചുവട്ടിലെ പ്രണയം' എന്ന ചിത്രമൊരുക്കിയ ഡോമിന്‍ ഡിസില്‍വയാണ് സംവിധാനം.

ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഗായത്രി അശോക്, സാനിയ ബാബു, ശ്രീലക്ഷ്‍മി, ജാഫര്‍ ഇടുക്കി, സബിത, ഷൈനി രാജന്‍, തന്‍മയ് മിഥുന്‍, രാജേഷ് പുനലൂര്‍ എന്നിവരും മറ്റു കഥാപാത്രങ്ങളായി എത്തുന്നു. സുവിന്‍ സോമശേഖരന്‍റേതാണ് രചന. പ്രോജക്റ്റ് ഡിസൈനര്‍ ബാദുഷ. ഛായാഗ്രഹണം തരുണ്‍ ഭാസ്‍കര്‍. എഡിറ്റിംഗ് ലാല്‍ കൃഷ്‍ണ. സംഗീതം എം ജയചന്ദ്രന്‍, രഞ്ജിന്‍ രാജ്. പശ്ചാത്തല സംഗീതം വില്യം ഫ്രാന്‍സിസ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിച്ചാര്‍ഡ്. ചമയം റോഷന്‍ എന്‍ ജി. വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍. സൗണ്ട് ഡിസൈന്‍ ജെസ്‍വിന്‍ മാത്യു, റമീസ് കെ സുബൈര്‍. ഡിഐ വിവേക്. 

click me!