
'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് ഗിരീഷ് എ ഡി (Girish A D). മൂന്ന് വര്‍ഷത്തിനിപ്പുറം തന്‍റെ രണ്ടാമത്തെ ചിത്രവുമായി എത്തുകയാണ് ഈ സംവിധായകന്‍. 'തണ്ണീര്‍മത്തനി'ലെ നായിക തന്നെയാണ് ഇവിടെയും കേന്ദ്ര കഥാപാത്രം. അനശ്വര രാജന്‍ (Anaswara Rajan) നായികയാവുന്ന ചിത്രത്തിന്‍റെ പേര് 'സൂപ്പര്‍ ശരണ്യ' (Super Sharanya) എന്നാണ്. പുതുവര്‍ഷത്തിലെ ആദ്യ മലയാളം റിലീസ് ആയി ഈ മാസം ഏഴിനാണ് ചിത്രത്തിന്‍റെ റിലീസ്. റിലീസിനു മുന്നോടിയായി ചിത്രത്തിന്‍റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.
അനശ്വരയ്ക്കൊപ്പം അര്‍ജുന്‍ അശോകന്‍, മമിത ബൈജു, നസ്‍ലെന്‍, സജിന്‍ ചെറുകയില്‍, വിനീത് വിശ്വം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകന്‍റേതാണ് രചനയും. ഷെബിന്‍ ബെക്കറിനൊപ്പം ചേര്‍ന്ന് ഗിരീഷ് എ ഡി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നതും. ഛായാഗ്രഹണം സജിത്ത് പുരുഷന്‍, സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റിംഗ് ആകാശ് ജോസഫ് വര്‍ഗീസ്, സൗണ്ട് ഡിസൈന്‍ കെ സി സിദ്ധാര്‍ഥന്‍, ശങ്കരന്‍ എ എസ്, സൗണ്ട് മിക്സിംഗ് വിഷ്‍ണു സുജാതന്‍, കലാസംവിധാനം നിമേഷ് എം താനൂര്‍.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam