
അജയ് ദേവ്ഗണ്‍ നായകനാകുന്ന പുതിയ സിനിമയാണ് തനാജി: ദ അണ്‍സംഗ് വാരിയര്‍. ചിത്രത്തിന്റെ ത്രീഡി മോഷൻ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്യുന്ന തിയ്യതി വ്യക്തമാക്കുന്നതാണ് മോഷൻ പോസ്റ്റര്‍. 20നാണ് ട്രെയിലര്‍ റിലീസ് ചെയ്യുക. ജനുവരി 10നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. സ്വാതന്ത്ര്യസമര സേനാനിയായി തനാജി മലുസരെ ആയിട്ടാണ് അജയ് ദേവ്‍ഗണ്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിലെ നായികയായ സാവിത്രി മലുസരെ ആയി കാജോള്‍ ആണ് അഭിനയിക്കുന്നത്. ചരിത്രത്തിലെ അങ്ങനെ പാടിപ്പുകഴ്‍ത്താത്ത വീരനായകൻമായി അഭിനയിക്കാൻ ഇനിയും ആഗ്രഹിക്കുന്നുവെന്നാണ് അജയ് ദേവ്‍ഗണ്‍ നേരത്തെ പറഞ്ഞിരുന്നത്. തനാജിയെ കുറിച്ച് പഠിച്ചപ്പോള്‍ അത്ഭുതപ്പെട്ടുപോയി. അദ്ദേഹത്തെപ്പോലുള്ള വീരൻമാര്‍ നമ്മുടെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിനായി എത്ര ത്യാഗോജ്ജലമായാണ് പ്രവര്‍ത്തിച്ചത്. അത്തരം വീര കഥകള്‍ വെള്ളിത്തിരയിലേക്ക് എത്തിക്കണം. മറ്റ് ധീര യോദ്ധാക്കളുടെയും കഥ എത്തിക്കണം- അജയ് ദേവ്ഗണ്‍ പറയുന്നു. ഓം രൌത് ആണ് തനാജി: ദ അണ്‍സംഗ് വാരിയര്‍ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam