കേന്ദ്ര കഥാപാത്രങ്ങളായി പുതുമുഖങ്ങള്‍; 'തണുപ്പ്' ട്രെയ്‍ലര്‍ എത്തി

Published : Sep 24, 2024, 08:43 AM ISTUpdated : Sep 24, 2024, 10:14 AM IST
കേന്ദ്ര കഥാപാത്രങ്ങളായി പുതുമുഖങ്ങള്‍; 'തണുപ്പ്' ട്രെയ്‍ലര്‍ എത്തി

Synopsis

ഒക്ടോബർ നാലിന് പ്രദർശനത്തിന്

പുതുമുഖങ്ങളായ നിധീഷ്, ജിബിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഛായാഗ്രാഹകനായ രാഗേഷ് നാരായണൻ സംവിധാനം ചെയ്യുന്ന തണുപ്പ് എന്ന ചിത്രത്തിന്റെ ട്രെയ്‍ലര്‍ പുറത്തെത്തി. ഒക്ടോബർ നാലിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രം കാശി സിനിമാസിന്റെ ബാനറിൽ അനു അനന്തൻ, ഡോ. ലക്ഷ്മി എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. കൂട്ടിക്കൽ ജയചന്ദ്രൻ, അരുൺ, രഞ്ജിത്ത് മണമ്പ്രക്കാട്ട്, ഷൈനി സാറ, പ്രിനു, ആരൂബാല, സതീഷ് ഗോപി, സാം ജീവൻ, രതീഷ്, രാധാകൃഷ്ണൻ തലച്ചങ്ങാട്, ഷാനു മിത്ര, ജിഷ്ണു ഉണ്ണികൃഷ്ണൻ, ദിസിമ ദിവാകരൻ, സുമിത്ത് സമുദ്ര, മനോഹരൻ വെള്ളിലോട് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

മണികണ്ഠൻ പി എസ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. വിവേക് മുഴക്കുന്ന് എഴുതിയ വരികൾക്ക് ബിബിൻ അശോക് സംഗീതം പകരുന്നു. ബിജിബാൽ, കപിൽ കപിലൻ, ജാനകി ഈശ്വർ, ശ്രീനന്ദ ശ്രീകുമാർ എന്നിവരാണ് ഗായകർ. പശ്ചാത്തല സംഗീതം ബിബിൻ അശോക്, ക്രിയേറ്റീവ് ഡയറക്ടർ രാജേഷ് കെ രാമൻ, എഡിറ്റിംഗ് സഫ്ദർ മർവ, മേക്കപ്പ് പ്രദീപ് ഗോപാലകൃഷ്ണൻ, വസ്ത്രാലങ്കാരം രതീഷ് കോട്ടുളി, ശബ്ദസംവിധാനം രതീഷ് വിജയൻ, കളറിസ്റ്റ് ലിജു പ്രഭാകർ, കലാസംവിധാനം ശ്രീജിത്ത് കോതമംഗലം, പ്രവീൺ ജാപ്സി, ചീഫ് അസോസിയേറ്റ് ഡയറക്ടർ ജംനാസ് മുഹമ്മദ്, അസോസിയേറ്റ് ഡയറക്ടർ യദുകൃഷ്ണ ദയകുമാർ, സ്റ്റിൽസ് രാകേഷ് നായർ, പോസ്റ്റർ ഡിസൈൻ സർവ്വകലാശാല, വിഎഫ്എക്സ് സ്റ്റുഡിയോ സെവൻത് ഡോർ, പിആർഒ എ എസ് ദിനേശ്, സതീഷ് എരിയാളത്ത്, മാർക്കറ്റിം​ഗ് കണ്ടന്‍റ് ഫാക്ടറി, വിതരണം പ്ലാനറ്റ് പിക്ചേഴ്സ്.

ALSO READ : 'കഥ ഇന്നുവരെ'യിലെ റൊമാന്‍റിക് ഗാനം; വീഡിയോ സോംഗ് എത്തി

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

click me!

Recommended Stories

നി​ഗൂഢതകൾ നിറച്ച ഇൻവെസ്റ്റി​ഗേഷൻ ത്രില്ലർ; ആര്യയുടെ 'ക്രിസ്റ്റീന' ട്രെയിലർ
സസ്പെൻസ് നിറച്ച 'ബേബി ഗേൾ' ട്രെയിലർ; ഏറ്റെടുത്ത് പ്രേക്ഷകർ, കണ്ടത് രണ്ടുമില്യൺ ആൾക്കാർ