
ഹോളിവുഡ്: 2023 നവംബറിൽ ഇറങ്ങുന്ന ഏറ്റവും പുതിയ മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സ് ചിത്രമായ ദ മാർവൽസിന്‍റെ പുതിയ ട്രെയിലർ പുറത്തിറങ്ങി. മിസ് മാര്‍വല്‍ എന്ന ഹിറ്റായ മാര്‍വല്‍ സീരിസിന്‍റെ തുടര്‍ച്ച എന്ന പോലെയാണ് ചിത്രം എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.
ക്യാപ്റ്റൻ മാർവൽ,മോണിക്ക റാംബോ, മിസ് മാര്‍വലായ കമലാ ഖാൻ, നിക് ഫ്യൂരി എന്നീ എംസിയു കഥാപാത്രങ്ങള്‍ ഈ ചിത്രത്തിലുണ്ട്. ഒരു സ്ത്രീകേന്ദ്രീകൃത ആക്ഷന്‍ ചിത്രമാണ് ദ മാർവൽസിലൂടെ മാര്‍വല്‍ നല്‍കുന്നത് എന്ന് ട്രെയിലറില്‍ നിന്നും വ്യക്തമാണ്. ഒരോ യൂണിവേഴ്സിലെ മാര്‍വല്‍ ക്യാരക്ടറുകള്‍ തമ്മില്‍ മാറിപ്പോകുന്നു എന്നാണ് ഈ ട്രെയിലര്‍ നല്‍കുന്ന സൂചന.
കൊറിയന്‍ സിനിമകളിലൂടെ ശ്രദ്ധേയനായ ദക്ഷിണ കൊറിയൻ താരവുമായ പാർക്ക് സിയോ-ജൂണും ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. നിയ ഡീകോസ്റ്റയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തില്‍ ബ്രീ ലാർസൺ, ടെയോന പാരിസ്, ഇമാൻ വെള്ളാനി, സാമുവൽ എൽ. ജാക്‌സൺ, സാവെ ആഷ്ടൺ എന്നിവരാണ് താരനിര. 2023 നവംബര്‍ 10ന് ആഗോള വ്യാപകമായി ഈ ചിത്രം റിലീസ് ചെയ്യും.
ഇന്ത്യയില്‍ ദീപാവലിക്ക് ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ‘ദി മാർവൽസ്’ തിയേറ്ററുകളിൽ എത്തും.
"ഓ പർദേസി" :"വോയിസ് ഓഫ് സത്യനാഥനിലെ" പുതിയ ഗാനം ഇറങ്ങി
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam