കാർമേഘം മാറി, കാറ്റും കോളും ഒഴിഞ്ഞു; തുറമുഖത്തിന്‍റെ പുതിയ ടീസര്‍; റിലീസ് മാര്‍ച്ച് 10ന്

Published : Mar 08, 2023, 08:44 PM IST
കാർമേഘം മാറി, കാറ്റും കോളും ഒഴിഞ്ഞു; തുറമുഖത്തിന്‍റെ  പുതിയ ടീസര്‍; റിലീസ് മാര്‍ച്ച് 10ന്

Synopsis

.കൊച്ചിയില്‍ 1962 വരെ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് തുറമുഖം സിനിമയുടെ പ്രധാന പ്രമേയം. 

കൊച്ചി: മലയാളത്തിന്റെ പ്രിയ യുവതാരം നിവിൻ  പോളി നായകനായി എത്തുന്ന ചിത്രം തുറമുഖം റിലീസിന് ഒരുങ്ങുന്നു. രാജീവ് രവി സംവിധാനം ചെയ്ത ചിത്രം മാർച്ച് 10ന് തിയറ്ററുകളിൽ എത്തും. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് പ്രേക്ഷകർ കാത്തിരുന്ന ചിത്രം റിലീസ് ചെയ്യുന്നത്.  ലിസ്റ്റിൻ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസ് ആണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്.കൊച്ചിയില്‍ 1962 വരെ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് തുറമുഖം സിനിമയുടെ പ്രധാന പ്രമേയം. ചിത്രത്തിൽ മട്ടാഞ്ചേരി മൊയ്തു എന്ന നായക കഥാപാത്രത്തെയാണ് നിവിൻ പോളി അവതരിപ്പിക്കുന്നത്.

പുതിയ കൊച്ചി തുറമുഖം  നിർമിക്കുന്ന 1920കളിലാണ് കഥ തുടങ്ങുന്നത്. നാടിന്റെ നാനാഭാഗത്ത് നിന്നും ജോലി തേടി നിരവധി പേർ ലേബർ കോണ്ട്രാക്ടർമാരുടെ ഓഫീസുകൾക്ക് മുന്നിൽ തടിച്ചുകൂടുന്നു. കോണ്ട്രാക്ടർമാരും ശിങ്കിടികളും എറിയുന്ന മെറ്റൽ ടോക്കണുകൾക്ക് വേണ്ടി, ഒരു നേരത്തെ അന്നത്തിനു വക കിട്ടാനുള്ള തൊഴിലിനു വേണ്ടി തൊഴിലാളികൾ പരസ്പരം പൊരുതുന്ന ഒരു കാലം.  പിന്നീട് 1940കളിലേക്കും 50കളിലേക്കും നീങ്ങുന്ന കഥയിൽ ഏറെ വളർന്ന കൊച്ചി തുറമുഖം, കരാറുകാരും മുതലാളിമാരും അവരുടെ ഭാഗം ചേരുന്ന യൂണിയൻ നേതാക്കളും അടങ്ങുന്ന ഒരു മാഫിയയുടെ വിളനിലമാകുന്നു. 

തൊഴിലാളികൾ പണിയെടുക്കാനും മാന്യമായി ജീവിക്കാനുമുള്ള അവകാശത്തിനു വേണ്ടി പോരാടേണ്ടി വരുന്ന കാലം. ഈ കലുഷിതമായ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ഒരു കുടുബത്തിന്റെയും ഒരു നാടിന്റെയും  അതിജീവനത്തിന്റെ കഥയാണ് തുറമുഖം. നന്മക്കും തിന്മക്കും ഇടയിൽ, ദുരന്തത്തിനും വീരോചിതമായ ചെറുത്തുനിൽപ്പിനും ഇടയിൽ, പ്രത്യാശക്കും നിരാശക്കും ഇടയിൽ ഉലയുന്ന രണ്ടു തലമുറകളുടെ കഥയാണ് സിനിമ പറയുന്നത്.

നിവിന്‍ പോളി,  ജോജു  ജോർജ്, ഇന്ദ്രജിത് സുകുമാരൻ, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്, അർജുൻ അശോകൻ, ദർശന രാജേന്ദ്രൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, ശെന്തിൽ കൃഷ്‌ണ, സന്തോഷ് കീഴാറ്റൂർ തുടങ്ങിയ വലിയ താരനിരയെ അണിനിരത്തി രാജീവ് രവി ഛായാഗ്രഹണവും സംവിധാനവും നിർവ്വഹിച്ച തുറമുഖത്തിന് ഗോപന്‍ ചിദംബരനാണ് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്.  

എഡിറ്റര്‍ - ബി. അജിത്കുമാര്‍, കലാസംവിധാനം - ഗോകുല്‍ ദാസ്, സംഗീതം - ഷഹബാസ് അമൻ & കെ. തെക്കേപ്പാട്ട് ഫിലിംസിന്റെയും ക്വീൻ മേരി സിനിമാസ് ബാനറിൽ സുകുമാർ തെക്കേപ്പാട്ട് നിർമ്മിക്കുന്ന ചിത്രത്തിൽ ജോസ് തോമസ്  സഹനിർമാതാവാണ്. എഡിറ്റിങ് -ബി. അജിത്കുമാർ, കലാസംവിധാനം -ഗോകുൽ ദാസ്, സംഗീതം -കെ. ഷഹബാസ് അമൻ. ഡിസൈൻ - ഓൾഡ്മങ്ക്സ്, ഡിസ്ട്രിബൂഷൻ ലീഡ് - ബബിൻ ബാബു, ഓൺലൈൻ പ്രൊമോഷൻ - അനൂപ് സുന്ദരൻ, പി ആർ ഒ - എ എസ് ദിനേശ്, ആതിര,  മാർക്കറ്റിങ് പ്ലാൻ - ബിനു ബ്രിങ്ഫോർത്ത്

തുറമുഖം റിലീസ് എന്തുകൊണ്ട് വൈകി?; പിന്നിലെ നിര്‍മ്മാതാവിന്‍റെ ചതി തുറന്ന് പറഞ്ഞ് നിവിന്‍ പോളി

തുറമുഖം എത്താന്‍ രണ്ട് ദിവസം കൂടി; പറയുന്നത് കൊച്ചി തുറമുഖത്തിന്‍റെ സമര ചരിത്രം; വിതരണം മാജിക് ഫ്രൈംസ്

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മത്സരത്തിന് വന്നവരെല്ലാം വഴിമാറി, സിം​ഗിൾ റണ്ണിന് ധുരന്ധർ 2; വൻ അപ്ഡേറ്റ് ഇന്ന് രാവിലെ 11മണിക്ക്
സംവിധാനം നടന്‍ ശങ്കര്‍, ചിത്രീകരിച്ചത് യുകെയില്‍; 'എറിക്' ട്രെയ്‍ലര്‍ എത്തി