രാജേഷ് ബാബു കെ ശൂരനാട് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം

ചലച്ചിത്ര നിർമ്മാതാവായും സംഗീത സംവിധായകനായും മലയാള സിനിമാ രംഗത്ത് ശ്രദ്ധേയനായ രാജേഷ് ബാബു കെ ശൂരനാട് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് എന്നും. ഏറെ പുതുമകളുണർത്തുന്ന ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. സിനിമ ഉടനെ പ്രേക്ഷകരിലെത്തുമെന്നും അവർ അറിയിച്ചു. ഇരുപതിലധികം സിനിമകൾക്ക് സംഗീതമൊരുക്കിയിട്ടുള്ള രാജേഷ് ബാബു പെർഫ്യൂം- ഹെർ ഫ്രാഗ്രൻസ്, ബൈനറി, ഴ, ഇനി എന്നീ സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.

ഒരു അഭിനേതാവ് കൂടിയായ ഷനൂപാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ. വിഷ്ണു ഉണ്ണികൃഷ്ണനും പൂജയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന എന്നും എന്ന ചിത്രത്തിൽ മുന്ന സൈമൺ, സുധീഷ്, ലാലി പി എം, സോഹൻ സീനുലാൽ, കൈലാഷ്, ഡയാന ഹമീദ്, നവാസ് വള്ളിക്കുന്ന്, അനീഷ് രവി, അൻസിൽ റഹ്മാൻ, ഷനൂപ്, പ്രണവ് മോഹൻ, ശ്രുതി വൈശാഖ്, നൈറ നിഹാർ, അനശ്വര, നിധിഷ കരുണൻ എന്നിവർ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു.

സംഗീതത്തിന് പ്രാധാന്യമുള്ള ചിത്രത്തിന് വേണ്ടി കൈതപ്രം ദാമോദരൻ നമ്പൂതിരി, വയലാർ ശരത്‌ചന്ദ്ര വർമ്മ, പി കെ ഗോപി, മിത്രൻ വിശ്വനാഥ്, സുധി, അലി എന്നിവർ ഗാനങ്ങൾ രചിക്കുന്നു. വളരെ വ്യത്യസ്തമായ ഒരു സൗഹൃദത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. പിആർഒ- പി ആർ സുമേരൻ.

Ennum Malayalam Movie / Official Teaser / Rajesh Babu K / Vishnu Unnikrishnan / Dayyana Hameed