മെഡിക്കൽ ക്രൈം ത്രില്ലര്‍ 'ട്രോമ' ട്രെയിലര്‍ പുറത്തിറങ്ങി !

Published : Mar 17, 2025, 12:49 PM IST
മെഡിക്കൽ ക്രൈം ത്രില്ലര്‍ 'ട്രോമ' ട്രെയിലര്‍ പുറത്തിറങ്ങി !

Synopsis

വിവേക് പ്രസന്നയും പൂർണിമ രവിയും പ്രധാന വേഷത്തിലെത്തുന്ന മെഡിക്കൽ ക്രൈം ത്രില്ലർ 'ട്രോമ'യുടെ ട്രെയിലർ പുറത്തിറങ്ങി. 

ചെന്നൈ: വിക്രം വേദ, സൂരറൈ പോട്രു എന്നീ ചിത്രങ്ങളിലൂടെ പ്രമുഖമായ വിവേക് പ്രസന്നയും ബിഗ് ബോസ് ഫെയിം പൂർണിമ രവിയും ഒന്നിക്കുന്ന മെഡിക്കൽ ക്രൈം ത്രില്ലർ ചിത്രമാണ് ട്രോമ. ട്രം പ്രൊഡക്ഷൻ ഹൗസിന്‍റെ ബാനറിൽ എസ് ഉമ മഹേശ്വരി നിർമിച്ച് തമ്പിദുരൈ മാരിയപ്പൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ട്രെയിലർ റിലീസായി. 

മാർച്ച് 21ന് തീയേറ്റർ റിലീസ് ആയി എത്തുന്ന ചിത്രത്തിൻ്റെ കേരളത്തിലെ വിതരണാവകാശം മദ്രാസ് സ്റ്റോറി അഭിമന്യു, സൻഹാ സ്റ്റുഡിയോ റിലീസ്  എന്നിവർ ചേർന്നാണ് സ്വന്തമാക്കിയിരിക്കുന്നത്.

ഏറെ പിരിമുറുക്കമുള്ള രംഗങ്ങളുള്ള ഒരു ത്രില്ലർ കഥാതന്തുവുള്ള ഈ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിൽ വിവേക് പ്രസന്ന, പൂർണിമ രവി, ചാന്ദിനി തമിഴരസൻ, ആനന്ദ് നാഗ്, മാരിമുത്തു, നിഴല്ഗൽ രവി തുടങ്ങിയവരും അഭിനയിക്കുന്നു. 

അജിത് ആത് ശ്രീനിവാസൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് എസ് രാജ് പ്രതാപ് ആണ് സംഗീതം നൽകിയിരിക്കുന്നത്. എഡിറ്റർ: മുഗൻ വേൽ, ആർട്ട്: സി. കെ മുജീബ് റഹ്മാൻ, പി. ആർ.ഓ (കേരള): പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

കാർത്തിക് സുബ്ബരാജിന്‍റെ ബാനറിൽ 'പെരുസ്' മാർച്ച് 21 മുതൽ കേരളത്തിൽ: വിതരണം ഐഎംപി ഫിലിംസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം മദ്യപാനം: ഓറി അടക്കം എട്ടുപേര്‍ക്കെതിരെ കേസ്

PREV
click me!

Recommended Stories

'അന്ത അളവ്ക്ക് പൈത്യം പുടിച്ചവൻ'; കൊലയാളിയെ തേടി ഇന്ദ്രജിത്ത്, ആകാംക്ഷയുണര്‍ത്തുന്ന ‘ധീരം’ ട്രെയിലര്‍
കണ്ണൂര്‍ കഫെയിലെ അഭിനേതാക്കള്‍ ഒന്നിക്കുന്ന 'ദി ലേറ്റ് കുഞ്ഞപ്പ'; ടീസര്‍ എത്തി