
സമുദ്രക്കനി, ഭരത്, സുരഭി ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിശാരദ് ക്രിയേഷൻസിൻ്റെ ബാനറിൽ അനിൽ വി നാഗേന്ദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത വീരവണക്കം എന്ന തമിഴ് ചിത്രത്തിൻ്റെ ഒഫിഷ്യൽ ട്രെയ്‍ലര്‍ റിലീസായി. ഈ മാസം 29 ന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ കേരള- തമിഴ്നാട് ചരിത്ര പശ്ചാത്തലത്തിൽ പി കൃഷ്ണപിള്ളയുടെ സംഭവബഹുലമായ പോരാട്ടത്തിന്റെ കഥ പറയുന്നു.
റിതേഷ്, രമേശ് പിഷാരടി, സുരഭി ലക്ഷ്മി, സിദ്ധാംഗന, ഐശ്വിക, പ്രേംകുമാർ, അരിസ്റ്റോ സുരേഷ്, സിദ്ദിഖ്, ആദർശ്, ഭീമൻ രഘു, ഫ്രോളിക് ഫ്രാൻസിസ്, ഉല്ലാസ് പന്തളം, പ്രമോദ് വെളിയനാട്, റിയാസ്, സുധീഷ്, ശാരി, ഉദയ, കോബ്ര രാജേഷ്, വി കെ ബൈജു, ഭരണി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഛായാഗ്രഹണം ടി കവിയരശ്, സിനു സിദ്ധാർത്ഥ്, എഡിറ്റിംഗ് ബി അജിത് കുമാർ, അപ്പു ഭട്ടതിരി, സംഘട്ടനം മാഫിയ ശശി, സംഗീതം പെരുമ്പാവൂർ ജി രവീന്ദ്രനാഥ്, ജെയിംസ് വസന്തൻ, സി ജെ കുട്ടപ്പൻ, അഞ്ചൽ ഉദയകുമാർ, പശ്ചാത്തല സംഗീതം വിനു ഉദയ്, വസ്ത്രാലങ്കാരം ഇന്ദ്രൻസ് ജയൻ, പളനി, മേക്കപ്പ് പട്ടണം റഷീദ്, നേമം അനിൽ, കലാസംവിധാനം കെ കൃഷ്ണൻകുട്ടി, സൗണ്ട് ഡിസൈൻ എൻ ഹരികുമാർ, സൗണ്ട് ഇഫക്സ് എൻ ഷാബു, കളറിസ്റ്റ് രമേഷ് അയ്യർ, പി ആർ ഒ- എ എസ് ദിനേശ്.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam