മദ്യാസക്തിയുള്ള 'മുരളി നമ്പ്യാര്‍', പ്രകടനത്തില്‍ വിസ്‍മയിപ്പിക്കാന്‍ ജയസൂര്യ; 'വെള്ളം' ട്രെയ്‍ലര്‍

Published : Jan 15, 2021, 06:29 PM IST
മദ്യാസക്തിയുള്ള 'മുരളി നമ്പ്യാര്‍', പ്രകടനത്തില്‍ വിസ്‍മയിപ്പിക്കാന്‍ ജയസൂര്യ; 'വെള്ളം' ട്രെയ്‍ലര്‍

Synopsis

തുറന്ന തിയറ്ററുകളിലേക്ക് ആദ്യമെത്തുന്ന മലയാള ചിത്രമാണ് 'വെള്ളം'. ഈ മാസം 22നാണ് റിലീസ്.

ജയസൂര്യയെ നായകനാക്കി പ്രജേഷ് സെന്‍ സംവിധാനം ചെയ്ത 'വെള്ള'ത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. മദ്യാസക്തിയുടെ അങ്ങേത്തലയ്ക്കല്‍ നില്‍ക്കുന്ന 'മുരളി നമ്പ്യാര്‍' എന്ന കഥാപാത്രത്തെയാണ് ജയസൂര്യ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. 'ക്യാപ്റ്റനു' ശേഷം ജയസൂര്യയും പ്രജേഷ് സെന്നും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് ഇത്. 'ക്യാപ്റ്റനി'ലേതുപോലെ ജയസൂര്യയുടെ ഉജ്ജ്വല അഭിനയ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞതായിരിക്കും പുതിയ ചിത്രവുമെന്നാണ് ട്രെയ്‍ലര്‍ നല്‍കുന്ന സൂചന.

സംയുക്തമേനോൻ, സ്നേഹ പാലിയേരി എന്നിവരാണ് നായികമാർ. സിദ്ദിഖ്, ശ്രീലക്ഷ്മി, ബാബു അന്നൂർ, സന്തോഷ് കീഴാറ്റൂർ, ബൈജു, നിർമൽ പാലാഴി, ജോണി ആന്റണി, ഇടവേള ബാബു , ജിൻസ് ഭാസ്കർ, പ്രിയങ്ക, വെട്ടുകിളി പ്രകാശ്, മിഥുൻ, ബാല ശങ്കർ, സിനിൽ സൈനുദ്ദീൻ, അധീഷ് ദാമോദർ, സതീഷ് കുമാർ, ശിവദാസ് മട്ടന്നൂർ എന്നിവർക്കൊപ്പം ഇന്ദ്രൻസ് അതിഥി വേഷത്തിലും എത്തുന്നു. ഫ്രണ്ട്‍ലി പ്രൊഡക്ഷൻസിനു വേണ്ടി ജോസ്‍കുട്ടി മഠത്തിൽ, യദുകൃഷ്ണ, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവർ ചേർന്നാണ് വെള്ളം നിർമിച്ചിരിക്കുന്നത്. ഛായാഗ്രഹണം റോബി വര്‍ഗീസ്. സംഗീതം ബിജിബാല്‍. എഡിറ്റിംഗ് ബിജിത്ത് ബാല. സെൻട്രൽ പിക്ചേഴ്സ് തീയറ്ററുകളിൽ എത്തിക്കുന്നു. വിഷുവിന് തിയറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രം കൊവിഡ് കാരണം മാറ്റേണ്ടിവരുകയായിരുന്നു. തുറന്ന തിയറ്ററുകളിലേക്ക് ആദ്യമെത്തുന്ന മലയാള ചിത്രമാണ് 'വെള്ളം'. ഈ മാസം 22നാണ് റിലീസ്.

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

click me!

Recommended Stories

'ഇതെന്റെ കേരളമല്ല, തിയറ്ററിൽ ബീഫ് ഫെസ്റ്റ് നടത്തണം'; കേരള സ്റ്റോറി 2 ട്രെയിലറിന് വ്യാപക വിമർശനം
ഇതുവരെ കാണാത്ത നിവിന്‍, ബി ഉണ്ണികൃഷ്‍ണന്‍ ചിത്രം 'പ്രതിഛായ'; ട്രെയ്‍ലര്‍ എത്തി