ഈ പുതുമുഖ നായകനെ മനസിലായോ? ആള്‍ ചില്ലറക്കാരനല്ല; 'വിശേഷം' ടീസർ എത്തി

Published : May 11, 2024, 08:34 PM IST
ഈ പുതുമുഖ നായകനെ മനസിലായോ? ആള്‍ ചില്ലറക്കാരനല്ല; 'വിശേഷം' ടീസർ എത്തി

Synopsis

സ്ഥിരം കാഴ്ചയാകുന്ന യാഥാസ്ഥിതിക നായക സങ്കൽപ്പങ്ങളെ പൊളിച്ചെഴുതുകയാണ് 'വിശേഷ'ത്തിലൂടെ ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ

സ്റ്റെപ്പ് 2 ഫിലിംസിന്റെ ബാനറിൽ അനി സൂരജ് നിർമ്മിക്കുന്ന കോമഡി ഡ്രാമ ചിത്രം 'വിശേഷ'ത്തിന്റെ ടീസർ റിലീസ് ചെയ്തു. സൂരജ് ടോമിന്റെ സംവിധാനത്തിൽ ചിന്നു ചാന്ദ്നി നായികയാകുന്ന ചിത്രത്തിൽ പുതിയ നായകനായി പ്രശസ്ത സംഗീത സംവിധായകൻ ആനന്ദ് മധുസൂദനനെ പരിചയപ്പെടുത്തുന്ന ടീസറാണ് പുറത്തിറങ്ങിയത്. 'പൊടിമീശ മുളയ്ക്കണ കാലം' ഉൾപ്പടെ നിരവധി ഹിറ്റ് ഗാനങ്ങൾ ഒരുക്കിയ ആനന്ദ് ആദ്യമായി അഭിനയിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഗാനരചനയും സംഗീതവും പശ്ചാത്തല സംഗീതവും നിർവ്വഹിക്കുന്നതും ആനന്ദ് ആണ്. മലയാളത്തിലെ പ്രമുഖ നായികമാർ റിലീസ് ചെയ്ത ടീസർ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചുകൊണ്ട് ചിത്രത്തിന് നിരവധി പേര്‍ ആശംസകൾ നേർന്നു.

സ്ഥിരം കാഴ്ചയാകുന്ന യാഥാസ്ഥിതിക നായക സങ്കൽപ്പങ്ങളെ പൊളിച്ചെഴുതുകയാണ് 'വിശേഷ'ത്തിലൂടെ ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ. മുൻപെവിടെയും  സൂചിപ്പിക്കാതെ തീർത്തും ഒരു സർപ്രൈസ് ആയിട്ടാണ് നായകനെ അണിയറപ്രവർത്തകർ വെളിപ്പെടുത്തിയത്. സംവിധായകൻ സൂരജ് ടോമിൻ്റെ നേതൃത്വത്തിൽ രൂപപ്പെട്ട സ്റ്റെപ്പ് 2 ഫിലിംസിൻ്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. സ്റ്റെപ്പ് 2 ഫിലിംസിൻ്റെ ആദ്യ നിർമ്മാണ സംരംഭമാണ് 'വിശേഷം'. ആൽബർട്ട് പോളും കുര്യൻ സി മാത്യുവുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. സാഗർ അയ്യപ്പൻ ഛായാഗ്രഹണം നിർവഹിക്കുന്ന 'വിശേഷ'ത്തിന്റെ ചിത്രസംയോജനം നിർവഹിക്കുന്നത് മാളവിക വി എൻ ആണ്. ബൈജു ജോൺസൺ, അൽത്താഫ് സലിം, ജോണി ആൻ്റണി, പി പി കുഞ്ഞികൃഷ്ണൻ, വിനീത് തട്ടിൽ, സൂരജ് പോപ്സ്, സിജോ ജോൺസൺ, മാല പാർവതി, ഷൈനി സാറ രാജൻ, ജിലു ജോസഫ്, ഭാനുമതി പയ്യന്നൂർ, അജിത മേനോൻ, അമൃത, ആൻ സലീം എന്നിവരടങ്ങുന്ന താരനിരയും 'വിശേഷ'ത്തിലുണ്ട്.

വിശേഷത്തിൻ്റെ സൗണ്ട് ഡിസൈൻ അരുൺ രാമവർമ്മയും സൗണ്ട് റെക്കോഡിങ്ംഗ് റെൻസൺ തോമസും സൗണ്ട് മിക്സിംഗ് ഡാൻ ജോസും നിർവ്വഹിക്കുന്നു. വസ്ത്രാലങ്കാരം നിർവ്വഹിക്കുന്നത് സംസ്ഥാന അവാർഡ് ജേതാവായ മഞ്ജുഷ രാധാകൃഷ്ണനും കലാസംവിധാനം അനീഷ് ഗോപാലും ഡി ഐ അഞ്ജന കായിയുമാണ്. ചമയം സുബ്രഹ്‍മണ്യന്‍ മാഞ്ഞാലി, പ്രൊഡക്ഷൻ കൺട്രോളർ ഇഖ്ബാൽ പാനായികുളം, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഹസൻ ഹസരത്ത് എച്ച്. നിശ്ചല ഛായാഗ്രഹണം കൃഷ്ണകുമാർ അളഗപ്പനും പബ്ലിസിറ്റി ഡിസൈൻ ആർട്ടോകാർപ്പസും നിർവഹിക്കുന്നു. ഓഡിയോ റൈറ്റ്സ് തിങ്ക് മ്യൂസിക്. സ്റ്റോറീസ് സോഷ്യലിന് വേണ്ടി ഡോ. സംഗീത ജനചന്ദ്രനാണ് മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻസ് നിർവ്വഹിക്കുന്നത്. സ്റ്റെപ്പ് 2 ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്.

ALSO READ : പരാതിയുണ്ടെന്ന് സിജോ; അത് 'ഫിസിക്കല്‍ അസോള്‍ട്ടി'ന്‍റെ പരിധിയില്‍? റസ്‍മിനെതിരെ ശക്തമായ നടപടിയെന്ന് സൂചന

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

click me!

Recommended Stories

നി​ഗൂഢതകൾ നിറച്ച ഇൻവെസ്റ്റി​ഗേഷൻ ത്രില്ലർ; ആര്യയുടെ 'ക്രിസ്റ്റീന' ട്രെയിലർ
സസ്പെൻസ് നിറച്ച 'ബേബി ഗേൾ' ട്രെയിലർ; ഏറ്റെടുത്ത് പ്രേക്ഷകർ, കണ്ടത് രണ്ടുമില്യൺ ആൾക്കാർ