ധ്യാനിനൊപ്പം ധ്രുവന്‍; 'വിവാഹ്' ട്രെയ്‍ലര്‍ പുറത്തെത്തി

Published : Aug 04, 2026, 07:16 PM IST
Vivaah malayalam movie trailer releaserd dhyan sreenivasan

Synopsis

ധ്യാന്‍ ശ്രീനിവാസന്‍, ധ്രുവന്‍, അനീഷ് ഗോപാല്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം

ധ്യാന്‍ ശ്രീനിവാസന്‍, ധ്രുവന്‍, അനീഷ് ഗോപാല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബ്ലെസണ്‍ എല്‍സ സംവിധാനം ചെയ്യുന്ന വിവാഹ് എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. 1.38 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. മൂന്ന് യുവദമ്പതിമാരുടെ ജീവിതങ്ങളാണ് ട്രെയ്‍ലറില്‍. ഹ്യൂമറിന് പ്രാധാന്യമുള്ള ഫാമിലി ഡ്രാമ ചിത്രം എന്ന തോന്നലാണ് ട്രെയ്ലറിന്‍റെ ആദ്യ പകുതി ഉണ്ടാക്കുന്നതെങ്കിലും അന്ത്യത്തോടടുക്കുമ്പോള്‍ അത് മൂഡ് മാറ്റുന്നുണ്ട്. ആക്ഷന്‍ രംഗങ്ങളാണ് അവസാന ഭാഗത്ത്. എന്തെങ്കിലും സസ്പെന്‍സ് ചിത്രത്തില്‍ ഉണ്ടായിരിക്കാമെന്ന സൂചനയായാണ് ഇത് വായിക്കപ്പെടുന്നത്.

അഭിഷേക് ശ്രീകുമാര്‍, ശ്രുതി ജയന്‍, നയ്ര നിഹാര്‍, അര്‍ച്ചന വിവേക്, നയന എല്‍സ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെല്‍റിന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സെല്‍വം പൊന്നൈയന്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. റോണി ശശിധരന്‍ ആണ് ഛായാഗ്രഹണം. അഭിഷേക് ശ്രീകുമാറിന്‍റേതാണ് ചിത്രത്തിന്‍റെ രചന. ക്രിയേറ്റീവ് ഡയറക്ടര്‍ ശാംളന്‍, പ്രൊജക്റ്റ് ഡിസൈനര്‍ ഷിജില്‍ സില്‍വെസ്റ്റര്‍, പ്രൊഡക്റ്റ് കോഡിനേറ്റര്‍ പ്രശോഭ് വിജയന്‍, എഡിറ്റര്‍ ഷെറില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ശരത്ത് സുദന്‍, സ്റ്റണ്ട് ജാക്കി ജോണ്‍സണ്‍, പിആര്‍ഒ ഐശ്വര്യ രാജ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഉണ്ണി രാജേന്ദ്രന്‍, ഓഡിയോഗ്രഫി സിനികള്‍ട്ട്, കലാസംവിധാനം അനീഷ് കൊല്ലം.

വസ്ത്രാലങ്കാരം ആര്യ ജി രാജ്, മേക്കപ്പ് അനില്‍ നേമം, നൃത്തസംവിധാനം റെക്സ് അന്‍റോണിയോ, ഡിസൈന്‍സ് യെല്ലോടൂത്ത്. ഹനാന്‍ ഷാ, വിഷ്ണു കൃഷ്ണന്‍, അനന്ത ഗോപന്‍, റിതു കൃഷ്ണന്‍, കൃഷ്ണ പ്രിയ, അരുണ്‍ മുരളീധരന്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. വരികള്‍ ടിറ്റോ പി തങ്കച്ചന്‍, രാഹുല്‍ ആര്‍ ശര്‍മ്മ, കിംഗ് ഒറേഖ്, ഉണ്ണി കാര്‍ത്തികേയന്‍ എന്നിവരാണ് വരികള്‍ എഴുതിയിരിക്കുന്നത്. സ്റ്റില്‍സ് ജയേഷ് പാടിച്ചാല്‍, ട്രെയ്‍ലര്‍, ടീസര്‍, വിഎഫ്എക്സ് വിജോയ് ഏലിയാസ്, മ്യൂസിക് ലേബല്‍ സരിഗമ.

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സ്ക്രീനില്‍ വിസ്മയമാവുമോ ഈ അരങ്ങേറ്റം? ആകാംക്ഷ പകര്‍ന്ന് 'തുടക്കം' ട്രെയ്‍ലര്‍
'അച്ഛൻ തെറ്റ് ചെയ്യില്ലെന്ന് എനിക്കറിയാം'; സിദ്ദിഖിന്റെ 351-ാമത് ചിത്രം 'മധുരമീ ജീവിതം' ട്രെയിലർ