'9 മണിക്കൂറിൽ 1600 കിമീ യാത്ര ചെയ്ത് റൂമിലെത്തി സുഖമായുറങ്ങി'; ചൈനയിലെ ബുള്ളറ്റ് ട്രെയിനിനെ വാഴ്ത്തി ഇന്ത്യൻ സംരംഭകൻ

Published : Jul 01, 2025, 02:42 PM ISTUpdated : Jul 01, 2025, 02:44 PM IST
Bullet train

Synopsis

ചൈനയിലെ പൊതുഗതാഗത സംവിധാനത്തെയും, പ്രത്യേകിച്ച് ട്രെയിനുകളെ പ്രശംസിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ കുറിപ്പ് വൈറലായി.

ചൈനയിലെ ബുള്ളറ്റ് ട്രെയിനിൽ സഞ്ചരിച്ചതിന്റെ അനുഭവം വിവരിച്ച് സ്കൈവിക്കിന്റെ സ്ഥാപകനായ ആകാശ് ബൻസാൽ. സോഷ്യൽമീഡിയയിലാണ് അദ്ദേഹത്തിന്റെ കുറിപ്പ്. മൂന്ന് മണിക്കൂർ നീണ്ട ഒരു മീറ്റിംഗിനായി ഒരു ദിവസം 1600 കിലോമീറ്റർ സഞ്ചരിച്ചുവെന്നും സുഖകരമായ യാത്രയായിരുന്നുവെന്നും അ​ദ്ദേഹം കുറിച്ചു. ചൈനയിലെ പൊതുഗതാഗത സംവിധാനത്തെയും, പ്രത്യേകിച്ച് ട്രെയിനുകളെ പ്രശംസിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ കുറിപ്പ് വൈറലായി. 

1600 കിലോമീറ്റർ യാത്രക്ക് ആകെ 8000 രൂപ മാത്രമാണെന്നും അദ്ദേഹം കുറിച്ചു. ചൈനീസ് ട്രെയിൻ സ്റ്റേഷനുകളിലെ കാത്തിരിപ്പ് കേന്ദ്രങ്ങളിലെ ഏകദേശം 30% സീറ്റുകളും മസാജ് സൗകര്യമുള്ളതാണെന്ന് ബൻസാൽ പങ്കുവെച്ചു. ഷാങ്ഹായിൽ നിന്ന് സുഷോവിലേക്കുള്ള അതിവേഗ ട്രെയിനിൽ 130 കിലോമീറ്റർ യാത്രയ്ക്ക് ഏകദേശം 500 രൂപ ചിലവാകുമെന്ന് മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.ഇന്ത്യയിലോ അമേരിക്കയിലോ ഇത്രയും കാര്യക്ഷമമായ ​ഗതാ​ഗത സംവിധാനം അമേരിക്കയിലടക്കം ലോകത്തൊരിടത്തുമില്ലെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു. 

ചൈനീസ് റെയില്‍വേ സ്റ്റേഷനുകളുടെ സൗകര്യത്തെയും കാര്യക്ഷമതയെയും അദ്ദേഹം പ്രശംസിച്ചു. ബോര്‍ഡിങ് ലളിതമായിരുന്നു. ട്രെയിൻ പുറപ്പെടുന്നതിന് 10 മിനിറ്റ് മുന്‍പ് മാത്രം പ്ലാറ്റ്ഫോമില്‍ പ്രവേശിച്ചാല്‍ മതി. തിരിച്ചറിയല്‍ കാര്‍ഡോ പാസ്പോര്‍ട്ടോ സ്‌കാനറില്‍ സ്‌കാന്‍ ചെയ്താല്‍ വാതില്‍ തുറക്കും. നേരത്തെ എത്തിയാൽ ടിക്കറ്റ് നേരത്തെയുള്ള ട്രെയിനിലേക്ക് മാറ്റാനുള്ള സൗകര്യമുണ്ടെന്നും അദ്ദേഹം കുറിച്ചു.

 

 

PREV
Read more Articles on
click me!

Recommended Stories

ഇനി ഒരു മൃഗം ഹൈവേയിൽ വന്നാൽ മൊബൈലിൽ ഒരു അലേർട്ട് വരും; ദേശീപാതാ അതോറിറ്റിയുടെ സൂപ്പർ പ്രോജക്റ്റ്!
958 കിലോമീറ്റർ സഞ്ചരിക്കാൻ ഇത്ര മണിക്കൂർ മാത്രം; അമ്പരപ്പിക്കും സ്‍പീഡും സുരക്ഷയും! രാജ്യത്തെ ആദ്യ സ്ലീപ്പർ വന്ദേ ഭാരത് വിശേഷങ്ങൾ