വിശ്രമ കേന്ദ്രം മുതൽ കാന്റിലിവർ വ്യൂ പോയിന്റ് വരെ; നൂറ്റുവൻപാറ ടൂറിസം പദ്ധതിക്ക് ഭരണാനുമതി, 2.2 കോടി അനുവദിച്ചു

Published : Jul 01, 2025, 02:21 PM IST
Noottuvanpara

Synopsis

വിശ്രമ കേന്ദ്രം, റെയിൻ ഷെൽട്ടർ, കാന്റിലിവർ വ്യൂ പോയിന്റ് തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കും.

ആലപ്പുഴ: ഐതിഹ്യപ്പെരുമ പേറുന്ന പുലിയൂർ പഞ്ചായത്തിലെ നൂറ്റുവൻപാറ കേന്ദ്രീകരിച്ച് ടൂറിസം പദ്ധതി നടപ്പാക്കുന്നതിന് സംസ്ഥാന ടൂറിസം വകുപ്പ് രണ്ടു കോടി 20 ലക്ഷം രൂപ അനുവദിച്ചു. ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ നിർദ്ദേശത്തെ തുടർന്നാണ് തീരുമാനം. ചെങ്ങന്നൂരിന്റെ പാരമ്പര്യവും സാംസ്കാരിക പൈതൃകവും വിളിച്ചോതുന്ന പ്രദേശങ്ങളെ കൂട്ടിയിണക്കി പൈതൃക ടൂറിസം പദ്ധതി നടപ്പാക്കുന്നതിന് നടത്തിവരുന്ന നിരന്തര പരിശ്രമങ്ങളുടെ ഭാഗമായാണ് നൂറ്റുവൻ പാറ ടൂറിസം പദ്ധതിക്ക് ഇപ്പോൾ ഭരണാനുമതി ലഭിച്ചത്. 

പദ്ധതിയുടെ ഭാഗമായി വിശ്രമ കേന്ദ്രം, റെയിൻ ഷെൽട്ടർ, സുരക്ഷാ ഹാൻഡ് റെയിലുകൾ, കാന്റിലിവർ വ്യൂ പോയിന്റ്, സിസിടിവി, ശുചിമുറി സൗകര്യങ്ങൾ, റോപ്പ് വേ, സുരക്ഷാ ഗാർഡ്, മറ്റ് സുരക്ഷാസംവിധാനങ്ങൾ എന്നിവ ഒരുക്കുന്നതിനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. സന്ദർശകരുടെ എണ്ണം വർദ്ധിക്കുന്നത് അനുസരിച്ച് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തും.

പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പാണ്ഡവൻ പാറ, ആലാ പൂമലച്ചാൽ, കുതിരവട്ടം ചിറ അക്വാ ടൂറിസം, പദ്ധതികളുമായി സംയോജിപ്പിച്ച് കൂടുതൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കാൻ കഴിയും. കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയുടെ സാങ്കേതിക അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

ട്രെയിൻ ടിക്കറ്റ് വെയിറ്റിംഗ് ലിസ്റ്റ് ആകുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഈ കണക്കും ഫോർമുലയും അറിഞ്ഞു വയ്ക്കാം..
ഇൻഡിഗോ റദ്ദാക്കൽ: ഇതാ റീഫണ്ട് നിയമങ്ങളും നിങ്ങളുടെ അവകാശങ്ങളും; അറിയേണ്ടതെല്ലാം