അധികമാരും എത്തിപ്പെടാത്ത ഒരു വെള്ളച്ചാട്ടം; വയനാട്ടിലെ രഹസ്യഭംഗി, ചെതലയം വെള്ളച്ചാട്ടം കാണാൻ പോകാം

Published : Jul 01, 2025, 06:44 PM IST
Chethalayam waterfalls

Synopsis

ട്രെക്കിംഗിനും പക്ഷിനിരീക്ഷണത്തിനും അനുയോജ്യമായ ഈ സ്ഥലം സഞ്ചാരികളുടെ പുതിയ ആകർഷണ കേന്ദ്രമായി മാറുകയാണ്. 

പച്ചപ്പും മലകളും കോടയുമെല്ലാം സഞ്ചാരികളുടെ വീക്ക്നസാണ്. വെള്ളച്ചാട്ടങ്ങള്‍ ഇഷ്ടപ്പെടുന്നവരും നിരവധിയുണ്ട്. അതിനാൽ തന്നെ ഹിഡൻ സ്പോട്ടിലുള്ള വെള്ളച്ചാട്ടങ്ങൾ കണ്ടുപിടിച്ച് അവിടേയ്ക്ക് യാത്ര പോകുന്നത് പലര്‍ക്കും ഹരമാണ്. അത്തരത്തിൽ അധികമാരും എത്തിപ്പെടാത്ത ഒരു വെള്ളച്ചാട്ടം വയനാട്ടിലുണ്ട്, ചെതലയം വെള്ളച്ചാട്ടം. വയനാട്ടിൽ ഏറ്റവും കൂടുതൽ പേർ എത്തുന്നത് ട്രെക്കിംഗ് ഉൾപ്പെടെയുള്ള വിനോദങ്ങൾ ആസ്വദിക്കാൻ തന്നെയാണെന്നതിൽ സംശയമില്ല. ഈ സന്ദർശകരുടെ ശ്രദ്ധ പതുക്കെ ആകർഷിച്ചു കൊണ്ടിരിക്കുകയാണ് ചെതലയം വെള്ളച്ചാട്ടം.

വയനാടിന്റെ വടക്കന്‍ ഭാഗത്ത് സുല്‍ത്താന്‍ ബത്തേരിയോട് ചേര്‍ന്നാണ് ചെതലയം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. മീന്‍മുട്ടിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒരു ചെറിയ വെള്ളച്ചാട്ടം മാത്രമാണിത്. എന്നാല്‍, സാഹസിക നടത്തത്തിന് പറ്റിയ സ്ഥലമാണ് ഈ പ്രദേശം. കൂടാതെ പക്ഷി നിരീക്ഷണത്തിനും ഏറ്റവും യോജിച്ച സ്ഥലം കൂടിയാണിവിടം. ഈ വെള്ളച്ചാട്ടത്തിലേക്ക് എത്താൻ ചെതലയം ഫോറസ്‌റ്റ് റേഞ്ച് ഓഫീസിൽ നിന്ന് അനുമതി നിർബന്ധമായും വാങ്ങിയിരിക്കണം. പ്രവേശന ഫീസ് ഒന്നും തന്നെ ഇവിടെ ഏർപ്പെടുത്തിയിട്ടില്ല. കിടങ്ങനാട് നിന്ന് ഏകദേശം നാല് കിലോമീറ്ററോളം നീളുന്ന ട്രെക്കിംഗ് കഴിഞ്ഞു വേണം ചെതലയം വെള്ളച്ചാട്ടത്തിലേക്ക് എത്താൻ. സെപ്റ്റംബർ മുതൽ മാർച്ച് മാസം വരെയാണ് ചെതലയം സന്ദർശനത്തിന് ഏറ്റവും അനുയോജ്യമായ സമയം.

സുൽത്താൻ ബത്തേരി ടൗണിൽ നിന്ന് ഏകദേശം 15 കിലോമീറ്ററും, കൽപ്പറ്റയിൽ നിന്ന് 30 കിലോമീറ്ററും അകലെയായാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ നിന്ന് ചെതലയത്തിലേക്ക് എത്താൻ ഏകദേശം നൂറ് കിലോമീറ്ററിൽ അധികം ദൂരമുണ്ട്. കൂടാതെ അടുത്തുള്ള പട്ടണമായ സുൽത്താൻ ബത്തേരിയിലേക്ക് 15 കിലോമീറ്ററുമാണ് ദൂരം. ബസ് മാർഗവും ഇവിടേക്ക് സന്ദർശകർ എത്താറുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ റദ്ദാക്കൽ: ഇതാ റീഫണ്ട് നിയമങ്ങളും നിങ്ങളുടെ അവകാശങ്ങളും; അറിയേണ്ടതെല്ലാം
'മനോഹരം, എല്ലാമുണ്ട്...'; ഇന്ത്യയെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തണമെന്ന് യുഎസ് വിനോദ സഞ്ചാരി, വീഡിയോ