നാടകീയം, അവിശ്വസനീയം! കടൽക്കൊള്ളക്കാരെ കുടുക്കി ഇന്ത്യൻ നേവി കപ്പൽ മോചിപ്പിച്ചത് ഇങ്ങനെ!

Published : Mar 17, 2024, 03:16 PM IST
നാടകീയം, അവിശ്വസനീയം! കടൽക്കൊള്ളക്കാരെ കുടുക്കി ഇന്ത്യൻ നേവി കപ്പൽ മോചിപ്പിച്ചത് ഇങ്ങനെ!

Synopsis

കടൽക്കൊള്ളക്കാരുടെ വെടിവയ്പ്പിനെ തുടർന്ന് നാവികസേന തന്ത്രം മാറ്റി. നാവികസേന പി-8ഐ സമുദ്ര പട്രോളിംഗ് വിമാനം, മുൻനിര യുദ്ധക്കപ്പലുകളായ ഐഎൻഎസ് കൊൽക്കത്ത, ഐഎൻഎസ് സുഭദ്ര എന്നിവ വിന്യസിച്ചു. ഇതിന് പുറമെ ഡ്രോണുകളും ഉപയോഗിച്ചു. 

സൊമാലിയൻ കടൽക്കൊള്ളക്കാർക്കെതിരെ 40 മണിക്കൂർ നടത്തിയ ഓപ്പറേഷനുശേഷം ഇന്ത്യൻ നാവികസേന വലിയ വിജയം കൈവരിച്ചിരിക്കുന്നു. മൂന്ന് മാസം മുമ്പ് കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ ചരക്ക് കപ്പൽ ഇന്ത്യൻ നേവി സുരക്ഷിതമായി രക്ഷപ്പെടുത്തി. കപ്പലിലെ 17 ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. 35 കടൽക്കൊള്ളക്കാർ ഇന്ത്യൻ നാവികസേനയ്ക്ക് മുന്നിൽ കീഴടങ്ങി. വലിയ ചരക്കുകപ്പലിനെയും അതിൻ്റെ ജീവനക്കാരെയും രക്ഷിക്കാൻ ഇന്ത്യൻ നാവികസേന 2600 കിലോമീറ്റർ ദൂരം വെള്ളത്തിൽ താണ്ടി. നാവികസേനയുടെ ധീരതയും ശക്തമായ പ്രവർത്തനങ്ങളും തന്ത്രവും കൊണ്ട് മാത്രമാണ് ഈ വലിയ വിജയം നേടിയത്. 

2023 ഡിസംബർ 14നാണ് എംവി റൂവൻ എന്ന കപ്പൽ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയത്. യെമൻ ദ്വീപായ സൊകോത്രയിൽ നിന്ന് 380 നോട്ടിക്കൽ മൈൽ കിഴക്ക് സൊമാലിയൻ കടൽക്കൊള്ളക്കാർ പിടിച്ചെടുത്തത് മുതൽ ഇന്ത്യൻ നാവികസേന ഈ കപ്പലിനെ നിരീക്ഷിച്ചുവരികയായിരുന്നു. സോമാലിയൻ കടൽക്കൊള്ളക്കാർക്കെതിരായ ഈ ഓപ്പറേഷനായി നാവികസേന അതിൻ്റെ P-8I സമുദ്ര പട്രോളിംഗ് വിമാനം, മുൻനിര യുദ്ധക്കപ്പലുകളായ ഐഎൻഎസ് കൊൽക്കത്ത, ഐഎൻഎസ് സുഭദ്ര എന്നിവയെ വിന്യസിക്കുകയും ആളില്ലാ വിമാനങ്ങൾ ഉപയോഗിച്ച് അവരെ നിരീക്ഷിച്ചിരുന്നു.

ഈ കപ്പൽ കവർച്ചയ്ക്ക് ഉപയോഗിക്കാൻ കടൽക്കൊള്ളക്കാർ തീരുമാനിച്ചതായി ഇന്ത്യൻ നാവികസനേ മനസിലാക്കി. തുടർന്ന്, ഓപ്പറേഷൻ്റെ സമ്പൂർണ പദ്ധതി ഇന്ത്യൻ നാവികസേന തയ്യാറാക്കി. ഇന്ത്യൻ നാവികസേന കപ്പലുമായി ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ കടൽക്കൊള്ളക്കാർ വെടിയുതിർക്കുകയായിരുന്നു. കപ്പലിൻ്റെ ഡെക്കിൽ കറങ്ങിനടക്കുന്ന കൊള്ളക്കാർ ഇന്ത്യൻ നാവികസേനയുടെ കപ്പലിന് നേരെയും ലക്ഷ്യം വച്ചു. 

വെള്ളിയാഴ്ച കടൽക്കൊള്ളക്കാരുടെ വെടിവയ്പ്പിനെ തുടർന്ന് നാവികസേന തന്ത്രം മാറ്റി. നാവികസേന പി-8ഐ സമുദ്ര പട്രോളിംഗ് വിമാനം, മുൻനിര യുദ്ധക്കപ്പലുകളായ ഐഎൻഎസ് കൊൽക്കത്ത, ഐഎൻഎസ് സുഭദ്ര എന്നിവ വിന്യസിച്ചു. ഇതിന് പുറമെ ഡ്രോണുകളും ഉപയോഗിച്ചു. സി-17 വിമാനം വഴി നാവികസേന മാർക്കോസ് കമാൻഡോകൾ കപ്പലിലേക്ക് പറന്നിറങ്ങി. ഇതോടെ കടൽക്കൊള്ളക്കാർക്ക് കീഴടങ്ങാതെ രക്ഷയില്ലാതായി. 40 മണിക്കൂർ നീണ്ട ഓപ്പറേഷനിൽ ഐഎൻഎസ് കൊൽക്കത്തയിൽ നിന്ന് പ്രധാന നടപടി സ്വീകരിച്ചതായി നാവികസേന അറിയിച്ചു. 

17 ജീവനക്കാരെ പരിക്കേൽക്കാതെ ഒഴിപ്പിച്ചതായി നാവികസേനാ വക്താവ് അറിയിച്ചു. നാവികസേനയുടെ കപ്പൽ കടൽക്കൊള്ളക്കാരെ മുന്നോട്ട് പോകുന്നത് തടഞ്ഞു. നേരത്തെയും ഇന്ത്യൻ നാവികസേന നിരവധി കപ്പലുകൾ രക്ഷപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഇന്ത്യൻ മഹാസമുദ്രത്തിൽ കടൽക്കൊള്ളക്കാർ തുടർച്ചയായി കപ്പലുകൾ ആക്രമിക്കുകയാണ്. നാവികസേന രക്ഷപ്പെടുത്തിയ കപ്പലിൽ മ്യാൻമർ, ബൾഗേറിയ, അംഗോള എന്നിവിടങ്ങളിൽ നിന്നുള്ള ജീവനക്കാർ ഉൾപ്പെടുന്നു. നിലവിൽ ചെങ്കടലിൽ ഹൂതി വിമതരും നിരന്തരം കപ്പലുകളെ ആക്രമിക്കുന്നുണ്ട്. 

 

PREV
Read more Articles on
click me!

Recommended Stories

ട്രെയിൻ ടിക്കറ്റ് വെയിറ്റിംഗ് ലിസ്റ്റ് ആകുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഈ കണക്കും ഫോർമുലയും അറിഞ്ഞു വയ്ക്കാം..
ഇൻഡിഗോ റദ്ദാക്കൽ: ഇതാ റീഫണ്ട് നിയമങ്ങളും നിങ്ങളുടെ അവകാശങ്ങളും; അറിയേണ്ടതെല്ലാം