'ഒരു ഇന്ത്യ, ഒരു ടിക്കറ്റ്'; ഇതാ ഇന്ത്യൻ റെയിൽവേയുടെ പുതിയ പദ്ധതി, ട്രെയിൻ യാത്രികർ ശ്രദ്ധിക്കുക!

Published : Jul 11, 2024, 04:22 PM IST
'ഒരു ഇന്ത്യ, ഒരു ടിക്കറ്റ്'; ഇതാ ഇന്ത്യൻ റെയിൽവേയുടെ പുതിയ പദ്ധതി, ട്രെയിൻ യാത്രികർ ശ്രദ്ധിക്കുക!

Synopsis

സംയോജിത പൊതുഗതാഗതത്തിനുള്ള സർക്കാർ പദ്ധതിയായ 'വൺ ഇന്ത്യ - വൺ ടിക്കറ്റ്' പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യൻ റെയിൽവേ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനുമായും (ഡിഎംആർസി) സെൻ്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസുമായും (സിആർഐഎസ്) പങ്കാളികളായി. 

സംയോജിത പൊതുഗതാഗതത്തിനുള്ള സർക്കാർ പദ്ധതിയായ 'വൺ ഇന്ത്യ - വൺ ടിക്കറ്റ്' പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യൻ റെയിൽവേ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനുമായും (ഡിഎംആർസി) സെൻ്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസുമായും (സിആർഐഎസ്) പങ്കാളികളായി. ഡൽഹി മെട്രോ റെയിൽ ക്യൂആർ കോഡ് അടിസ്ഥാനമാക്കിയുള്ള ടിക്കറ്റിൻ്റെ ബീറ്റ പതിപ്പ് പുറത്തിറക്കിയതായി ഡിഎംആർസി പത്രക്കുറിപ്പിൽ പറയുന്നു. ഡൽഹി/എൻസിആറിലെ റെയിൽവേ, മെട്രോ യാത്രക്കാർക്കുള്ള യാത്രാനുഭവം മെച്ചപ്പെടുത്തുകയാണ് ഈ സഹകരണം ലക്ഷ്യമിടുന്നത്.

ഐആർടിസി വെബ്‌സൈറ്റിലും മൊബൈൽ ആപ്ലിക്കേഷൻ്റെ ആൻഡ്രോയിഡ് പതിപ്പിലും ഡിഎംആർസി ക്യു ആർ കോഡ് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ മെയിൻ ലൈൻ റെയിൽവേ യാത്രക്കാരെ പ്രാപ്തരാക്കുന്ന ഡിഎംആർസി QR കോഡ് അടിസ്ഥാനമാക്കിയുള്ള ടിക്കറ്റിൻ്റെ ബീറ്റ പതിപ്പാണ് പുറത്തിറക്കിയത്. പൂർണ്ണ പതിപ്പ് ലോഞ്ച് ഉടൻ പ്രതീക്ഷിക്കുന്നു.

പുതിയ സിസ്റ്റത്തിൻ്റെ പ്രധാന സവിശേഷതകളിൽ ഇവ ഉൾപ്പെടുന്നു:  

അഡ്വാൻസ്ഡ് ബുക്കിംഗ്: 
ഇന്ത്യൻ റെയിൽവേയുടെ മുൻകൂർ റിസർവേഷൻ കാലയളവുമായി യോജിപ്പിച്ച് മെട്രോ ടിക്കറ്റുകൾ ഇപ്പോൾ 120 ദിവസം മുമ്പ് വരെ റിസർവ് ചെയ്യാം.

വിപുലീകരിച്ച സാധുത: 
യാത്രക്കാർക്ക് ഫ്ലെക്സിബിലിറ്റി വാഗ്ദാനം ചെയ്യുന്ന ഡിഎംആർസി ടിക്കറ്റുകൾ നാല് ദിവസത്തേക്ക് സാധുതയുള്ളതാണ്.

തടസമില്ലാത്ത സംയോജനം: 
റെയിൽവേ യാത്രക്കാർക്ക് അവരുടെ ട്രെയിൻ ടിക്കറ്റുകൾക്കൊപ്പം ഡൽഹി/എൻസിആർ മേഖലയ്ക്കുള്ളിലെ ഉറവിടത്തിലോ ലക്ഷ്യസ്ഥാനത്തിലോ ഡൽഹി മെട്രോ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

ഫ്ലെക്‌സിബിൾ റദ്ദാക്കലുകൾ: 
ഉപയോക്തൃ സൗകര്യം വർധിപ്പിച്ചുകൊണ്ട് എളുപ്പത്തിലുള്ള റദ്ദാക്കലുകൾക്ക് സിസ്റ്റം അനുവദിക്കുന്നു.

യാത്രക്കാരൻ ഡിഎംആർസി ടിക്കറ്റ് വാങ്ങിക്കഴിഞ്ഞാൽ, ഐആർടിസിയുടെ ഇലക്ട്രോണിക് റിസർവേഷൻ സ്ലിപ്പിൽ ഓരോ യാത്രക്കാരനും ഒരു ഡിഎംആർസി കുയുആർ കോഡ് /ലഭ്യമാകും.

ബീറ്റ പതിപ്പിന് ശേഷം സാധാരണ പതിപ്പ് ഉടൻ പുറത്തിറക്കുമെന്ന് ഐആർസിടിസി സിഎംഡി സഞ്ജയ് കുമാർ ജെയിൻ ഡിഎംആടിസി എംഡി ഡോ. വികാസ് കുമാർ എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

നിലവിൽ, ഡൽഹി മെട്രോയുടെ ഒറ്റ യാത്രാ ടിക്കറ്റുകൾ ഒരേ ദിവസത്തെ സാധുതയുള്ള യാത്രയുടെ ദിവസം മാത്രമേ ബുക്ക് ചെയ്യാൻ കഴിയൂവെന്നും ഈ സൗകര്യം ഉപയോഗിച്ച്, ഡിഎംആർസി-ഐആർസിടിസി ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള ടിക്കറ്റുകൾ ഇന്ത്യൻ റെയിൽവേയുടെ അഡ്വാൻസ് റിസർവേഷൻ കാലയളവുമായി (എആർപി) സമന്വയിപ്പിക്കുമെന്നും ഇത് യാത്രക്കാരെ 120 ദിവസങ്ങൾക്ക് മുമ്പ് വരെയുള്ള മെട്രോ ടിക്കറ്റുകൾ പോലും ബുക്ക് ചെയ്യാൻ അനുവദിക്കുന്നുവെന്നും ഡിഎംആർസി വക്താവ് പറഞ്ഞു. 'ഒരു ഇന്ത്യ - ഒരു ടിക്കറ്റ്' മെട്രോ സ്റ്റേഷനുകളിലെ ക്യൂവിംഗ് സമയം കുറയ്ക്കുമെന്നും ഇന്ത്യയുടെ ഗതാഗത മേഖലയിൽ ഡിജിറ്റലൈസേഷൻ പ്രോത്സാഹിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

ട്രെയിൻ ടിക്കറ്റ് വെയിറ്റിംഗ് ലിസ്റ്റ് ആകുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഈ കണക്കും ഫോർമുലയും അറിഞ്ഞു വയ്ക്കാം..
ഇൻഡിഗോ റദ്ദാക്കൽ: ഇതാ റീഫണ്ട് നിയമങ്ങളും നിങ്ങളുടെ അവകാശങ്ങളും; അറിയേണ്ടതെല്ലാം