ട്രെയിൻ വൈകിയോ? എസി കോച്ചിൽ തണുപ്പില്ലേ? എങ്കിൽ ഇനി മുതൽ റീഫണ്ട് ലഭിക്കും! പുത്തൻ പരിഷ്കാരവുമായി റെയിൽവേ

Published : Jun 28, 2025, 06:14 PM IST
Train ticket refund

Synopsis

ട്രെയിൻ യാത്രയിൽ അസൗകര്യങ്ങൾ നേരിട്ടാൽ ഇനി റീഫണ്ടിന് അപേക്ഷിക്കാം. 

നിരവധി പേർ ദിവസേന ആശ്രയിക്കുന്ന ദീർഘദൂര പൊതു ഗതാഗത സംവിധാനമാണ് ട്രെയിൻ. റെയിൽവേ ആപ്പ് മുതൽ വെയ്റ്റിംഗ് ലിസ്റ്റ്ൽ വരെ റെയിൽവേ നവീകരണം വരുത്തിയിരിക്കുകായണ്‌. ജനങ്ങളോട് ചേർന്നാണ് ഓരോ തീരുമാനവും റെയിൽവേ സ്വീകരിക്കുന്നത്. എന്നാൽ, ജനങ്ങൾക്ക് ഇടയിൽ ഇപ്പോഴും റെയിൽവേക്കുറിച്ച് ചില കാര്യങ്ങളിൽ പരാതികൾ നിലനിൽക്കുന്നുണ്ട്.

ട്രെയിനുകളുടെ വൈകിയോട്ടം, വൃത്തിയില്ലായ്മ, പല സൗകര്യങ്ങളും കൃത്യമായി പ്രവർത്തിക്കാത്തത് എന്ന് തുടങ്ങി സ്റ്റേഷൻ എത്താറാകുമ്പോൾ ഉള്ള പിടിച്ചിടൽ വരെ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കാറുള്ളത്. എന്നാൽ റെയിൽവേയുമായി ബന്ധപെട്ട ഒരു പരാതി നൽകാൻ ഒരു സ്ഥലമോ പരാതി നൽകിയാൽ കൃത്യമായ ഒരു മറുപടി പോലുമോ പലപ്പോഴും ലഭിക്കാറില്ല എന്നതാണ് യാഥാർത്ഥ്യം. എന്നാൽ, ഇനി മുതൽ അതിനും മാറ്റം വരുത്തുകയാണ് റെയിൽവേ. പുതിയ പരിഷ്കരണത്തിൽ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ഏതെങ്കിലും അസൗകര്യമുണ്ടായാൽ ആ വിഷയം ചൂണ്ടിക്കാട്ടി റീഫണ്ടിന് അപേക്ഷ നൽകാൻ അവസരം നൽകാനൊരുങ്ങുകയാണ് റെയിൽവേ.

മൂന്ന് മണിക്കൂറിലധികം വൈകി ഓടുന്ന ട്രെയിനുകൾ, ട്രെയിനിലെ എസി പ്രവർത്തിക്കാത്തത്, അല്ലെങ്കിൽ നിങ്ങളുടെ ട്രെയിൻ മറ്റൊരു റൂട്ടിലൂടെ സഞ്ചരിക്കുന്നത് തുടങ്ങിയ കാര്യങ്ങൾക്ക് ടിക്കറ്റ് ഡെപ്പോസിറ്റ് രസീത് (ടിഡിആർ) ഫയൽ ചെയ്യാൻ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) അനുവദിക്കുന്നു. നിങ്ങൾക്ക് ട്രെയിൻ നഷ്ടമായാലോ അല്ലെങ്കിൽ ആ ട്രെയിൻ വൈകിയാലോ, വഴിതിരിച്ചുവിടലുകൾ ഉണ്ടായാലോ, കോച്ച് മാറ്റങ്ങൾ സംഭവിച്ചാലോ ഐആർസിടിസി വെബ്‌സൈറ്റിലോ ആപ്പിലോ ഒരു ടിഡിആർ ഫയൽ ചെയ്യാം. അതുവഴി നിങ്ങൾക്ക് റീഫണ്ട് ലഭിക്കുന്നതാണ് പുതിയ പരിഷ്കരണം. ഐആർസിടിസി വെബ്‌സൈറ്റിലാണ് ഇതുമായി ബന്ധപ്പെട്ട വിവരണങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

എങ്ങനെയാണ് റീഫണ്ടിന് അപേക്ഷിക്കേണ്ടതെന്ന് നോക്കാം

ആദ്യം ഐആർസിടിസി വെബ്‌സൈറ്റ് www.irctc.co.in-ലേക്ക് ലോഗിൻ ചെയ്യുക. ശേഷം മൈ അക്കൗണ്ട് >> ഇടപാടുകൾ >> ഫയൽ ടിഡിആർ എന്നതിലേക്ക് പോകുക.

ടിഡിആർ ഫയൽ ചെയ്യേണ്ട പിഎൻആർ തിരഞ്ഞെടുക്കുക. ഇനി ചെയേണ്ടത് ഡ്രോപ്പ്-ഡൗൺ ടിഡിആർ കാരണ പട്ടികയിൽ നിന്ന് ഉചിതമായ കാരണം തിരഞ്ഞെടുക്കുക എന്നതാണ്. തുടർന്ന് യാത്രക്കാരുടെ പട്ടികയിൽ നിന്ന് യാത്രക്കാരുടെ എണ്ണം തിരഞ്ഞെടുത്ത് 'ടിഡിആർ ഫയൽ ചെയ്യുക' ബട്ടണിൽ ക്ലിക്ക് ചെയ്യാം. ശേഷം കൺഫർമേഷൻ കൊടുക്കാം. അപ്പോൾ നിങ്ങൾ ടിഡിആർ ഫയൽ ചെയ്തതായി സന്ദേശം ലഭിക്കും.

ഇനി നിങ്ങൾക്ക് നിങ്ങളുടെ സമയത്തിന് അനുസരിച്ച് പരാതി അല്ലെങ്കിൽ റീഫൗണ്ടിന് അപേക്ഷിക്കാൻ കഴിയില്ല എന്നിരിക്കട്ടെ. അതിനും ചില നിർദേശങ്ങൾ റെയിൽവേ പറയുന്നുണ്ട്. ഇതിനായി റെയിൽവേ ഒരു നിശ്ചിത പരിധി നിശ്ചയിച്ചിട്ടുണ്ട്. അതായത് നിങ്ങളുടെ പരാതി, ട്രെയിൻ 3 മണിക്കൂർ വൈകി വന്നു എന്നാണെങ്കിൽ, നിങ്ങൾ ആ ട്രെയിനിൽ കയറിയിട്ടില്ലെങ്കിൽ യാത്രക്കാരൻ കയറുന്ന സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെട്ട സമയം വരെ ടിഡിആർ സമർപ്പിക്കാവുന്നതാണ്.

ഇനി എസി വർക്ക് ആകുന്നില്ല എന്നതാണ് നിങ്ങളുടെ പരാതിയെങ്കിൽ ട്രെയിൻ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്ന സമയത്തിന് 20 മണിക്കൂറിനുളളിൽ ടിഡിആർ ഫയൽ ചെയ്യണം. ലോവർ ക്ലാസിൽ റിസർവേഷൻ യാത്രക്കാർക്ക് അങ്ങനെ യാത്ര ചെയ്യാനായില്ലെങ്കിൽ യാത്രക്കാരൻ കയറുന്ന സ്‌റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെടുന്ന സമയത്തിന് 3 മണിക്കൂർ മുൻപ് ടിഡിആർ ഫയൽ ചെയ്യാം. ട്രെയിൻ വഴി തിരിച്ചു വിടുന്ന സാഹചര്യത്തിൽ യാത്രക്കാരൻ കയറുന്ന സ്‌റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെടുന്ന ഷെഡ്യൂൾ മുതൽ 72 മണിക്കൂർ വരെ ടിഡിആർ ഫയൽ ചെയ്യാൻ സാധിക്കുന്നതായിരിക്കും. എന്നാൽ, കണക്ടിം​ഗ് യാത്രാ ടിക്കറ്റുകൾക്ക് റീഫണ്ട് ബാധകമല്ല എന്ന കാര്യം ഓർമയിൽ ഉണ്ടായിരിക്കണം. ശരിയായ കോച്ച് ഘടിപ്പിച്ചിട്ടില്ലെങ്കിൽ നിരക്കിൽ വ്യത്യാസം വന്നാൽ രണ്ട് ദിവസം വരെ പരാതി നൽകാൻ കഴിയും.

PREV
Read more Articles on
click me!

Recommended Stories

ട്രെയിൻ ടിക്കറ്റ് വെയിറ്റിംഗ് ലിസ്റ്റ് ആകുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഈ കണക്കും ഫോർമുലയും അറിഞ്ഞു വയ്ക്കാം..
ഇൻഡിഗോ റദ്ദാക്കൽ: ഇതാ റീഫണ്ട് നിയമങ്ങളും നിങ്ങളുടെ അവകാശങ്ങളും; അറിയേണ്ടതെല്ലാം