ഗവി, അടവി, പരുന്തുംപാറ; കുറഞ്ഞ ചെലവിൽ ആനവണ്ടി യാത്ര, ഇപ്പോൾ തന്നെ ബുക്ക് ചെയ്യാം

Published : Jun 07, 2025, 01:45 PM IST
KSRTC Gavi tour

Synopsis

കോഴിക്കോട് കെഎസ്ആർടിസിയിൽ നിന്നും രാവിലെ 8 മണിക്കാണ് യാത്ര ആരംഭിക്കുന്നത്. 

കോഴിക്കോട്: ​കേരളത്തിലെ പ്രശസ്തമായ ​ഗവി, അടവി, പരുന്തുംപാറ എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളിലേയ്ക്ക് യാത്രകൾ സംഘടിപ്പിച്ച് കോഴിക്കോട് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ. ജൂൺ 10, 17, 24 എന്നീ ദിവസങ്ങളിലാണ് യാത്ര. കോഴിക്കോട് കെഎസ്ആർടിസിയിൽ നിന്നും രാവിലെ 8 മണിക്കാണ് യാത്ര തുടങ്ങുന്നത്. പത്തനംതിട്ടയിലാണ് അന്നേ ദിവസം സ്റ്റേ ഉണ്ടായിരിക്കുക. റൂം ആണ് താമസിക്കാനായി നൽകുക. കോഴിക്കോട് നിന്നും സൂപ്പർ ഡീലക്സ് (പുഷ് ബാക്ക് സീറ്റ് ബസ്) ബസ്സിലാണ് പത്തനംതിട്ട വരെ യാത്ര പോവുക.

‌ഗവിയിലേക്കുള്ള റോഡ് വീതി കുറഞ്ഞതിനാൽ പത്തനംതിട്ട ഡിപ്പോയിൽ നിന്നും ചെറിയ ബസ് ആണ് ഈ യാത്രയ്ക്കായി ഉപയോഗിക്കുക. പിറ്റേ ദിവസം 6 മണി മുതലാണ് സൈറ്റ് വിസിറ്റിംഗ് തുടങ്ങുക. ആദ്യം അടവിയിലേയ്ക്കാണ് പോകുക. അവിടെയുള്ള കുട്ടവഞ്ചി സവാരിയാണ് അടവിയിലെ പ്രത്യേകത. അതിനു ശേഷമാണ് ഗവി യാത്ര. ഗവിയിലുള്ള കെഎസ്ഇബി ക്യാൻ്റീനിൽ നിന്നാണ് ഉച്ചഭക്ഷണം. ഇത് മാത്രമാണ് ഈ പാക്കേജിൽ ഉൾപ്പെടുന്ന ഭക്ഷണം. ബാക്കി ഭക്ഷണത്തിന് എല്ലാം ഹോട്ടലിൽ വാഹനം നിർത്തി തരും. കഴിച്ചതിനു ശേഷം നിങ്ങൾ തന്നെ പെയ്മെൻറ് ചെയ്യേണ്ടതാണ്. ഈ യാത്രയിലെ എല്ലാവിധ എൻട്രി ഫീസും ഈ പാക്കേജിൽ ഉൾപ്പെടുന്നതാണ്. തിരികെ കോഴിക്കോട് കെഎസ്ആർടിസിയിൽ എത്തുന്നത് രാവിലെ 5 മണിക്കാണ് (മൂന്നാമത്തെ ദിവസം). വിശദ വിവരങ്ങൾക്ക് 9946068832, 9544477954 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. 

PREV
Read more Articles on
click me!

Recommended Stories

ട്രെയിൻ ടിക്കറ്റ് വെയിറ്റിംഗ് ലിസ്റ്റ് ആകുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഈ കണക്കും ഫോർമുലയും അറിഞ്ഞു വയ്ക്കാം..
ഇൻഡിഗോ റദ്ദാക്കൽ: ഇതാ റീഫണ്ട് നിയമങ്ങളും നിങ്ങളുടെ അവകാശങ്ങളും; അറിയേണ്ടതെല്ലാം