ഹൗസ് ബോട്ടിൽ ആർത്തുല്ലസിക്കാം; കിടിലൻ ടൂര്‍ പാക്കേജുമായി കെഎസ്ആര്‍ടിസി

Published : Jun 10, 2025, 12:43 PM IST
House boat

Synopsis

രാത്രി 10 മണിക്ക് കോഴിക്കോട് കെഎസ്ആർടിസിയിൽ നിന്നും ആലപ്പുഴയിലേയ്ക്ക് യാത്ര പുറപ്പെടും. 

കോഴിക്കോട്: ആലപ്പുഴ ഹൗസ് ബോട്ട് ഉല്ലാസ യാത്രയുമായി കെഎസ്ആര്‍ടിസി. കോഴിക്കോട് കെഎസ്ആര്‍ടിസി ബ‍ഡ്ജറ്റ് ടൂറിസം സെല്ലാണ് ഹൗസ് ബോട്ട് യാത്രയുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ മാസം 19നാണ് യാത്ര.

രാത്രി 10 മണിക്കാണ് കോഴിക്കോട് കെഎസ്ആർടിസിയിൽ നിന്നും യാത്ര തിരിക്കുന്നത്. രാവിലെ ആലപ്പുഴയിലെത്തിയതിന് ശേഷം അവിടെ ഫ്രഷാകാൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ് (എക്സ്ട്രാ പെയ്മെൻറ്). പത്ത് മണിക്കാണ് ഹൗസ് ബോട്ടിൽ കയറുക. അഞ്ച് മണി വരെയാണ് ഹൗസ് ബോട്ട് ഉണ്ടായിരിക്കുക. ഹൗസ് ബോട്ടിൽ കയറിയതിന് ശേഷം ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്. അഞ്ച് മണിക്ക് ഹൗസ് ബോട്ടിൽ നിന്നും ഇറങ്ങിയതിനു ശേഷം കോഴിക്കോട്ടേയ്ക്ക് തിരികെ പോരുകയും ചെയ്യുന്നു. രാത്രി ഒരു മണിയോട് കൂടി കോഴിക്കോട് എത്തിച്ചേരും. ഒരാൾക്ക് 2,050 രൂപയാണ് നിരക്ക്.

PREV
Read more Articles on
click me!

Recommended Stories

80,000 കിമി, 26 രാജ്യങ്ങൾ, ലയണൽ മെസ്സിയുടെ ലോകകപ്പ് വിജയം വരെ കണ്ടു; മടക്കയാത്രയിൽ കേരളത്തിന്‍റെ 'സോളോ മോം'
ട്രെയിൻ ടിക്കറ്റ് വെയിറ്റിംഗ് ലിസ്റ്റ് ആകുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഈ കണക്കും ഫോർമുലയും അറിഞ്ഞു വയ്ക്കാം..