Latest Videos

വേറെ ലെവലാണ് ഗഡ്‍കരി! ഈ സൂപ്പർ റോഡിൽ 1424 കിമി പിന്നിടാൻ വെറും 12 മണിക്കൂർ!

By Web TeamFirst Published May 1, 2024, 10:26 AM IST
Highlights

രാജ്യത്തെ രണ്ടു മഹാനഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നൊരു സൂപ്പര്‍ റോഡാണ് ദില്ലി-മുംബൈ എക്‌സ്‌പ്രസ് വേ. ഇപ്പോഴിതാ ഈ സൂപ്പർ റോഡിന്‍റെ ഏറ്റവും പുതിയ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് നിതിൻ ഗഡ്‍കരി. 

രാജ്യത്തെ റോഡുകളുടെ വികസനത്തിൽ കേന്ദ്ര റോഡ് ഗതാഗതവകുപ്പ് മന്ത്രിയായ നിതിൻ ഗഡ്‍കരിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണ്. അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ രാജ്യത്തെ റോഡ് ശൃംഖല മുൻ കാലങ്ങളെക്കാള്‍ വളരെയേറെ മെച്ചപ്പെട്ടുകഴിഞ്ഞു. നിരവധി സൂപ്പര്‍ റോഡുകളാണ് രാജ്യത്ത് നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്. അത്തരത്തില്‍ രാജ്യത്തെ രണ്ടു മഹാനഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നൊരു സൂപ്പര്‍ റോഡാണ് ദില്ലി-മുംബൈ എക്‌സ്‌പ്രസ് വേ. ഇപ്പോഴിതാ ഈ സൂപ്പർ റോഡിന്‍റെ ഏറ്റവും പുതിയ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് നിതിൻ ഗഡ്‍കരി. 

1,350 കിലോമീറ്റർ നീളവും 8 വരി വീതിയുമുള്ള ഡൽഹി-വഡോദര-മുംബൈ എക്‌സ്‌പ്രസ് വേയുടെ പ്രവൃത്തി അന്തിമഘട്ടത്തിലെത്തുകയാണ്. കേന്ദ്രമന്ത്രി ഗഡ്‍കരി കഴിഞ്ഞ ദിവസം തൻ്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ പദ്ധതിയുടെ അപ്‌ഡേറ്റ് പങ്കുവെച്ചു. ഡൽഹി-വഡോദര-മുംബൈ എക്‌സ്‌പ്രസ് വേയുടെ 8-വരി ആക്‌സസ് നിയന്ത്രിത പാതയുടെ അത്ഭുതത്തിന് സാക്ഷ്യം വഹിക്കുക എന്നും ഈ എഞ്ചിനീയറിംഗ് വിസ്മയം ഡൽഹിക്കും മുംബൈയ്ക്കും ഇടയിലുള്ള യാത്രാ സമയം വെറും 12 മണിക്കൂർ ആയി കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നുമാണ് അദ്ദേഹം എഴുതിയത്. 2019ലാണ് പദ്ധതിയുടെ നിർമാണം ആരംഭിച്ചത്. 1,00,000 കോടി രൂപയാണ് പദ്ധതിയുടെ ചെലവ് കണക്കാക്കിയിരിക്കുന്നത്. 2024 ഡിസംബറോടെ ഈ ബൃഹത്തായ പദ്ധതി തുറക്കാനാകും. ഡൽഹി, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലൂടെയാണ് അതിവേഗ പാത കടന്നുപോകുന്നത്.

2023 ഫെബ്രുവരി 12 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ അതിവേഗ പാതയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്‍തത്. 229 കിലോമീറ്റർ നീളമുള്ള ഈ എക്‌സ്പ്രസ് വേയുടെ ആദ്യ ഭാഗം ഡൽഹിയെ ജയിപൂരുമായി ബന്ധിപ്പിക്കുന്നു.  ഇത് കേവലം 3.5 മണിക്കൂറിനുള്ളിൽ മറികടക്കാൻ കഴിയും. ഡൽഹി, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിങ്ങനെ ആറ് സംസ്ഥാനങ്ങളിലൂടെ ഈ അതിവേഗ പാത കടന്നുപോകും. കോട്ട, ഇൻഡോർ, ഭോപ്പാൽ, ജയ്പൂർ, വഡോദര, സൂറത്ത് തുടങ്ങിയ നഗരങ്ങളെ ഇത് ബന്ധിപ്പിക്കും.

ഈ ദില്ലി-മുംബൈ എക്സ്പ്രസ് വേയിൽ 40 ഇന്‍റർചേഞ്ചുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെ ജയിപൂർ, അജ്‍മീർ, കിഷൻഗഡ്, കോട്ട, ചിത്തോർഗഡ്, ഉദയിപൂർ, ഭോപ്പാൽ, ഇൻഡോർ, ഉജ്ജയിൻ, അഹമ്മദാബാദ്, സൂറത്ത്, വഡോദര എന്നിവിടങ്ങളിലേക്കുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തും. ഈ എക്‌സ്പ്രസ് വേയുടെ നിര്‍മ്മാണത്തിന് ഏകദേശം 98,000 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.  പദ്ധതി പൂർത്തിയായാൽ ദില്ലി-മുംബൈ സമയം പകുതിയായി കുറയുമെന്നാണ് പ്രതീക്ഷ. നിലവിൽ 24 മണിക്കൂറാണ് ഇരുന​ഗരങ്ങൾക്കിടയിലെയും യാത്രാ സമയം. 

youtubevideo
 

click me!