ഈഫൽ ടവറിനേക്കാൾ ഉയരം, കൊടുങ്കാറ്റിലും കുലുങ്ങില്ല; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും

Published : Jun 05, 2025, 11:57 AM IST
Chenab bridge

Synopsis

ജമ്മു കശ്മീരിലെ ഉദംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽവേ ലിങ്ക് പദ്ധതിയുടെ ഭാഗമാണ് ചെനാബ് പാലം. 

ദില്ലി: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം ഇനി ഇന്ത്യയിൽ. ചെനാബ് പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉദ്ഘാടനം ചെയ്യും. ജമ്മു കശ്മീരിലെ ഉദംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽവേ ലിങ്ക് (യുഎസ്ബിആർഎൽ) പദ്ധതിയുടെ ഭാഗമാണ് ഈ പാലം. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി കശ്മീർ താഴ്‌വരയെ ആദ്യമായി ബന്ധിപ്പിക്കുന്ന പാലമെന്ന സവിശേഷതയും ചെനാബ് പാലത്തിനുണ്ട്. ചെനാബ് പാലത്തോടൊപ്പം കത്ര-ശ്രീനഗർ വന്ദേ ഭാരത് ട്രെയിൻ സർവീസും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

359 മീറ്റർ ഉയരം, അതായത് ഈഫൽ ടവറിനേക്കാൾ 35 മീറ്റർ അധികം തലപ്പൊക്കത്തോടെയാണ് ചെനാബ് പാലം നിൽക്കുന്നത്. പാലത്തിന് 1,315 മീറ്റർ നീളവുമുണ്ട്. കഠിനമായ ഹിമാലയൻ കാലാവസ്ഥയെയും ഭൂകമ്പങ്ങളെയും നേരിടാൻ ഈ പാലത്തിന് കഴിയുമെന്നതാണ് മറ്റൊരു പ്രധാന സവിശേഷത.തന്ത്രപരമായി പ്രാധാന്യമുള്ള പ്രദേശത്ത് വിന്യസിച്ചിരിക്കുന്ന സായുധ സേനകൾക്ക് ഈ റെയിൽവേ ലൈൻ ഗുണം ചെയ്യും. കൂടാതെ, ടൂറിസത്തിന്റെ പ്രോത്സാഹനത്തിനും ഇത് സഹായകമാകും. ഉദംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലൈൻ പദ്ധതിയുടെ ഭാഗമായി 2002 ൽ ആരംഭിച്ച ചെനാബ് പാലത്തിന്റെ നിർമ്മാണം 2022 ഓഗസ്റ്റിൽ പൂർത്തിയായിരുന്നു.

ഉദംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് പദ്ധതി പൂർണ്ണമായും പ്രവർത്തനക്ഷമമായിക്കഴിഞ്ഞാൽ ജമ്മുവിനും ശ്രീനഗറിനും ഇടയിൽ വന്ദേ ഭാരത് മെട്രോ ട്രെയിൻ സർവീസ് ആരംഭിക്കും. പാലത്തിലൂടെയുള്ള ട്രെയിൻ യാത്രകൾ ചെനാബ് നദീതടത്തിന്റെയും ചുറ്റുമുള്ള ഹിമാലയൻ കൊടുമുടികളുടെയും മനോഹരമായ കാഴ്ചകൾ സമ്മാനിക്കും. മണിക്കൂറിൽ 266 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കുന്ന കാറ്റിനെ ചെറുക്കുകയും ഏറ്റവും ഉയർന്ന തീവ്രതയുള്ള ഭൂകമ്പങ്ങളെ പ്രതിരോധിക്കുകയും ചെയ്യാൻ കഴിയുന്ന തരത്തിലാണ് ചെനാബ് പാലം രൂപകൽപ്പന ചെയ്തിരിക്കുന്നത്. മാത്രമല്ല, ഇതിന് 120 വർഷത്തെ ആയുസും ഉണ്ടായിരിക്കും.

PREV
Read more Articles on
click me!

Recommended Stories

ട്രെയിൻ ടിക്കറ്റ് വെയിറ്റിംഗ് ലിസ്റ്റ് ആകുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഈ കണക്കും ഫോർമുലയും അറിഞ്ഞു വയ്ക്കാം..
ഇൻഡിഗോ റദ്ദാക്കൽ: ഇതാ റീഫണ്ട് നിയമങ്ങളും നിങ്ങളുടെ അവകാശങ്ങളും; അറിയേണ്ടതെല്ലാം