മരുമകന് വേണ്ടി മകര സംക്രാന്തി ദിവസമൊരുക്കിയത് 158 കൂട്ടം വിഭവങ്ങൾ; പ്രശംസിച്ച് മന്ത്രിയും

Published : Jan 16, 2026, 08:56 AM IST
158 sets of dishes

Synopsis

കുടുംബം മകരസംക്രാന്തി ആഘോഷത്തിന്‍റെ ഭാഗമായി മരുമകന് 158 കൂട്ടം വിഭവങ്ങളടങ്ങിയ ഒരു മെഗാ വിരുന്ന് ഒരുക്കി. മകളുടെ വിവാഹശേഷമുള്ള ആദ്യ സംക്രാന്തി ആഘോഷം ഗംഭീരമാക്കിയ ഈ സംഭവം, ആന്ധ്രയിലെ കുടുംബബന്ധങ്ങളുടെയും ആതിഥ്യമര്യാദയുടെയും പ്രാധാന്യം വിളിച്ചോതുന്നു.  

 

കാർഷിക ജീവിതവുമായി ബന്ധപ്പെട്ടാണ് തദ്ദേശീയ കലണ്ടറുകളിൽ ഉത്സവാഘോഷങ്ങൾ നടക്കുന്നത്. മലയാളിയുടെ മകര സംക്രാന്തി, ആന്ധയിലെത്തുമ്പോൾ വിളവെടുപ്പ് ഉത്സവമായി മാറുന്നു. എന്നാൽ, ഒരു വിളവെടുപ്പ് ഉത്സവം എന്നതിനപ്പുറത്തേക്ക് കൂടുംബ ബന്ധങ്ങളുടെ ഊഷ്മളതയും പരമ്പര്യവും സംസ്കാരിക സമ്പന്നതയും വിളിച്ചോതുന്ന ഒരു ആഘോഷമായി ഇന്ന് മകര സംക്രാന്തി മാറിയിരിക്കുന്നു. അത്തരമൊരു സാംസ്കാരിക പരിസരത്ത് മകളുടെ ഭർത്താവിന് ആതിഥ്യം നൽകിയ ഒരു കുടുംബ ഒരുക്കിയത് 158 കൂട്ടം വിഭവങ്ങൾ. കുടുംബത്തിന്‍റെ ഈ ആഘോഷം നാട്ടിലും പിന്നാലെ സമൂഹ മാധ്യമങ്ങളിലും വൈറലായി.

മരുമകനൊരു മെഗാ വിരുന്ന്

ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ തെനാലിയിൽ നിന്നുള്ള ഒരു കുടുംബമാണ് ഇത്തരമൊരു വ്യത്യസ്ത ആഘോഷം നടത്തിയത്. ഗോദാവരി ജില്ലയിലെ രാജമുണ്ട്രിയിൽ നിന്നുള്ള മരുമകൻ ശ്രീദത്തയ്ക്കും മകൾ മൗനികയ്ക്കും വേണ്ടി വന്ദനപു മുരളീകൃഷ്ണയും ഭാര്യയും ചേർന്നൊരുക്കിയ വിപുലമായ വിരുന്ന് സംസ്ഥാനത്തും വാർത്താ പ്രാധാന്യം നേടി. കഴിഞ്ഞ വർഷമായിരുന്നു മൗനികയുടെയും ശ്രീദത്തയുടെയും വിവാഹം. അതിന് ശേഷമുള്ള ആദ്യ സംക്രാന്തി കൂടിയായിരുന്നു ഇത്.

ആന്ധ്രയിലെ പല വീടുകളിലും, സംക്രാന്തി പ്രധാന ഉത്സവമാണ്. കുടുംബബന്ധങ്ങൾ, വ്യക്തബന്ധങ്ങൾ, പാരമ്പര്യം തുടങ്ങിയ വൈകാരിക ബന്ധങ്ങൾ ഇക്കാലത്ത് ഏറെ പ്രാധാന്യം നേടുന്നു. മുരളീകൃഷ്ണയുടെ കുടുംബം മകൾക്കും മരുമകനുമായൊരുക്കിയ സ്നേഹം, അവിസ്മരണീയ മുഹൂർത്തങ്ങൾ സൃഷ്ടിച്ചു. ആന്ധ്രാ ഭക്ഷണവിഭവങ്ങളുടെ വൈവിധ്യം പ്രദർശിപ്പിക്കുന്ന വിപുലമായ വിഭവങ്ങളുടെ വലിയൊരു ശേഖരം തന്നെ തെനാലി കുടുംബം ഊൺ മേശയിലൊരുക്കി. ദിവസങ്ങളെടുത്താണ് ഇത്രയും വിപുലമായൊരു സദ്യ തയ്യാറാക്കിയതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.

 

 

158 കൂട്ടങ്ങൾ

ആന്ധ്രയുടെ സംക്രാന്തി ആഘോഷങ്ങളിൽ പ്രധാനമായി ഉപയോഗിക്കുന്ന മുരുകുളു, ചെക്കലു, ഗരേലു തുടങ്ങിയ പ്രശസ്തമായ സ്വാദിഷ്ടമായ ലഘുഭക്ഷണങ്ങൾ ഈ വിപുലമായ വിഭവങ്ങളിൽ ഉൾപ്പെടുത്തിയിരുന്നു. അരിസെലു, ബൊബ്ബട്ടുലു, സുന്നുണ്ട്ലു, കജ്ജിക്കയലു എന്നിവയുൾപ്പെടെ ശർക്കര കൊണ്ട് നിർമ്മിച്ച മധുര പലഹാരങ്ങൾ പ്രധാന ആകർഷണങ്ങളായി. ഇവയ്‌ക്കൊപ്പം അരി ഇനങ്ങൾ മുതൽ മസാലകൾ ചേർത്ത കറികളും അനുബന്ധ വിഭവങ്ങളും വരെയുള്ള നിരവധി സസ്യാഹാര, സസ്യേതര വിഭവങ്ങളും ഉണ്ടായിരുന്നു.

ആഡംബരവും വിഭവ സമൃദ്ധവുമായ ആഘോഷത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പെട്ടെന്ന് തന്നെ വൈറലായി. "സംക്രാന്തി വെറുമൊരു ഉത്സവമല്ല, ആന്ധ്രയിലെ വീടുകളിലെ ഒരു വികാരമാണ്. മരുമകനുള്ള 158 വിഭവങ്ങൾ നമ്മുടെ പാരമ്പര്യങ്ങളെക്കുറിച്ചും സ്നേഹത്തെക്കുറിച്ചും ആതിഥ്യമര്യാദയെക്കുറിച്ചും എല്ലാം പറയുന്നു," ആന്ധ്രാപ്രദേശ് കാബിനറ്റ് മന്ത്രി ലോകേഷ് നാരയ ആഘോഷത്തിന്‍റെ നിമിഷങ്ങൾ പങ്കുവച്ച് കൊണ്ട് ആന്ധ്രയുടെ വൈകാരികമായ സംക്രാന്തി ആഘോഷത്തെ കുറിച്ച് എഴുതി.

 

PREV
Read more Articles on
click me!

Recommended Stories

ആഡംബര ഹോട്ടൽ മുറിയിൽ അപരിചിതർ; 6 വയസുകാരി കരഞ്ഞുകൊണ്ട് പുറത്തേക്കോടി, പോസ്റ്റുമായി യുവതി
അശ്ലീല സിനിമാലോകം ഉപേക്ഷിച്ചു? ഈശ്വരനിലേക്ക് കൂടുതലടുക്കണം, 'ജ്ഞാനസ്നാനം' സ്വീകരിച്ച് ഒൺലി ഫാൻസ് താരം