നായയ്‍ക്ക് വേണ്ടി 16 ലക്ഷത്തിന്റെ വീട്, ഉള്ളിൽ ഫ്രിഡ്ജ്, ടിവി അടക്കം സൗകര്യങ്ങൾ

Published : Jun 01, 2023, 08:00 AM IST
നായയ്‍ക്ക് വേണ്ടി 16 ലക്ഷത്തിന്റെ വീട്, ഉള്ളിൽ ഫ്രിഡ്ജ്, ടിവി അടക്കം സൗകര്യങ്ങൾ

Synopsis

കൂടാതെ വീട്ടിൽ പ്രത്യേകമായി ഒരു ബെഡ്‍റൂമുണ്ട്. കൂടാതെ ഒരു മിനി ഫ്രിഡ്ജ്, ടിവി, നായയ്ക്ക് സ്വന്തമായി ഒരു വാർഡ്രോബ് എല്ലാം വീടിനകത്തുണ്ട്.

നായകളെയും പൂച്ചകളെയും ഒക്കെ വീട്ടിൽ വളർത്തുന്നവർ ഇന്ന് അനേകമുണ്ട്. തങ്ങളുടെ വീട്ടിലെ അം​ഗത്തെ പോലെ തന്നെയാണ് ഇവർ തങ്ങളുടെ വളർത്തുമൃ​ഗങ്ങളെ കാണുന്നതും. നേരത്തെ നായകളുടെ ഉടമകൾ എന്നാണ് മനുഷ്യരെ വിശേഷിപ്പിച്ചിരുന്നത് എങ്കിൽ ഇന്ന് പലരും തങ്ങളെ നായയുടെ അച്ഛൻ, അമ്മ എന്നൊക്കെയാണ് വിശേഷിപ്പിക്കുന്നത്. അത്രയേറെ പ്രാധാന്യമാണ് പലരും തങ്ങളുടെ പ്രിയപ്പെട്ട മൃ​ഗത്തിന് വേണ്ടി നൽകുന്നത്. അവയ്ക്ക് വേണ്ടി എത്ര പണം ചെലവിടാനും പലരും ഒരുക്കമാണ്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഈ യുവാവ്. 

തന്റെ നായയ്ക്ക് വേണ്ടി 16.5 ല​ക്ഷം രൂപ ചെലവഴിച്ച് ഒരു സ്വപ്നഭവനം തന്നെ പണിതിരിക്കുകയാണ് ഈ യുവാവ്. അതും എല്ലാ സൗകര്യങ്ങളോടും കൂടിത്തന്നെ. യൂട്യൂബറായ ബ്രെന്റ് റിവേരയാണ് സുഹൃത്തുക്കളുടെ കൂടി സഹായത്തോടെ തന്റെ നായയ്ക്ക് വേണ്ടി ഈ മനോഹരമായ വീട് പണിതിരിക്കുന്നത്. മേൽക്കൂരയുള്ള വീട്ടിൽ സ്റ്റെയറും വേലിയും ഒക്കെ ഉണ്ട്. പെയിന്റ് ചെയ്തും അലങ്കരിച്ചും വീടിനെ കൂടുതൽ മനോഹരമാക്കിത്തീർത്തിട്ടുമുണ്ട്. 

കൂടാതെ വീട്ടിൽ പ്രത്യേകമായി ഒരു ബെഡ്‍റൂമുണ്ട്. കൂടാതെ ഒരു മിനി ഫ്രിഡ്ജ്, ടിവി, നായയ്ക്ക് സ്വന്തമായി ഒരു വാർഡ്രോബ് എല്ലാം വീടിനകത്തുണ്ട്. ഒപ്പം, സ്റ്റെയറിന് മുകളിൽ കുഷ്യൻസും തലയണയും ഒക്കെ വെച്ച് ഒരു ബെഡ്ഡും സെറ്റും ചെയ്തിട്ടുണ്ട്. ബീൻ ബാ​ഗ്, കൗച്ച് എന്നിവയും ഈ വീടിന്റെ ഭാ​ഗമാണ്. ഈ വീടിന് പുറത്ത് ചാർളീസ് ഹൗസ് എന്നൊരു ബോർഡും വച്ചിട്ടുണ്ട്. 

ചാർളിക്ക് ഉടമയുടെ പിറന്നാൾ സമ്മാനമാണ് പ്രസ്തുത വീട്. വീടിന്റെ വീഡിയോ പങ്ക് വച്ചതോടെ നിരവധിപ്പേരാണ് ഇതെത്ര മനോഹരമാണ് എന്ന അഭിപ്രായവുമായി മുന്നോട്ട് വന്നത്. 

PREV
Read more Articles on
click me!

Recommended Stories

അതിരാവിലെ എഴുന്നേറ്റ്, അഞ്ച് കുട്ടികളെ വിളിച്ചുണർത്തി, ഭക്ഷണം നൽക്കുന്നു; പക്ഷേ, അവർ 'നോർമ്മലല്ലെ'ന്ന് നെറ്റിസെൻസ്
റോങ് സൈഡെന്നെല്ല, എല്ലാം റോങ്; കുട്ടിയെ കാളപ്പുറത്ത് ഇരുത്തി റോഡിൽ കൂടി പോകുന്ന സ്ത്രീ, വീഡിയോ