ആരായാലും കയ്യടിച്ചുപോകും, 73 -ൽ പാരാ​ഗ്ലൈഡിങ്, ദാദി വേറെ ലെവലെന്ന് നെറ്റിസൺസ്

Published : Apr 20, 2026, 03:28 PM IST
viral video

Synopsis

പാരാഗ്ലൈഡിംഗ് നടത്തുന്ന ഒരു 73 -കാരിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. സ്പെഷ്യല്‍ എന്നാണ് ഈ അനുഭവത്തെ അവര്‍ വിശേഷിപ്പിക്കുന്നത്. 

പ്രായം വെറും നമ്പർ മാത്രമല്ലേ? ഇത് നമ്മൾ പറയാറും കേൾക്കാറുമുണ്ട്. എന്നാൽ, ജീവിതം കൊണ്ട് അത് തെളിയിക്കുന്നവരും ഈ ലോകത്ത് ഇഷ്ടം പോലെ ഉണ്ട്. അതിലൊരാളാണ് ഈ മുത്തശ്ശിയും. ഹിമാചൽ പ്രദേശിലെ പ്രശസ്തമായ സാഹസിക വിനോദ കേന്ദ്രമായ ബീർ ബില്ലിംഗിൽ നിന്നുള്ള ഈ 73 -കാരിയുടെ പാരഗ്ലൈഡിംഗ് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളുടെ കയ്യടി നേടുന്നത്. സാധാരണ ഗതിയിൽ പാരഗ്ലൈഡിംഗ് നടത്തുമ്പോൾ ചിലപ്പോൾ നമുക്ക് ഭയമൊക്കെ തോന്നിയേക്കാം. എന്നാൽ, ഈ മുത്തശ്ശിയുടെ മുഖത്ത് ആ ഭയമൊന്നും കാണാനില്ല. പകരം തികച്ചും ശാന്തമായിട്ടാണ് ഇവരുടെ ഈ ആകാശയാത്ര.

ഫ്ലൈറ്റിനിടെ ഇൻസ്ട്രക്ടറോട് തനിക്ക് 73 വയസ്സായെന്നും താൻ ഇത് വളരെയധികം ആസ്വദിക്കുന്നുണ്ടെന്നും അവർ പറയുന്നുമുണ്ട്. ഇൻസ്ട്രക്ടറായ അരുൺ സിംഗാണ് ഈ 73 -കാരിയുടെ വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. എന്നാൽ ഇത് ആദ്യമായിട്ടല്ല മുത്തശ്ശി ഇത്തരം സാഹസികതയ്ക്ക് മുതിരുന്നത്. മുൻപ് മസ്സൂറിയിലും സമാനമായ വിനോദങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് അവർ വീഡിയോയിൽ പറയുന്നു. പാരാ​ഗ്ലൈഡിം​ഗിന്റെ അനുഭവത്തെ വളരെ സ്പെഷ്യൽ എന്നാണ് അവർ വിശേഷിപ്പിക്കുന്നത്.

 

 

അധികം വൈകാതെ തന്നെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു. വീഡിയോ വൈറലായി മാറിയതോടെ അനേകങ്ങളാണ് മുത്തശ്ശിയെ പുകഴ്ത്തിക്കൊണ്ട് കമന്റുകൾ പങ്കുവയ്ക്കുന്നത്. 'എനിക്കും ഈ ദാദിയെ പോലെ ആകണം' എന്നായിരുന്നു ഒരു കമന്റ്. മറ്റൊരാൾ പറഞ്ഞത്, 'നമ്മുടെ ജീവിതം നമ്മുടെ ഇഷ്ടത്തിന് ജീവിക്കണം, സ്വപ്നങ്ങൾ ഒരിക്കലും ഉപേക്ഷിക്കരുത്' എന്നാണ്. 'മുത്തശ്ശി എത്ര ആക്ടീവാണ്' എന്നാണ് മറ്റ് പലരും അഭിപ്രായപ്പെട്ടത്. എന്തായാലും, എല്ലാത്തിനും മടിച്ചിരിക്കുന്നവർക്ക് വലിയ പ്രചോദനമാണ് ഈ മുത്തശ്ശി എന്ന കാര്യത്തിൽ സംശയമില്ല.

PREV
Read more Articles on
click me!

Recommended Stories

പൊട്ട് വച്ചതിനെ കളിയാക്കി, അമേരിക്കയിലെ അനുഭവം പറഞ്ഞ് ഡോക്ടർ, വംശീയാധിക്ഷേപം
ശൗചാലയത്തിനുള്ളിൽ വച്ച് കാല് കൊണ്ട് മാവ് കുഴയ്ക്കുന്ന സ്ത്രീ, പാത്രത്തിന് മുകളിൽ എലി; വീഡിയോ വൈറൽ