കൂട്ടുകാരിയുടെ അച്ഛനോട് പ്രണയം! 45 വയസിന്‍റെ പ്രായവ്യത്യാസം മറികടന്ന് വിവാഹിതരാകാൻ 75 -കാരനും 30 -കാരിയും, വീഡിയോ

Published : Oct 17, 2026, 08:09 AM IST
Ramsugar and Rani Rajput

Synopsis

ഉത്തർപ്രദേശിലെ ഔറയ്യയിൽ 75-കാരനായ രാംസുഗറും 30-കാരിയായ റാണി രാജ്പുതും വിവാഹിതരാകുന്നു. 45 വർഷത്തെ പ്രായവ്യത്യാസമുള്ള ഇവരുടെ പ്രണയകഥയും വിവാഹനിശ്ചയ വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. വാർത്ത പുറത്തുവന്നതോടെ അനുകൂലിച്ചും പരിഹസിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്.

നാലര പതിറ്റാണ്ടിന്‍റെ പ്രായവ്യത്യാസം മറികടന്ന് വിവാഹിതരാകാനൊരുങ്ങുന്ന 75 -കാരന്‍റെയും 30-കാരിയുടെയും പ്രണയകഥയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഉത്തർപ്രദേശിലെ ഔറയ്യ ജില്ലയിൽ നിന്നുള്ള രാംസുഗർ, റാണി രാജ്പുത് എന്നിവരാണ് പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് പ്രഖ്യാപിച്ച് കൊണ്ട് വാർത്തകളിൽ ഇടം പിടിച്ചത്. ഇരുവരും ഏകദേശം ഒരു വർഷമായി പ്രണയത്തിലാണെന്നാണ് റിപ്പോർട്ടുകൾ. വിവാഹനിശ്ചയ ചടങ്ങും പൂർത്തിയായതായും നവരാത്രിക്ക് ശേഷം വിവാഹം നടത്താനാണ് തീരുമാനമെന്നും റിപ്പോർട്ടുകൾ പറയുന്നു.

45 വർഷത്തിന്‍റെ പ്രായവ്യത്യാസം

ഇൻസ്റ്റഗ്രാമിൽ റീൽസ് ഉള്ളടക്ക സൃഷ്ടാവായ റാണി, രാംസുഗറിന്‍റെ മകളെ കാണാനായി അദ്ദേഹത്തിന്‍റെ വീട്ടിൽ നിത്യസന്ദർശകയായിരുന്നു. ഈ സന്ദർശനങ്ങൾക്കിടെയാണ് ഇരുവരും കൂടുതൽ അടുക്കുകയും സൗഹൃദം പ്രണയമായി മാറുകയും ചെയ്തതെന്നാണ് പുറത്തുവന്ന വിവരങ്ങൾ. ഇരുവരും സന്തോഷത്തോടെ നിൽക്കുന്നതും ചുറ്റും കുടുംബാംഗങ്ങളും അയൽവാസികളും നിൽക്കുന്നതുമായ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ പ്രചാരം നേടി. വീഡിയോ ഇരുവരുടെയും വിവാഹ നിശ്ചയ സമയത്ത് പകർത്തിയതാണെന്ന് കുറിപ്പികളിൽ സൂചിപ്പിക്കുന്നു. ഇരുവരുടെയും 45 വർഷത്തിന്‍റെ നീണ്ട പ്രായവ്യത്യാസമാണ് ഈ ബന്ധത്തെ സമൂഹ മാധ്യമങ്ങളിൽ ഇത്രയേറെ വൈറലാക്കിയതും.

രണ്ട് തട്ടിലായി നെറ്റിസെൺസ്

ഇരുവരുടെയും വിവാഹവാർത്ത എക്സിൽ വൈറലായതോടെ അനുകൂലിച്ചും പരിഹസിച്ചും നിരവധി പ്രതികരണങ്ങളാണ് വരുന്നത്. നിരവധി പേർ ദമ്പതികൾക്ക് ആശംസകൾ നേർന്ന് രംഗത്തെത്തി. എന്നാൽ, മറ്റുചിലർ 45 വയസ്സിന്‍റെ പ്രായവ്യത്യാസത്തെക്കുറിച്ച് തമാശകളും പരിഹാസവും ചോദ്യങ്ങളുമായി രംഗത്തെത്തി. ‘ജാറ്റ് വേൾഡ്’ എന്ന എക്സ് അക്കൗണ്ടിൽ നിന്നും ദമ്പതികൾക്ക് ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നു. അതേസമയം, രാംസുഗറിനെ ‘ഷുഗർ ഡാഡി’ എന്ന് വിശേഷിപ്പിച്ചുള്ള പരിഹാസകുറിപ്പുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. ‘പ്രണയം ശരിക്കും അന്ധമാണോ?’ എന്ന ചോദ്യവും ചിലരുയർത്തി. രാംസുഗറിന്‍റെ സ്വത്തിനെക്കുറിച്ചുള്ള ചോദ്യങ്ങളും ഊഹാപോഹങ്ങളുമായി മറ്റുചിലരുമെത്തി.

PREV
Read more Articles on
click me!

Recommended Stories

വായുവിൽ 'പറന്നിറങ്ങി' ടെസ്ലയുടെ കാർ; പറക്കും കാറുകൾ യാഥാർത്ഥ്യത്തിലേക്ക്, റോഡ്‌സ്റ്ററിന്‍റെ പുതിയ പതിപ്പുമായി ടെസ്‌ല
അച്ഛൻ മരിച്ചിട്ട് 13 വർഷം, ഇന്നും മകനിൽനിന്ന് പച്ചക്കറിക്കാശ് വാങ്ങില്ല! 35 വർഷത്തെ സൗഹൃദം, കണ്ണുനിറച്ചെന്ന് നെറ്റിസെൺസ്, വീഡിയോ