ഇതിനേക്കാൾ സമ്പാദിക്കാം, ജീവനക്കാരനെ ഡെലിവറി ജോലിയിലേക്ക് പോകാൻ പ്രേരിപ്പിച്ച് ഫൗണ്ടർ

Published : Jun 25, 2026, 02:45 PM IST
viral video

Synopsis

നിലവിലെ ജോലിയേക്കാൾ കൂടുതൽ വരുമാനം ഡെലിവറി ജോലിയിലൂടെ നേടാമല്ലോ എന്ന് തന്‍റെ തന്നെ ജീവനക്കാരനോട് പറയുന്ന ഒരു സ്റ്റാർട്ടപ്പ് സ്ഥാപകൻ. സിപ്പ് ഇലക്ട്രിക് സഹസ്ഥാപകനായ ആകാശ് ഗുപ്തയാണ്, വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

ഒരു സ്റ്റാർട്ടപ്പ് സ്ഥാപകനും അദ്ദേഹത്തിന്റെ ജീവനക്കാരനും തമ്മിലുള്ളൊരു സംഭാഷണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ജോലിയിലെ എക്സ്പീരിയൻസിനെ കുറിച്ചും ശമ്പളത്തെ കുറിച്ചും ചോദിച്ചുകൊണ്ടാണ് സംഭാഷണം തുടങ്ങുന്നത്. ഒടുവിൽ അത് വരുമാനത്തെക്കുറിച്ചും മറ്റ് അവസരങ്ങളെക്കുറിച്ചും ഒക്കെയുള്ള ചർച്ചയായി മാറുകയായിരുന്നു. മികച്ച വരുമാനം ലഭിക്കുമെങ്കിൽ ഡെലിവറി ജോലിയിലേക്ക് മാറുന്നതിനെക്കുറിച്ച് ആലോചിക്കാമെന്ന് സ്ഥാപകൻ തന്നെ ജീവനക്കാരനോട് പറയുന്നതാണ് വീഡിയോയിൽ കാണുന്നത്. 'സിപ്പ് ഇലക്ട്രിക്' സഹസ്ഥാപകനായ ആകാശ് ഗുപ്തയാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തത്.

'സിപ്പിൽ വന്നിട്ട് എത്ര കാലമായി?' എന്നാണ് ആകാശ് ഗുപ്ത ജീവനക്കാരനോട് ചോദിക്കുന്നത്. 'രണ്ടുരണ്ടര മാസമായി' എന്നായിരുന്നു മറുപടി. തുടർന്ന് ജോലി നന്നായി പോകുന്നുണ്ടോ എന്നും എത്രയാണ് ശമ്പളമെന്നും ഗുപ്ത ചോദിച്ചു. '18,000 രൂപ ലഭിക്കുന്നുണ്ട്' എന്ന് ജീവനക്കാരൻ പറഞ്ഞപ്പോൾ, 'ഡെലിവറി ജോലിയിലൂടെ ആളുകൾ ഇതിലും കൂടുതൽ സമ്പാദിക്കുന്നുണ്ടല്ലോ' എന്ന് ഗുപ്ത ചോദിക്കുന്നു.

അപ്പോൾ ജീവനക്കാരൻ പറയുന്നത്, 'ഞാനും ഒരു വണ്ടി എടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ്. ഈ ജോലി അത്ര ശരിയായി തോന്നുന്നില്ല. 12 മണിക്കൂർ അവിടെ ജോലി ചെയ്താൽ ഇതിലും കൂടുതൽ സമ്പാദിക്കാം' എന്നാണ്. 'അവിടെ 40,000-50,000 രൂപ വരെ സമ്പാദിക്കാം. പക്ഷേ കഠിനാധ്വാനം ചെയ്യേണ്ടിവരും. ഇവിടെ ഒരിടത്ത് ഇരുന്നാൽ മതി, അവിടെ അധ്വാനമുണ്ട്' എന്നാണ് ഇതിനെ അം​ഗീകരിച്ചുകൊണ്ട് തന്നെ ​ഗുപ്ത പറയുന്നത്.

'സാർ, കഠിനാധ്വാനം ചെയ്താൽ അതിനുള്ള പണവും കിട്ടുമല്ലോ. അവിടെ 12 മണിക്കൂർ ജോലി ചെയ്താൽ ദിവസം 1500-1600 രൂപ വരെ കിട്ടും. ഇവിടെ 12 മണിക്കൂറിന് ദിവസവും 600 രൂപയേ കിട്ടുന്നുള്ളൂ' എന്നായിരുന്നു ജീവനക്കാരന്റെ മറുപടി. 'ശ്രമിച്ചു നോക്കൂ, രണ്ടും നമ്മുടേത് തന്നെയാണ്, അതുകൊണ്ട് ഒരു കുഴപ്പവുമില്ല' എന്നും ​ഗുപ്ത പറയുന്നു.

 

 

'എന്റെ ബിസിനസിൽ ഞാൻ എന്റെ സ്വന്തം ജീവനക്കാരനെത്തന്നെ മറ്റൊരു ജോലിയിലേക്ക് മാറ്റി. ഇന്ത്യയുടെ ഗിഗ് എക്കണോമി കെട്ടിപ്പടുക്കുന്നു. ചിലപ്പോൾ ഒരു പുതിയ സാധ്യത തുറക്കാൻ ഒരൊറ്റ സംഭാഷണം മാത്രം മതി. ഡെലിവറി പാർട്ണർമാർക്ക് കൂടുതൽ സമ്പാദിക്കാൻ കഴിയുമെന്ന് കേട്ടപ്പോൾ അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം ജിജ്ഞാസയായിരുന്നു. 'ഒരുപക്ഷേ എനിക്കും അത് ചെയ്യാൻ കഴിഞ്ഞേക്കും' എന്ന സിംപിളായ ചിന്തയിൽ നിന്നാണ് മികച്ച അവസരങ്ങൾ പലപ്പോഴും ആരംഭിക്കുന്നത്' എന്നും ​ഗുപ്ത കുറിച്ചു. ഡെലിവറി ജോലി പോലെയുള്ള ​ഗി​ഗ് വർക്കുകളെ കുറിച്ചുള്ള ചർച്ചയാണ് പോസ്റ്റിന്റെ കമന്റ് ബോക്സിൽ നിറയുന്നത്.

PREV
Read more Articles on
click me!

Recommended Stories

വില കൂടിയ ഫോൺ, നല്ല വസ്ത്രം, യാത്ര; ഇതൊക്കെ അമേരിക്കയിലെ സാധാരണ ജീവിതം; ഇന്ത്യൻ യുവാവ് പറയുന്നു
അമ്പമ്പോ എന്തൊരു യാത്ര; 6 വർഷം കൊണ്ട് 245 രാജ്യങ്ങൾ, 16 പാസ്‌പോർട്ടുകളുമായി ലോകം ചുറ്റി ബെന്നി പ്രസാദ്