ഈ ഓട്ടോക്കാരുടെ ഒരു കാര്യം, മീൻകുഞ്ഞുങ്ങളല്ലേ ഈ നീന്തിക്കളിക്കുന്നത്; വൈറലായി പൂനെയിൽ നിന്നുള്ള ദൃശ്യം

Published : Feb 05, 2025, 04:18 PM IST
ഈ ഓട്ടോക്കാരുടെ ഒരു കാര്യം, മീൻകുഞ്ഞുങ്ങളല്ലേ ഈ നീന്തിക്കളിക്കുന്നത്; വൈറലായി പൂനെയിൽ നിന്നുള്ള ദൃശ്യം

Synopsis

ഡ്രൈവറുടെ സീറ്റിന്റെ തൊട്ടുപിന്നിലായിട്ടാണ് ഈ അക്വേറിയം വച്ചിരിക്കുന്നത്. അതിൽ മീനുകൾ നീന്തിക്കളിക്കുന്നതും വീഡിയോയിൽ കാണാം.

ഓട്ടോക്കാർ വേറെ ലെവലാണ്, സംശയമുണ്ടോ? പല ഓട്ടോകളുടെയും പിന്നിലുള്ള കുഞ്ഞുകുഞ്ഞ് എഴുത്തുകളും ഓട്ടോയ്ക്കകത്തെ അലങ്കാരപ്പണികളും ഒക്കെ ശ്രദ്ധിച്ചാൽ മതിയാവും ഈ സംശയം മാറിക്കിട്ടാൻ. അതുപോലെയുള്ള അനേകം ഓട്ടോകളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അങ്ങനെ പൂനെയിൽ നിന്നുള്ള ഒരു ഓട്ടോയിലെ കാഴ്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയെ അമ്പരപ്പിച്ചു കൊണ്ടിരിക്കുന്നത്. 

ഈ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത് പൂനെയിൽ നിന്നാണ്. @thatssosakshi എന്ന ഇൻസ്റ്റ​ഗ്രാം യൂസറാണ് ഈ വ്യത്യസ്തമായ ഓട്ടോയുടെ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഇനി എന്താണ് ഈ ഓട്ടോയ്ക്ക് പ്രത്യേകത എന്നല്ലേ? അതിന്റെ അകത്ത് മനോഹരമായ ഒരു അക്വേറിയം കാണാം. 

ഡ്രൈവറുടെ സീറ്റിന്റെ തൊട്ടുപിന്നിലായിട്ടാണ് ഈ അക്വേറിയം വച്ചിരിക്കുന്നത്. അതിൽ മീനുകൾ നീന്തിക്കളിക്കുന്നതും വീഡിയോയിൽ കാണാം. അതുകൊണ്ടും തീർന്നില്ല, യാത്രക്കാരുടെ അനുഭവം വേറെ ലെവൽ ആക്കുന്നതിന് വേണ്ടി അതിന്റെ അകത്ത് സ്പീക്കറും ഡിസ്കോ ലൈറ്റുകളും ഒക്കെ കാണാം. മൊത്തത്തിൽ നമ്മൾ ഒരു ഓട്ടോയിലാണ് ഇപ്പോൾ ഉള്ളത് എന്നതു പോലും മറന്നു പോകുന്ന അവസ്ഥയായിരിക്കും ഇതിൽ കയറിയാൽ എന്ന് അർത്ഥം.

സാധാരണയായി സോഷ്യൽ മീഡിയയെ ഇത്തരം ദൃശ്യങ്ങൾ ആകർഷിക്കുന്നത് പോലെ തന്നെ ഈ ഓട്ടോയും എന്തായാലും നെറ്റിസൺസിന് ഇഷ്ടപ്പെട്ടിട്ടുണ്ട്. നിരവധിപ്പേരാണ് വീഡിയോ കണ്ടിരിക്കുന്നതും അതിന് രസകരമായ കമന്റുകൾ നൽകിയിരിക്കുന്നതും. ഒരാൾ കമന്റ് നൽകിയിരിക്കുന്നത്, 'യാത്രക്കാർ ആസ്വദിക്കുന്നത് പോലെ തന്നെ ഈ മീനുകളും ഈ യാത്ര ആസ്വദിക്കും എന്ന് പ്രതീക്ഷിക്കാം' എന്നാണ്. മറ്റൊരാൾ കമന്റ് നൽകിയിരിക്കുന്നത്, 'താൻ കണ്ടതിൽ വച്ച് ഏറ്റവും കൂളായിട്ടുള്ള ഓട്ടോ ഇതാണ്, ഇതിൽ ഒരു അക്വേറിയം റൈഡ് സങ്കല്പിച്ച് നോക്കൂ' എന്നാണ്. 

വിശ്വസിക്കാനാവാതെ ​നാട്ടുകാർ, വൈറലായി ദൃശ്യങ്ങൾ, ഇരയും വേട്ടക്കാരനും ഒരേ കിണറ്റിൽ, പിന്നെന്തുണ്ടായി?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

'ഞാൻ മദ്യപിച്ചിരുന്നു, ക്രിസ്തുമസ് ആശംസകൾ'; മോഷ്ടിച്ച ഗിറ്റാർ കടയിൽ തിരികെ വച്ച് ക്ഷമാപണ കുറിപ്പെഴുതി കള്ളൻ
'ആരവിന് ഇന്ന് 2 വയസ്, അന്ന് കണ്ടെത്തിയത് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിൽ'; 21 -കാരന് അഭിനന്ദനം, വീഡിയോ വൈറൽ