യുകെ സ്വദേശിയോട് 'മോറോക്കോയിലേക്ക് പോകാൻ' യുവതി, അവരെക്കണ്ടാൽ ഇന്ത്യക്കാരിയെ പോലെന്ന് സോഷ്യൽ മീഡിയ, വീഡിയോ

Published : Feb 05, 2025, 02:31 PM ISTUpdated : Feb 06, 2025, 10:34 AM IST
യുകെ സ്വദേശിയോട് 'മോറോക്കോയിലേക്ക് പോകാൻ' യുവതി, അവരെക്കണ്ടാൽ ഇന്ത്യക്കാരിയെ പോലെന്ന് സോഷ്യൽ  മീഡിയ, വീഡിയോ

Synopsis

 തന്‍റെ എതിര്‍ സീറ്റിലിരുന്ന ബ്രിട്ടീഷ് പൌരനോട് യുവതി മൊറോക്കോയിലേക്ക് പോകാന്‍ അവശ്യപ്പെട്ടത് അദ്ദേഹത്തെ പ്രകോപിതനാക്കി. 

സ്വന്തം മതവിശ്വാസത്തോടോ, ആശയത്തോടോ അനുഭാവപൂര്‍വ്വമല്ലാതെ ആരെങ്കിലും പെരുമാറിയാല്‍ മറ്റൊരു രാജ്യം ചൂണ്ടിക്കാട്ടി അങ്ങോട്ട് പോകാന്‍ ആവശ്യപ്പെടുന്നത് ഇന്നൊരു പതിവായിരിക്കുന്നു. ചൂണ്ടിക്കാട്ടുന്ന രാജ്യം തന്‍റെ രാജ്യത്തേക്കാൾ മോശമാണെന്നും അവിടെ താമസിക്കാനുള്ള യോഗ്യത മാത്രമേ നിങ്ങൾക്കൊള്ളൂവെന്ന ധ്വനിയും ഇത്തരം പറച്ചിലുകൾക്ക് പിന്നിലുണ്ട്. സ്വന്തം രാജ്യത്ത് സമാനമായൊരു അനുഭവത്തിലൂടെ കടന്ന് പോകോണ്ടിവന്ന ഒരു ബ്രിട്ടീഷുകാരന്‍ ആ സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചപ്പോൾ അവരെ കണ്ടാല്‍ ഇന്ത്യക്കാരിയെ പോലുണ്ടെന്നായിരുന്നു സമൂഹ മാധ്യമ ഉപയോക്താക്കൾ ഒന്നടങ്കം എഴുതിയത്. അതേസമയം യുവതിയുടെ ദേശീയതയെ കുറിച്ച് സ്ഥിരീകരണമൊന്നുമില്ല. 

ബ്രിട്ടീഷ് പൌരനും ദന്തിസ്റ്റുമായ വ്യക്തി ലണ്ടനില്‍ നിന്ന് മാഞ്ചെസ്റ്ററിലേക്ക് പോകുന്ന അവന്തി വെസ്റ്റ് കോസ്റ്റ് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ അടുത്ത സീറ്റില്‍ വന്നിരുന്ന ഒരു സ്ത്രീ അദ്ദേഹത്തോട് കാല്‍ ഒതുക്കിവയ്ക്കാന്‍ ആവശ്യപ്പെട്ടു. പിന്നാലെ മോറോക്കോയിലേക്കോ ട്യുണിഷ്യയിലേക്കോ തിരിച്ച് പോകൂ എന്നും ആവശ്യപ്പെട്ടു. യുവതിയുടെ അപമാനകരമായ വാക്കുകളില്‍ പ്രകോപിതനായ ഡോക്ടര്‍, തന്‍റെ ഫോണിലെ കാമറ ഓണ്‍ ചെയ്ത് യുവതിയോ എന്താണ് പറഞ്ഞതെന്ന് തിരിച്ച് ചോദിക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. 

Read More: 'പോലീസിനെക്കാൾ സഹകരണം കള്ളന്മാര്‍ക്കാണ്'; യുവതിയുടെ ലിങ്ക്ഡിൻ കുറിപ്പ് വൈറല്‍

Watch Video: ആരുടേതാണ് ഈ ചുണ്ടുകൾ? കണ്ടിട്ട് 'ഭയം തോന്നുന്നെന്ന്' സോഷ്യല്‍ മീഡിയ; 50 ലക്ഷം പേര്‍ കണ്ട വീഡിയോ

തുടര്‍ന്ന് ബ്രിട്ടനില്‍ ജനിച്ച ബ്രിട്ടീഷ് പൌരനായ തന്നോട് എങ്ങനെയാണ് ഇത്തരത്തില്‍ വംശീയ വിരോധം കാണിക്കുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു. അദ്ദേഹത്തിന്‍റെ തിരിച്ചുള്ള ചോദ്യം കേട്ടതോടെ യുവയുടെ മുഖം വിളറുന്നത് വീഡിയോയിൽ വ്യക്തമാണ്. പിന്നാലെ നിങ്ങളുടെ ദേശീയത എന്തെന്ന് ഡോക്ടർ ചോദിക്കുന്നുണ്ടെങ്കിലും നിങ്ങളോട് എനിക്ക് സംസാരിക്കാന്‍ താത്പര്യമില്ലെന്നായിരുന്നു യുവതിയുടെ മറുപടി. തുടര്‍ന്ന് വൈകാരികമായ രീതിയില്‍ ഡോക്ടർ പ്രതികരിക്കുന്നു. അപ്പോൾ നിങ്ങളാണ് പ്രശ്നമുണ്ടാക്കുന്നതെന്ന് യുവതി തിരിച്ച് പറയുന്നതും അത് നിങ്ങളാണ് തുടങ്ങിയതെന്ന് ഡോക്ടര്‍ പറയുന്നതും വീഡിയോയിൽ കേൾക്കാം. സംഭവത്തിന്‍റെ വീഡിയോ ടിക്ടോക്കില്‍ പങ്കുവച്ചതിന് പിന്നാലെ വൈറലായി. ഈ വീഡിയോ പിന്നീട് മറ്റ് സമൂഹ മാധ്യമങ്ങളിലും പങ്കുവയ്ക്കപ്പെട്ടു. 

വീഡിയോ വൈറലായതിന് പിന്നാലെ സ്ത്രീയെ കണ്ടാല്‍ ഇന്ത്യന്‍ വംശജയെ പോലെയുണ്ടെന്ന് നിരവധി പേരാണ് എഴുതിയത്.  ചിലര്‍ അവര്‍ പാകിസ്ഥാന്‍ സ്ത്രീയാണെന്ന് കുറിച്ചു.  എന്നാല്‍, യുവതിയുടെ ദേശീയത സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. അതേസമയം ഒരു കുടിയേറ്റക്കാരി മറ്റൊരു കുടിയേറ്റക്കാരനോട് സ്വന്തം ദേശത്തേക്ക് പോകാന്‍ പറയുന്നത് വിചിത്രമായി തോന്നുവെന്ന് കുറിച്ചവരും കുറവല്ല.  ഇത് പഴയ കുടിയേറ്റക്കാരും പുതിയ കുടിയേറ്റക്കാരും തമ്മിലുള്ള തര്‍ക്കം എന്നായിരുന്നു മറ്റൊരാൾ എഴുതിയത്. എക്സില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോ ഒറ്റ ദിവസം കൊണ്ട് ആറര ലക്ഷത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു. 

Watch Video:  'അമ്മയും മകനും' അല്ല 'സഹോദരനും സഹോദരിയും'; ഒരു വീഡിയോയില്‍ ആകെ 'കണ്‍ഫ്യൂഷൻ' അടിച്ച് സോഷ്യൽ മീഡിയ

PREV
Read more Articles on
click me!

Recommended Stories

ഇന്‍ഡിഗോയുടെ ചതി, ബെംഗളൂരു ടെക്കികൾ റിസപ്ഷനിൽ പങ്കെടുത്തത് ഓണ്‍ലാനായി; വീഡിയോ
'ഹൃദയഭേദകം, അവരുടെ ബാല്യം മോഷ്ടിക്കരുത്'; അമ്മയുടെ അടുത്ത് പോകണമെന്ന് പറഞ്ഞ് കരയുന്ന കുഞ്ഞുങ്ങൾ, വീഡിയോ