ആരാണ് പറഞ്ഞത് ഇന്ത്യയിൽ വൃത്തിയില്ലെന്ന്? ഈ ​ഗ്രാമം കണ്ടുനോക്കൂ, ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നാട്, വീഡിയോയുമായി യുവാവ്

Published : Jul 08, 2026, 05:18 PM IST
viral video

Synopsis

ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമമായ മേഘാലയയിലെ മാവ്‌ലിന്നോങ്ങില്‍ നിന്നും വീഡിയോയുമായി ബ്രിട്ടീഷ് സഞ്ചാരിയായ റോബർട്ട് വാൻ ട്രോംപ്. വൃത്തിയില്ലാത്ത രാജ്യമെന്ന ഇന്ത്യയെക്കുറിച്ചുള്ള ധാരണയെ ചോദ്യം ചെയ്താണ് വീിഡയോ. 

ഇന്ത്യ തീരെ വൃത്തിയില്ലാത്ത രാജ്യമാണ് എന്നാണ് പലപ്പോഴും വിദേശികൾ പറയാറുള്ളത്. എന്നാൽ, അങ്ങനെയല്ല എന്ന് പറഞ്ഞുകൊണ്ട് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കുന്ന സഞ്ചാരികളും ഉണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമമെന്ന് അറിയപ്പെടുന്ന മേഘാലയയിലെ 'മാവ്‌ലിന്നോങ്' സന്ദർശിച്ച ശേഷം ബ്രിട്ടീഷ് സഞ്ചാരിയായ റോബർട്ട് വാൻ ട്രോംപാണ് ഇൻസ്റ്റാഗ്രാമിൽ വിഡിയോ പങ്കുവെച്ചത്.

'ഇന്ത്യയിലെ ഏറ്റവും വലിയ തട്ടിപ്പ്' എന്ന ആമുഖത്തോടെയാണ് റോബർട്ട് വീഡിയോ ആരംഭിക്കുന്നത്. ഇന്ത്യയിൽ എല്ലാ ഇടത്തും മാലിന്യമാണ് എന്ന് വിദേശികൾ പറയുന്നതിനെയാണ് അദ്ദേഹം അങ്ങനെ വിശേഷിപ്പിച്ചത്. തുടർന്ന് മാവ്‌ലിന്നോങ് ഗ്രാമത്തിന്റെ മനോഹരമായ കാഴ്ചകൾ അദ്ദേഹം വിഡിയോയിലൂടെ പങ്കുവെക്കുകയായിരുന്നു. 'ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമത്തിലേക്ക് സ്വാഗതം. ഇത് ഏത് രാജ്യത്താണെന്ന് നിങ്ങൾക്ക് കൃത്യമായി ഊഹിക്കാൻ സാധിക്കുമോ' എന്നും ചോദിച്ചാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

അറുന്നൂറോളം ആളുകൾ മാത്രം താമസിക്കുന്ന ഈ ഗ്രാമത്തിൽ ഓരോ 100 മീറ്റർ ഇടവിട്ടും മുളകൊണ്ട് നിർമ്മിച്ച വേസ്റ്റ് ബിന്നുകളുണ്ട്. പൊതുസ്ഥലങ്ങളിൽ പുകവലിക്കുന്നതും പ്ലാസ്റ്റിക് ഉപയോഗിക്കുന്നതും ഇവിടെ കർശനമായി നിരോധിച്ചിരിക്കുന്നു. ആളുകൾക്ക് തുപ്പാനായി പ്രത്യേകം സ്ഥലങ്ങളും ഇവിടെയുണ്ട്.

ശുചിത്വം ഇവിടുത്തെ ജനങ്ങളുടെ ജീവിതരീതിയുടെ ഭാഗമാണ്. ദിവസത്തിൽ രണ്ടുതവണ ഗ്രാമീണർ ഒത്തുചേർന്ന് തെരുവുകൾ വൃത്തിയാക്കും. 'ദൈവത്തിന്റെ സ്വന്തം പൂന്തോട്ടം' എന്നറിയപ്പെടുന്ന ഈ ഗ്രാമം എല്ലാ ഞായറാഴ്ചകളിലും അടച്ചിടും. ഗ്രാമത്തിന്റെ തനിമ നിലനിർത്താനും ഗ്രാമീണർക്ക് അവരുടെ സ്വാഭാവിക ജീവിതം ആസ്വദിക്കാനുമാണ് ഈ ദിവസം സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

2003 -ൽ 'ഡിസ്കവർ ഇന്ത്യ' മാഗസിൻ ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമമായും, 2005-ൽ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമമായും മാവ്‌ലിന്നോങ്ങിനെ തിരഞ്ഞെടുത്തിരുന്നു.

 

 

യുവാവ് വീഡിയോ പങ്കുവച്ചതോടെ ഇവിടെയുള്ള മനുഷ്യർ ശുചിത്വത്തിന് നൽകുന്ന പ്രാധാന്യത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. അടുത്തതായി മിസോറാം സന്ദർശിക്കാനും പലരും റോബർട്ടിനെ ക്ഷണിക്കുന്നുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ങേ, എന്താണിത് മണിയറയോ? ട്രെയിനിലെ ഫസ്റ്റ് എസി കൂപ്പെ കണ്ട് അന്തംവിട്ട് നെറ്റിസൺസ്!
വെള്ളപ്പൊക്കത്തിൽ വലഞ്ഞവർക്ക് മുന്നിൽ രക്ഷകനായി 'സ്പൈഡർമാൻ'; നഗരസഭയ്ക്ക് ഉത്തരവാദിത്വം വേണമെന്ന് നെറ്റിസെൺസ്, വീഡിയോ